Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാപ്പക്സ് അയച്ച കശുവണ്ടി തിരുപ്പതിയിൽ നിന്ന് തിരിച്ചയച്ചത് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി; കാപ്പക്സിനെ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമത്തിനേറ്റത് വൻ തിരിച്ചടി

കാപ്പക്സ് അയച്ച കശുവണ്ടി തിരുപ്പതിയിൽ നിന്ന് തിരിച്ചയച്ചത് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി; കാപ്പക്സിനെ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമത്തിനേറ്റത് വൻ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി കാപ്പക്സ് അയച്ച കശുവണ്ടി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ നിന്ന് തിരിച്ചയച്ചു. ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ ചേർക്കുന്നതിനായാണ് ദേവസ്വവുമായുള്ള കരാർ പ്രകാരം കാപ്പക്‌സ് കശുവണ്ടി അയച്ചത്. സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികളുടെ അപ്പക്സ് സഹകരണ സംഘമായ കാപ്പക്സിനെ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങളിലെ നിർണായക ചുവടായാണ്, തിരുപ്പതി ദേവസ്വവുമായുള്ള കരാർ വിലയിരുത്തപ്പെട്ടത്. എന്നാൽ ആദ്യ ലോഡ് തന്നെ തിരിച്ചയച്ചിരിക്കുകയാണ്. ഇതോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

ഗുണനിലവാരക്കുറവും പൊടിയും ഉള്ളതുകൊണ്ടാണ് കശുവണ്ടി തിരിച്ചയച്ചത്. ഇത്തരത്തിലുള്ള കശുവണ്ടി ഉപയോഗിച്ചാൽ ലഡ്ഡുവിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഞ്ചു ടൺ ആണ് ആദ്യ ലോഡിൽ ഉണ്ടായിരുന്നത്.ഒക്ടോബർ മൂന്നിന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്താണ് തിരുപ്പതിയിലേക്ക് കാപ്പക്സ് കശുവണ്ടി ലോഡ് അയച്ചത്. അതേസമയം കാഷ്യു കോർപ്പറേഷൻ അയച്ച കശുവണ്ടി തിരുപ്പതി ക്ഷേത്രം അധികൃതർ കൈപ്പറ്റിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP