Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി ശബരിമലയ്ക്ക് പോകും വഴി ഹാൻസ് ഉപയോഗിക്കുന്നുവെന്ന ലേബലിൽ നടക്കുന്നത് വ്യാജ വീഡിയോ പ്രചാരണമെന്ന് ബിജെപി നേതാക്കൾ; പുറത്തുവന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത് മോർഫ് ചെയ്ത ദൃശ്യങ്ങളെന്ന് പരാതി; വനംവകുപ്പിനെയും പൊലീസിനെയും പ്രതികളാക്കി ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി; വ്യാജപ്രചാരണം നടത്തുന്നത് സുരേന്ദ്രനോട് കലിപ്പ് തീരാത്ത സിപിഎമ്മുകാരെന്നും ബിജെപി

കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി ശബരിമലയ്ക്ക് പോകും വഴി ഹാൻസ് ഉപയോഗിക്കുന്നുവെന്ന ലേബലിൽ നടക്കുന്നത് വ്യാജ വീഡിയോ പ്രചാരണമെന്ന് ബിജെപി നേതാക്കൾ; പുറത്തുവന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത് മോർഫ് ചെയ്ത ദൃശ്യങ്ങളെന്ന് പരാതി; വനംവകുപ്പിനെയും പൊലീസിനെയും പ്രതികളാക്കി ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി; വ്യാജപ്രചാരണം നടത്തുന്നത് സുരേന്ദ്രനോട് കലിപ്പ് തീരാത്ത സിപിഎമ്മുകാരെന്നും ബിജെപി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ സിപിഎം ഒരു പാട് ഭയന്നിരുന്നു. അതിന്റെ തെളിവായിരുന്നു തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലുമായി അദ്ദേഹത്തിനെതിരേ എടുത്ത 240 കേസുകൾ. ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ സ്ഥാനാർത്ഥിയായി വന്ന സുരേന്ദ്രനോട്, ലോക്സഭ തെരഞ്ഞെടുപ്പിൽ ഉടലെടുത്ത ഭീതി ഇതുവരെ ഒഴിഞ്ഞില്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രചാരണ വേലകളാണ് സിപിഎം നടത്തുന്നത്.

ശബരിമല ദർശനത്തിന് പോകുന്ന വഴി സ്വാമി അയ്യപ്പൻ റോഡിൽ നിന്ന് സുരേന്ദ്രൻ ഹാൻസ് ഉപയോഗിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ ഇന്നലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നടന്നു തളർന്ന സംഘം വിശ്രമിക്കുമ്പോൾ സുരേന്ദ്രൻ ഒരിടത്ത് നിന്ന് ജൂബയുടെ പോക്കറ്റിൽ നിന്ന് എന്തോ എടുത്ത് വായിലേക്ക് ഇടുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. ഇത് ഹാൻസ് ആണെന്നും തമ്പാക്കാണെന്നും പറഞ്ഞ് ട്രോളുകളും പോസ്റ്റുകളുമായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ് സൈബർ സഖാക്കൾ.

കഴിഞ്ഞ കുറേ ദിവസങ്ങളായി കോന്നിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജനീഷ്‌കുമാറിനെതിരേ സോഷ്യൽ മീഡിയ വഴി പ്രചാരണം ശക്തമാണ്. പൊതുസ്ഥലത്ത് സ്ത്രീയെ അപമാനിച്ച കേസിൽ പ്രതിയാണ് ജനീഷ്‌കുമാറെന്നാണ് ജനം ടിവി പുറത്തു വിട്ട വാർത്ത. സ്വന്തം പാർട്ടിക്കാരെ തന്നെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്തിയ ജനീഷിന്റെ ഗുണ്ടാലിസ്റ്റിൽ ഉണ്ടെന്നായിരുന്നു മറ്റൊരു വാർത്ത. ഇതിനൊക്കെ തിരിച്ചടി എന്ന രീതിയിലാണ് ഇന്നലെ ഉച്ച മുതൽ വാട്സാപ്പിലും ഫേസ്‌ബുക്കിലുമായി സുരേന്ദ്രൻ ഹാൻസ് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള അവ്യക്തമായ വീഡിയോ പ്രചരിക്കുന്നത്.

ഇതിനെതിരേ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഏജന്റുമാരായ വി എസ് ഹരീഷ്ചന്ദ്രൻ, അഭിഭാഷകരായ വിആർ ഹരി, എവി അരുൺ പ്രകാശ് എന്നിവർ ജില്ലാ കലക്ടർ, റിട്ടേണിങ് ഓഫീസർ, എസ്‌പി, ഡിജിപി എന്നിവർക്ക് പരാതി നൽകി. പൊലീസ്, വനംവകുപ്പ്, ദേവസ്വം ബോർഡ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് പരാതി. ശബരിമല ദർശനത്തിനായി സുരേന്ദ്രൻ പോയത് സ്വാമി അയ്യപ്പൻ റോഡ് വഴിയാണ്. ഇവിടെ പൊലീസിനോ ദേവസ്വം ബോർഡിനോ വനംവകുപ്പിനോ നിരീക്ഷണ ക്യാമറകളില്ല. ഇപ്പോൾ പുറത്തു വന്നിരിക്കുന് ദൃശ്യം ആരോ ഒളിച്ചിരുന്നത് പകർത്തിയതാണ്. അതാകട്ടെ വ്യക്തവുമല്ല. സുരേന്ദ്രനെ നിഴൽ പോലെ പിന്തുടരുന്ന രഹസ്യപ്പൊലീസുകാർ പകർത്തിയ വീഡിയോ ആണിത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ ഈ വീഡിയോ സർക്കാർ സംവിധാനം തന്നെ പുറത്തു വിട്ടത് സ്ഥാനാർത്ഥിയെ അപമാനിക്കലാണ്. ഇതിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും ചേർന്നുള്ള ശക്തമായ ക്രിമിനൽ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിഡിയോ പ്രചരിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. യഥാർഥ വീഡിയോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് സ്ഥാനാർത്ഥിയെ താറടിച്ച് കാണിക്കുന്നതിനാണ് എന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. പുറത്തു വന്നിരിക്കുന്ന വീഡിയോ വ്യക്തമല്ല. പൊലീസ് തന്നെയാണ് ഇത് പുറത്തു വിട്ടതെന്നും സംശയിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP