Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ വരും. മുഖ്യതിഥിയായിട്ടല്ല, ഒരു സാധാരണക്കാരനായിട്ട്; മന്മോഹൻസിങ്ങ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ; മന്മോഹൻസിങ്ങ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി; ക്ഷണത്തെ സംബന്ധിച്ച അറിവില്ലെന്ന് മുൻ പ്രധാനമന്ത്രിയുടെ ഓഫീസും

ഞാൻ വരും. മുഖ്യതിഥിയായിട്ടല്ല, ഒരു സാധാരണക്കാരനായിട്ട്; മന്മോഹൻസിങ്ങ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ; മന്മോഹൻസിങ്ങ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി; ക്ഷണത്തെ സംബന്ധിച്ച അറിവില്ലെന്ന് മുൻ പ്രധാനമന്ത്രിയുടെ ഓഫീസും

മറുനാടൻ ഡെസ്‌ക്‌

കറാച്ചി; മന്മോഹൻസിങ്ങ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച് പാക്കിസ്ഥാൻ. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് മുൻ പ്രധാന മന്ത്രി മന്മോഹൻസിങ് പാക്കിസ്ഥാന്റെ ക്ഷണം സ്വീകരിച്ചെന്നാണ് പാക്കിസ്ഥാൻ വാദിക്കുന്നത്. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർതാർ പൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മന്മോഹൻ സിങ്ങിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. നവംബർ 9നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

മന്മോഹൻ സിങ് അദ്ദേഹത്തിന് അയച്ച കത്തിൽ താൻ മുഖ്യാതിഥിയായിട്ടല്ല, സാധാരണവ്യക്തിയായിട്ടാണ് വരികയെന്ന് അറിയിച്ചതായും ഖുറേഷി പറഞ്ഞു.'മുൻ ഇന്ത്യൻ പ്രധാന മന്ത്രി മന്മോഹൻസിങ്ങിനെ ഞാൻ ക്ഷണിച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഞാൻ വരും. മുഖ്യതിഥിയായിട്ടല്ല, ഒരു സാധാരണക്കാരനായിട്ട് എന്നാണ് അദ്ദേഹം എനിക്കയച്ച കത്തിൽ പറഞ്ഞത്'.ഖുറേഷി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ടു ചെയ്തു.അദ്ദേഹം ഒരു സാധാരണക്കാരനായി വന്നാലും അദ്ദേഹത്തെ ഞങ്ങൾ സ്വീകരിക്കുമെന്നും ഖുറേഷി വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് കർതാർപുർ സാഹിബ് ഗുരുദ്വാരയിലേക്ക് തീർത്ഥാടനത്തിനായി പോകുന്നതിൽ മന്മോഹൻസിങ്ങിനെ പ്രതിനിധിയായി ക്ഷണിച്ചിരുന്നു. ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ 550ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗുരുദ്വാര സന്ദർശിക്കുന്നതിനായാണ് സംഘം പോവുന്നത്.അതിൽ പങ്കെടുക്കുമെന്ന് മന്മോഹൻസിങ്ങ് സമ്മതിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP