Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരുമഴയ്ക്കിടയിലും നിർത്താതെ പ്രസംഗിച്ചത് ശരത് പവാർ; പ്രസംഗം തരംഗമായതോടെ ഒറ്റദിവസം കൊണ്ട് ട്വിറ്ററിൽ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത്; പവാറിന്റെ പോരാട്ട വീര്യത്തെ പുകഴ്‌ത്തി ജനങ്ങൾ

പെരുമഴയ്ക്കിടയിലും നിർത്താതെ പ്രസംഗിച്ചത് ശരത് പവാർ; പ്രസംഗം തരംഗമായതോടെ ഒറ്റദിവസം കൊണ്ട് ട്വിറ്ററിൽ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത്; പവാറിന്റെ പോരാട്ട വീര്യത്തെ പുകഴ്‌ത്തി ജനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

സത്താറ: പെരുമഴയ്ക്കിടയിലും പ്രസംഗം നിർത്താതെ നരേന്ദ്ര മോദിക്കെതിരായും ബിജെപിക്കെതിരായും തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശരത് പവാർ സോഷ്യൽ മീഡിയയിൽ തരംഗം. ട്വിറ്ററിൽ ശരത് പവാർ ട്രെൻഡിംഗിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടുകയും ചെയ്തു. സത്താറയിലെ പൊതുയോഗത്തിലാണ് ശരത് പവാർ സംസാരിച്ചത്. ഇതിനിടെ മഴ വന്നെങ്കിലും ശരത്പവാർ നിർത്താതെ സംസാരിച്ചു. തുടർന്നാണ് നിരവധി പേർ രാഷ്ട്രീയ ഭേദമന്യേ ശരത് പവാറിനെ പുകഴ്‌ത്തി രംഗത്തെത്തിയത്.

മനുഷ്യനെ നിങ്ങൾക്ക് നശിപ്പിക്കാൻ കഴിഞ്ഞേക്കും എന്നാൽ തോൽപ്പിക്കാൻ കഴിയില്ല എന്നതാണ്'. ഞാൻ അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ അഭിവാദ്യം ചെയ്യുന്നു. ഇത് മഹാരാഷ്ട്രയിലെ ഇനി വരുന്ന നിരവധി തലമുറയ്ക്ക് പ്രചോദനമേകും എന്നാണ് ഒരാൾ ട്വിറ്ററിൽ കുറിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒരു ടൂർണ്ണമെന്റാണ്. അതിലൊരു മാൻ ഓഫ് ദ സീരിസ് ആണുള്ളത്. അത് ശരത് പവാറാണ് എന്ന് മറ്റൊരാളും കുറിച്ചു. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന്റെ താര പ്രചാരകനായിരുന്നു ശരത് പവാർ. പല കോൺഗ്രസ് നേതാക്കളും തങ്ങളുടെ മണ്ഡലത്തിൽ കേന്ദ്രീകരിച്ചപ്പോൾ ശരത് പവാർ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെത്തി പ്രചരണം നടത്തിയിരുന്നു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസിന് ശരത് പവാർ മറുപടി നൽകിയിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷത്തുനിന്നും മികച്ച ഗുസ്തിക്കാരനില്ലെന്നായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമർശം. അതിന് മറുപടിയായി ആരും കുട്ടികളോട് മത്സരിക്കില്ലെന്നായിരുന്നു ശരത് പവാറിന്റെ മറുപടി. മഹാരാഷ്ട്രയിൽ പോരാട്ടം ഇല്ലെങ്കിൽ പിന്നെന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുന്നതെന്നും ശരത് പവാർ ചോദിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP