Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് സ്മൃതിദിനാചരണം തിങ്കളാഴ്ച; പരിപാടി സഘടിപ്പിക്കുന്നത് രാജ്യസേവനത്തിനായി ജീവൻ ത്യജിച്ച പൊലീസുകാരെ ആദരിക്കാൻ; പരേഡ് തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത്

പൊലീസ് സ്മൃതിദിനാചരണം തിങ്കളാഴ്ച; പരിപാടി സഘടിപ്പിക്കുന്നത് രാജ്യസേവനത്തിനായി ജീവൻ ത്യജിച്ച പൊലീസുകാരെ ആദരിക്കാൻ; പരേഡ് തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത്

മറുനാടൻ മലയാളി ബ്യൂറോ

പൊലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ചുള്ള പരേഡ് തിങ്കളാഴ്ച (ഒക്ടോബർ 21) തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തു നടക്കും. രാജ്യസേവനത്തിനിടയിൽ ജീവൻ ത്യജിച്ച പൊലീസ് സേനാംഗങ്ങൾക്ക് ആദരവ് അർപ്പിക്കുന്നതിന് രാജ്യ വ്യാപകമായി എല്ലാവർഷവും ഒക്ടോബർ 21 പൊലീസ് സ്മൃതിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്.രാവിലെ എട്ടുമണിക്ക് പൊലീസ് ആസ്ഥാനത്തെ സ്മൃതിമണ്ഡപത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാവും. കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലിക്കിടെ വീരചരമം പ്രാപിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി സി.നാഗരാജു വായിച്ചശേഷം പൊലീസ് പരേഡ് അവർക്ക് ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് വിരമിച്ച ഡി.ജി.പി മാർ പുഷ്പചക്രം സമർപ്പിക്കും. മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.സംസ്ഥാനത്തെ എല്ലാ പൊലീസ് കാര്യാലയങ്ങളിലും യൂണിറ്റുകളിലും തിങ്കളാഴ്ച പൊലീസ് സ്മൃതിദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP