Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാമ്പ് വാക്കിനിടെ ഹൃദയാഘാതം! ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിന്റെ പരിശീനത്തിനിടെ എംബിഎ വിദ്യാർത്ഥിനി മരിച്ചത് ബംഗളുരുവിൽ; വൈറലായി സിസിടിവി ദൃശ്യങ്ങൾ

റാമ്പ് വാക്കിനിടെ ഹൃദയാഘാതം! ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിന്റെ പരിശീനത്തിനിടെ എംബിഎ വിദ്യാർത്ഥിനി മരിച്ചത് ബംഗളുരുവിൽ; വൈറലായി സിസിടിവി ദൃശ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനായി റാമ്പ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പരിശീലനത്തനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗനമം. ബംഗളുരുവിലെ പീന്യ കോളേജിലെ വിദ്യാർത്ഥിനിയാണ് മരിച്ച ശാലിനി.

പരിശീലനത്തിനിടെ ശാലിനി താഴെ വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ശാലിനിയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ പീന്യ പൊലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP