Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോപ്പിയടി തടയാൻ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത് തലയിൽ കാർബോർഡ് പെട്ടികൾ വച്ച്; സ്വകാര്യ കോളേജ് അധികൃതരുടെ നവീന കണ്ടുപിടിത്തം വിവാദത്തിൽ; ഭഗത് പ്രീയൂണിവേഴ്സിറ്റിയുടെ പുത്തൻ അടവ് പുറംലോകം അറിഞ്ഞത് ചിത്രങ്ങൾ മാനേജ്മെന്റ് അംഗം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതോടെ; 'കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്തതെന്ന് അധികൃതരുടെ വിശദീകരണം; തീർത്തും പരിഹാസ്യവും മനുഷത്വ വിരുദ്ധവുമെന്ന് വിദ്യാഭ്യാസ മന്ത്രി

കോപ്പിയടി തടയാൻ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത് തലയിൽ കാർബോർഡ് പെട്ടികൾ വച്ച്; സ്വകാര്യ കോളേജ് അധികൃതരുടെ നവീന കണ്ടുപിടിത്തം വിവാദത്തിൽ; ഭഗത് പ്രീയൂണിവേഴ്സിറ്റിയുടെ പുത്തൻ അടവ് പുറംലോകം അറിഞ്ഞത് ചിത്രങ്ങൾ മാനേജ്മെന്റ് അംഗം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതോടെ; 'കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്തതെന്ന് അധികൃതരുടെ വിശദീകരണം; തീർത്തും പരിഹാസ്യവും മനുഷത്വ വിരുദ്ധവുമെന്ന് വിദ്യാഭ്യാസ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; പരീക്ഷക്ക് വിദ്യാർത്ഥികൾ കോപ്പിയടിക്കാതിരിക്കാൻ വിചിത്ര മാർഗവുമായി കർണാടകയിലെ സ്വകാര്യ കോളേജ്. തലയിൽ കാർഡ്ബോർഡ് പെട്ടികൾ ഇട്ടുകൊണ്ടാണ് വിദ്യാർത്ഥികളെ കോളേജ് അധികൃതർ പരീക്ഷ എഴുതിപ്പിച്ചത കോളേജ് അധികൃതരുടെ പുതിയ കണ്ടുപിടുത്തം വിവാദമാകുന്നു.ഹാവേരി ഭഗത് പ്രീ-യൂണിവേഴ്സിറ്റി കോളേജാണ് കോപ്പിയടി തടയാൻ വിദ്യാർത്ഥികളുടെ തല പെട്ടിക്കുള്ളിലാക്കിയത്. ചിത്രം സമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക വിമർശനമാണ് കോളേജിനെതിരെ ഉയർന്നത്.

ബോക്സുകൾ ധരിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങൾ കോളേജ് മാനേജ്മെന്റ് അംഗം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ തവണത്തെ പരീക്ഷയ്ക്ക് ധാരാളം വിദ്യാർത്ഥികൾ പരസ്പരം സഹായിച്ചിരുന്നുവെന്നും ഇത്തരം പ്രവണത തടയാനാണ് കോളേജിന്റെ പുതിയ നടപടിയെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. വിവാദമായതോടെ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. എന്നാൽ ഇതിനകം പോസ്റ്റ് വൈറലാകുകയും നിരവധി പേർ ഇത് റീപോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ കാർഡ്ബോർഡ് ബോക്സുകൾ ധരിച്ച ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ കോളേജിനെതിരെ പ്രതിഷേധവും ശക്തമായി. സംഭവത്തിൽ കർണാടക സർക്കാർ കോളേജിന് വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്.

ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് കോളേജിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. വിദ്യാർത്ഥികളോട് മൃഗങ്ങളേടെന്ന പോലെ പെരുമാറാൻ ആർക്കും അവകാശമില്ലെന്നും തക്കതായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.'കോപ്പിയടിക്കുന്നത് ഒരു പ്രശ്നമാണ്. എന്നാൽ കോപ്പിയടി തടയാൻ സ്വീകരിക്കേണ്ട മാർഗം ഇതല്ല. ഇത് തീർത്തും പരിഹാസ്യവും മനുഷത്വ വിരുദ്ധവുമാണ്.'- മന്ത്രി പറഞ്ഞു.അതേസമയം, കോപ്പിയടി തടയാനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് കോളജ് മേധാവി എം.ബി സതീഷ് പറഞ്ഞു. ബിഹാറിലെ കോളേജിൽ കോപ്പിയടി തടയാൻ സമാന മാർഗം സ്വീകരിച്ചപ്പോൾ സമൂഹ്യ മാധ്യമങ്ങൾ പിന്തുണ നൽകുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.'കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്തത്.

കാർഡ്ബോർഡ് പെട്ടികളുടെ മുൻഭാഗം തുറന്നിരുന്നു. ഏകാഗ്രതയോടെ പരീക്ഷ എഴുതാൻ ഇതുവഴി സാധിക്കും. ഇത് ഞങ്ങളുടെ പുതിയ പരീക്ഷണമാണ്. നല്ലതും മോശവുമായ അഭിപ്രായം കുട്ടികളിൽ നിന്ന് ലഭിച്ചെന്നും' കോളേജ് മേധാവി പറഞ്ഞു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഇത്തരം പ്രവർത്തികൾ അനുസരിക്കേണ്ടതില്ലെന്നു വിദ്യാർത്ഥികളെ അറിയിച്ചതായും പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP