Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുളങ്ങരത്തൊട്ടിയിലെ കോടീശ്വരൻ ജോൺ വിത്സണെ സ്ലോ പോയിസൺ വഴി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടോ? രണ്ടുകോടിയോളം രൂപയും സ്വത്തുരേഖകളും കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ കേസ് കൊടുത്തതോടെ കാര്യങ്ങൾ കൈവിട്ടോ? ജോൺ വിത്സന്റെ രണ്ടാം ഭാര്യയും മകനും ഡൽഹിയിൽ മരിച്ച നിലയിൽ; ലിസിയെ മരിച്ച നിലയിൽ കണ്ടത് ഫ്‌ളാറ്റിലും മകനെ റെയിൽവെ ട്രാക്കിലും; ആത്മഹത്യയെന്ന് പൊലീസ്; കൂടത്തായി മോഡൽ സംശയിച്ച ജോൺ വിത്സന്റെ മരണത്തിന് പിന്നാലെ വീണ്ടും ദുരന്തം

കുളങ്ങരത്തൊട്ടിയിലെ കോടീശ്വരൻ ജോൺ വിത്സണെ സ്ലോ പോയിസൺ വഴി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടോ? രണ്ടുകോടിയോളം രൂപയും സ്വത്തുരേഖകളും കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ കേസ് കൊടുത്തതോടെ കാര്യങ്ങൾ കൈവിട്ടോ? ജോൺ വിത്സന്റെ രണ്ടാം ഭാര്യയും മകനും ഡൽഹിയിൽ മരിച്ച നിലയിൽ; ലിസിയെ മരിച്ച നിലയിൽ കണ്ടത് ഫ്‌ളാറ്റിലും മകനെ റെയിൽവെ ട്രാക്കിലും; ആത്മഹത്യയെന്ന് പൊലീസ്; കൂടത്തായി മോഡൽ സംശയിച്ച ജോൺ വിത്സന്റെ മരണത്തിന് പിന്നാലെ വീണ്ടും ദുരന്തം

എം മനോജ് കുമാർ

തൊടുപുഴ: കുളങ്ങരത്തൊട്ടിയിലെ കോടീശ്വരനായ കെ.ജോൺ വിൽസണിന്റെ (65) മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള രണ്ടാം ഭാര്യ ലിസിയെയും മകൻ അലൻ സ്റ്റാൻലിയെയുംമരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ ഫ്ളാറ്റിൽ ലിസിയെയും മകനെ റെയിൽവെ ട്രാക്കിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലിസി പക്ഷെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. ഒന്നാമത് ലിസി ജാമ്യത്തിലാണ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ നോട്ടീസ് ലഭിക്കുമ്പോൾ ഹാജരാകണം എന്ന് മാത്രമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇവർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ രണ്ടു കോടി തിരികെ നൽകണം എന്നും ഹൈക്കോടതി അവശ്യപ്പെട്ടിട്ടില്ല. അന്വേഷണം നടക്കുന്നുണ്ട് എന്ന് മാത്രം. നിലവിൽ ലിസിയുടെ മുന്നിൽ ആത്മഹത്യയ്ക്ക് സാഹചര്യം നിലനിൽക്കുന്നില്ല. എന്നാൽ ദുരന്തം സംഭവിച്ചിരിക്കുകയാണ്.

കുളങ്ങരത്തൊട്ടിയിലെ കോടീശ്വരനായ കെ.ജോൺ വിൽസണിന്റെ (65) മരണം കൂടത്തായി രീതിയിലുള്ള കൊലപാതകമാണോ എന്ന കാര്യത്തിൽ സംശയം ഉയർന്നിരിക്കെ ഈ കേസിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് ലിസി ആത്മഹത്യചെയ്തത്. സ്വത്ത് തേടി കൂടത്തായി രീതിയിൽ വിൽസണിന്റെ ഭാര്യ ലിസി സൃഷ്ടിച്ചതാണോ ഈ മരണമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൂടത്തായിൽ പ്രതിസ്ഥാനത്ത് ജോളിയായിരിക്കെ വിൽസണിന്റെ മരണത്തിൽ സംശയിക്കുന്നത് രണ്ടാം ഭാര്യയായ ലിസിയെയാണ്. സ്ലോ പോയിസൺ നൽകി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വിൽസണെ രണ്ടാം ഭാര്യ വഴി നടത്തുകയായിരുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. 2018 ഡിസംബർ 31 വൈകീട്ടാണ് വിൽസണെ തൂങ്ങിമരിച്ച നിലയിൽ വസതിയിൽ കാണപ്പെടുന്നത്. മരണത്തെക്കുറിച്ച് പരാതി വന്നിരിക്കെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുന്നത്. വിൽസണിന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ജോണിന്റെ മക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.

വിൽസണിന്റെ രണ്ടു കോടിയിലേറെ രൂപ ലിസി തട്ടിയെടുത്തതായി മക്കൾ നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ദോഹ ഖത്തറിൽ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫീസറായി ദീർഘകാലം പ്രവർത്തിച്ചയാളാണ് വിൽസൺ. ഖത്തറിൽ നിന്നും വിരമിച്ച ശേഷം നാട്ടിലേക്ക് വന്നു ജീവിതം തുടരുകയായിരുന്നു വിൽസൺ. കോടികളുടെ സ്വത്തുക്കളും വിൽസണുണ്ട്. 40 കോടിയോളം രൂപയുടെ സ്വത്തുക്കൾ ജോണിന് ഉള്ളതായി പറയപ്പെടുന്നുണ്ട്. ഗൾഫ് മേഖലകളിൽ 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെർലിങ് മാത്യുവിന്റെ സഹോദരനാണ് വിൽസൺ. പതിനൊന്നു വർഷം മുമ്പ് വിൽസണിന്റെ ഭാര്യ വൽസമ്മ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. തുടർന്ന് രണ്ടാം വിവാഹം കഴിച്ചതാണ് ലിസിയെ. പ്രായപൂർത്തിയായ രണ്ടു ആൺമക്കൾ ലിസിക്കുണ്ട്. ഇതെല്ലാം അറിഞ്ഞാണ് ലിസിയെ വിൽസൺ വിവാഹം കഴിക്കുന്നത്.

ഭർത്താവായ നേവൽ ഓഫീസർ മരിച്ച ശേഷം മക്കൾക്കൊപ്പം ജീവിച്ചു വരവേയാണ് വിൽസണിന്റെ ആലോചന ലിസിക്ക് വരുന്നത്. ഇതോടെ ലിസി വിൽസണിനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹമാണ് ജോണിനെ മാനസിക സമ്മർദ്ദത്തിലേക്കും ഒടുവിൽ മരണത്തിലേക്കും തള്ളിവിട്ടത്. മരണത്തിൽ വില്ലത്തി ലിസി എന്നാണ് കുടുംബം ഇപ്പോൾ ആരോപിക്കുന്നത്. കൂടത്തായി സീരിയൽ കൊലപാതകങ്ങളുടെ വഴിയേയുള്ള മരണമാണ് ഇതെന്നുള്ള സംശയങ്ങളാണ് ഇപ്പോൾ ഉയരുന്നത്. വിവാഹം കഴിച്ച ശേഷം വെറും 565 ദിവസം മാത്രമാണ് ലിസി വിൽസണിന്റ ഭാര്യയായി താമസിച്ചത്.

ഈ സമയത്തിനുള്ളിൽ ബന്ധുക്കളെ അകറ്റി ജോണിനെ ലിസി പൂർണമായി ഒറ്റപ്പെടുത്തി. ആദ്യഭാര്യയിലെ മകനെ വീട്ടിൽ നിന്നും പടിയിറക്കി. വേലക്കാരിയെ കൂടി മാറ്റി. ഒറ്റപ്പെടുത്തി ശേഷം വിഷാദത്തിലേക്കും മരണത്തിലേക്കും ഈ കോടീശ്വരനെ തള്ളിവിടുന്നതിന്നിടയിൽ രണ്ടു കോടിയോളം രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു. വിൽസണിന്റെ അക്കൗണ്ടുകൾ ബന്ധുക്കൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ആറു കോടിയോളം രൂപയുള്ള അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റിയത് മനസിലായത്. ബാക്കി നാല് കോടി രൂപയുടെയും സ്വത്തുക്കളുടെയും അവകാശിയായി, നോമിനിയായി ലിസി മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് മരണത്തിൽ അന്വേഷണം തേടി ബന്ധുക്കൾ രംഗത്ത് വന്നത്. അതിസമ്പന്നനും കോടികളുടെ സ്വത്തുക്കളുടെ ഉടമയുമാണ് കെ.ജോൺ വിൽസൺ. ഭാര്യ മരിച്ചപ്പോൾ ജോൺ ഒറ്റയ്ക്കായി. മക്കൾ വിദേശത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP