Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടിനകത്തെ ലിഫ്റ്റിനും വാതിലിനും ഇടയിൽ ഞെരുങ്ങി ഒൻപതുവയസുകാരിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കുടുങ്ങിയ കാൽ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം നിലയിലെ ലിഫ്റ്റ് ബട്ടൺ ആരോ അമർത്തിയതോടെ; കുട്ടിയെ പുറത്തെടുത്തത് രണ്ടുമണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ

വീടിനകത്തെ ലിഫ്റ്റിനും വാതിലിനും ഇടയിൽ ഞെരുങ്ങി ഒൻപതുവയസുകാരിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കുടുങ്ങിയ കാൽ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം നിലയിലെ ലിഫ്റ്റ് ബട്ടൺ ആരോ അമർത്തിയതോടെ; കുട്ടിയെ പുറത്തെടുത്തത് രണ്ടുമണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ലിഫ്റ്റിനും വാതിലിനും ഇടയിൽ കുടുങ്ങി ഒൻപതുവയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിലെ ലിഫ്റ്റിനും വാതിലിനും ഇടയിലെ ഇടുങ്ങിയ ഇടത്ത് പെൺകുട്ടിയുടെ കാൽ കുടുങ്ങി. കാൽ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് ആരോ ലിഫ്റ്റ് ബട്ടണിൽ അമർത്തിയതാണ് അപകടമുണ്ടാക്കിയത്.ഹൈദരാബാദിലെ ഹസ്തിനപുരം നോർത്ത് എക്സ്ടെൻഷൻ കോളനിയിലെ മൂന്ന് നിലയുള്ള വീട്ടിലാണ് സംഭവം.

ഉച്ചയ്ക്ക് 12.30 യോടെ വീടിന്റെ മൂന്നാം നിലയിലേക്ക് പോകാൻ വേണ്ടി ലിഫ്റ്റ് ഉപയോഗിച്ചതായിരുന്നു ലാസ്യ. പോകുന്നതിനിടെ ലിഫ്റ്റിനും വാതിലിനും ഇടയിലെ ഇടുങ്ങിയ സ്ഥലത്ത് കാൽ കുടുങ്ങി. ഇത് വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിട ആരോ മൂന്നാം നിലയിൽ നിന്ന് ബട്ടൺ അമർത്തിയതോടെ ലിഫ്റ്റ് മുകളിലേക്ക് നീങ്ങി. ഈ സമയത്ത് ലിഫ്റ്റിന്റെ രണ്ട് വാതിലുകളിൽ ഒന്ന് തുറന്ന് കിടക്കുകയായിരുന്നു.

ലിഫ്റ്റ് ലാസ്യയുമായി മുകളിലേക്ക് നീങ്ങുകയും ചുവരിനും ലിഫ്റ്റിനും ഇടയിൽ പെൺകുട്ടി കുടുങ്ങി. രണ്ട് മണിക്കൂറോളം ലിഫ്റ്റ് ഓപ്പറേറ്റർമാർ പരിശ്രമിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈയടുത്താണ് പുതിയ വീട്ടിലേക്ക് ലാസ്യയുടെ കുടുംബം താമസം മാറിയത്. നിലവാരം കുറഞ്ഞ ലിഫ്റ്റ് ഉപയോഗിച്ചതാണ് അപകടം ഉണ്ടാക്കിയതെന്ന വിമർശനം സംഭവത്തിൽ ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP