Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡ് നിർമ്മിക്കാൻ ചൈനീസ് പട്ടാളം എത്തിയത് ബുൾഡോസറും നിർമ്മാണ സാമഗ്രികളുമായി; ഭൂട്ടാൻ അതിർത്തിയിൽ തമ്പടിച്ചത് ബംഗാളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും നിരീക്ഷിക്കാൻ; പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ചതനുസരിച്ച് ആയുധമൊഴിവാക്കി മനുഷ്യ മതിൽ പ്രതിരോധം തീർത്ത് ഇന്ത്യൻ സൈനികർ; ദോക് ലാ സൈനികമതിൽ അവസാനിച്ചത് രണ്ട് മാസവും 11 ദിവസവും പിന്നിട്ടപ്പോൾ; ഓപ്പറേഷൻ ജുനിപറിന്റെ പിന്നാമ്പുറക്കഥ

റോഡ് നിർമ്മിക്കാൻ ചൈനീസ് പട്ടാളം എത്തിയത് ബുൾഡോസറും നിർമ്മാണ സാമഗ്രികളുമായി; ഭൂട്ടാൻ അതിർത്തിയിൽ തമ്പടിച്ചത് ബംഗാളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും നിരീക്ഷിക്കാൻ; പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ചതനുസരിച്ച് ആയുധമൊഴിവാക്കി മനുഷ്യ മതിൽ പ്രതിരോധം തീർത്ത് ഇന്ത്യൻ സൈനികർ; ദോക് ലാ സൈനികമതിൽ അവസാനിച്ചത് രണ്ട് മാസവും 11 ദിവസവും പിന്നിട്ടപ്പോൾ; ഓപ്പറേഷൻ ജുനിപറിന്റെ പിന്നാമ്പുറക്കഥ

മറുനാടൻ ഡെസ്‌ക്‌

ദോക്ലാ: 2017ൽ ഇന്ത്യ ചൈന ഭൂട്ടാൻ അതിർത്തിയിൽ അതിക്രമിച്ച് കയറിയ ചൈനീസ് പട്ടാളത്തെ ഇന്ത്യ നേരിട്ടത് സൈനികർ മനുഷ്യമതിൽ തീർത്തായിരുന്നു. ഓപ്പറേഷൻ ജുനിപർ എന്ന് പേരിട്ട ഈ ദൗത്യം ലോക ശ്രദ്ധ നേടിയിരുന്നു. എന്തായിരുന്നും ഈ ദൗത്യം എങ്ങനെയായിരുന്നു ഈ ദൗത്യം എന്ന അണിയറക്കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2017ൽ ജൂൺ 17 മുതൽ ഓഗസ്റ്റ് 28 വരെ രണ്ട് മാസവും 11 ദിവസവും നീണ്ട് നിൽക്കുന്നതായിരുന്നു ദോക്ലാ വിഷയം. സിക്കിമിലെ നാഥു ലാ ചുരത്തിൽ നിന്ന 30 കിലോമീറ്റർ അകലെ മൂന്ന് രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന മുക്കവലയിലുള്ള 100 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ദോക് ലാ.

പ്രദേശത്തുള്ള ഭൂട്ടാന്റെ ഭാഗത്തേക്ക് ചൈനീസ് പട്ടാളം റോഡ് നിർമ്മിക്കാൻ ഇരച്ച് കയറിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. റോഡ് നിർമ്മിക്കുന്നതിന് വേണ്ടി 3. ബുൾഡോസർ, നിർമ്മാണ സാമഗ്രികൾ എന്നിവ എത്തിച്ചിരുന്നു. ഈ നീക്കം ഇന്ത്യൻ പട്ടാളത്തിന്റഎ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഭൂട്ടാൻ അതിർത്തി പ്രദേശത്തിലൂടെ ബംഗാളിലെ സിലിഗുഡി വരെ ചൈനീസ് സേനയ്ക്ക് നീരീക്ഷിക്കാൻ കഴിയും എന്ന് മനസ്സിലായത്. ഇതിലൂടെ ബംഗാളിനേയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളേയും കൃത്യമായി നിരീക്ഷിക്കാം എന്ന് തന്നെയായിരുന്നു ചൈനീസ് സേന ലക്ഷ്യം വെച്ചത്. ഇതോടെയാണ് ഇക്കാര്യം കൃത്യമായി പ്രതിരോധ മന്ത്രാലയത്തെ ഇന്ത്യൻ സേന അറിയിക്കുകയും ചെയ്തു.

ചൈനീസ് നീക്കത്തെ കുറിച്ച് സൈന്യം വിവരം നൽകിയതിന് പിന്നാലെ പ്രതികരിക്കുവാനും പ്രതിരോധിക്കുവാനും പ്രതിരോധ മന്ത്രാലയം സൈന്യത്തിന് നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ പ്രതിരോധം മതിയെന്നും ഒരു കാരണവശാലും പ്രകോപിപ്പിക്കാനും അക്രമിക്കാനും പാടില്ല എന്നും നേയ്ക്ക് കൃത്യമായി നിരദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ 300ഓളം സൈനികർ പ്രദേശത്തേക്ക് എത്തുകയായിരുന്നു. ഭൂട്ടാൻ സർക്കാരിന്റെ അനുവാദം ലഭിച്ചതോടെ ഇന്ത്യൻ സേന പ്രദേശത്ത് മനുഷ്യ മതിൽ തീർക്കുകയായിരുന്നു.

മനുഷ്യ മതിൽ തീർക്കുന്നതിനിടയിൽ ഭൂരിഭാഗം സൈനികരും ആയുധം കയ്യിൽ കരുതിയിരുന്നില്ല. തോക്ക് കൈവശം ഉണ്ടായിരുന്നവർ അത് താഴേക്ക് ചൂണ്ടിയാണ് നിന്നത്. ആക്രമണം ലക്ഷ്യമല്ല എന്ന് കാണിക്കാനായിരുന്നു ഇത്. റോഡ് നിർമ്മിക്കുന്നത് തടയാൻ നിൽക്കരുത എന്നും ഇത് തങ്ങൾക്ക് അധികാരമുള്ള സ്ഥലമാണ് എന്നുമാണ് ചൈനീസ് സേന പറഞ്ഞത് ങ്കെിലും ഇന്ത്യൻ പട്ടാളം അതിന് വഴങ്ങിയില്ല.

പിന്നാലെ കൂടുതൽ സൈനികരെ ചൈന എത്തിച്ചു. ഇന്ത്യൻ സേനയ്ക്കു മുഖാമുഖമായി അവരും മനുഷ്യ മതിൽ തീർത്തു. നേർക്കുനേർ നിന്ന ഇരുസേനകളും ഷിഫ്റ്റ് അടിസ്ഥാനത്തിൽ സൈനികരെ എത്തിച്ച് മനുഷ്യ മതിൽ നിലനിർത്തി.സംഘർഷം തുടരവേ, ഇന്ത്യയും ചൈനയും സർക്കാർ തലത്തിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടി.സമാധാനപരമായി പിന്മാറാൻ ഓഗസ്റ്റ് 28ന് ഇരു രാജ്യങ്ങളും ധാരണയിലെത്തി. ചൈന 200 മീറ്റർ പിന്നിലേക്കു മാറി. ദോക് ലായിൽ ഉയർത്തിയ ചൈനീസ് പതാകകളും നീക്കം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP