Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിരഞ്ഞെടുപ്പ് റാലിക്കിടെ തളർന്നു വീണു; ബിജെപി നേതാവായ പങ്കജ മുണ്ടെ ആശുപത്രിയിൽ; സംഭവം മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാർലിയിൽ; സ്ഥാനാർത്ഥി സുഖംപ്രാപിച്ച് വരികയാണെന്ന് ബിജെപി വക്താവ്

തിരഞ്ഞെടുപ്പ് റാലിക്കിടെ തളർന്നു വീണു; ബിജെപി നേതാവായ പങ്കജ മുണ്ടെ ആശുപത്രിയിൽ; സംഭവം മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാർലിയിൽ; സ്ഥാനാർത്ഥി സുഖംപ്രാപിച്ച് വരികയാണെന്ന് ബിജെപി വക്താവ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി. നേതാവുമായ പങ്കജ മുണ്ടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തളർന്നുവീണു. മന്ത്രിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ സുഖംപ്രാപിച്ച് വരികയാണെന്നും ബിജെപി. വക്താവ് അറിയിച്ചു. സഹോദരിയും ബിജെപി. എംപി.യുമായ പ്രീതം മുണ്ടെയും മറ്റു ബിജെപി. നേതാക്കളും ഈ സമയം വേദിയിലുണ്ടായിരുന്നു.

പങ്കജ മുണ്ടെ മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാർലിയിൽ ശനിയാഴ്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ദിവസങ്ങളോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും റാലികളിലും തുടർച്ചയായി പങ്കെടുത്തതാണ് സ്ഥാനാർത്ഥിക്ക് ക്ഷീണമുണ്ടാകാൻ കാരണമായതെന്നും ബിജെപി. വക്താവ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലെ പരസ്യപ്രചരണത്തിന്റെ അവസാനദിവസമായ ശനിയാഴ്ച വമ്പൻ റാലിയാണ് ബിജെപി. പാർലിയിൽ സംഘടിപ്പിച്ചിരുന്നത്. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പങ്കജ മുണ്ടെ തളർന്നുവീഴുകയായിരുന്നു. ബന്ധുവും എൻ.സി.പി. നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരെയാണ് പങ്കജ മുണ്ടെ പാർലിയിൽ മത്സരിക്കുന്നത്. ഒക്ടോബർ 21 തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലെ വോട്ടെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP