Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി

വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: സിപിഎമ്മിന്റെ യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചാണ് വിവാഹം നടന്നത്. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും, ലീനാ തോമസിന്റെയും മകളായ ഗീതു തോമസ് ആണ് ജെയ്ക്കിന്റെ വധു. മുഖ്യമന്ത്രി പിണറായി വിജയൻ, കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ, പി ജയരാജൻ, മറ്റ് സിപിഎം ഡിവൈഎഫ്‌ഐ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലളിതമായ വിവാഹ ചടങ്ങുകളാണ് കോട്ടയത്ത് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാമ് വധൂ വരന്മാരെ വേദിയിലേക്ക് ആനയിച്ചത്. മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെ, അതിലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ.

സിപിഎം ജില്ല സെക്രട്ടറി വി എൻ വാസവൻ ഇരുവരുടെയും ബന്ധുക്കളെ വേദിയിലേക്ക് ക്ഷണിച്ചു സ്വാഗതം പറഞ്ഞു. മാതാപിതാക്കൾ എടുത്ത് നൽകിയ ചുവന്ന ഹാരം ഇരുവരും അണിയിച്ച് ലളിതമായ വിവാഹച്ചടങ്ങ് അഞ്ച് മിനിറ്റിനുള്ളിൽ അവസാനിച്ചു. തുടർന്ന് അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്ക് പീസും.

വെള്ള മുണ്ടും വെള്ള ഷർട്ടുമായിരുന്നു ജെയ്ക്കിന്റഎ വേഷം. ചുവന്ന സാരിയും ബ്ലൗസുമണിഞ്ഞാണ് ഗീതു എത്തിയത്. പിന്നീട് റോസാപ്പൂക്കൾ കൊണ്ടുള്ള ഹാരം വധൂവരന്മാർ പരസ്പരം അണിയിച്ചു. ഇത്തരത്തിൽ ലളിതമായ ചടങ്ങുകളാണ് പാർട്ടി നടത്തിയ വിവാഹത്തിൽ സംഘടിപ്പിച്ചത്. നേരത്തെ ജെയ്ക്കിന്റെ വിവാഹ ക്ഷണക്കത്ത് ഉൾപ്പടെ തയ്യാറാക്കിയത് പാർട്ടിയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമും, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവനുമാണ് വിവാഹച്ചടങ്ങിലേക്ക് സഖാക്കളെ ക്ഷണിച്ചത്.

എസ്.എഫ്.ഐ. പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ജെയ്ക് സംസ്ഥാന അദ്ധ്യക്ഷനായി 2016 തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2016 മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ.(എം.) ന്റെ സ്ഥാനാർത്ഥിയായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 2016 തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ജെയ്ക്.

കോട്ടയം സി.എം.എസ്. കോളേജിൽ ബി.എ. കമ്മ്യൂണിക്കേറ്റിവ് ബിരുദപഠനത്തിന്റെ സിലബസ് മാറ്റിയതുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ കലാലയത്തിൽ നിന്നും പിരിച്ചുവിടുകയും പിന്നീട് മദ്ധ്യസ്ഥശ്രമങ്ങൾക്കു ശേഷം പരീക്ഷ എഴുതാനാകുകയും ചെയ്തു. സി.എം.എസ്. കോളേജിലെ ഉപകരണങ്ങൾ നശിപ്പിച്ചുവെന്ന പേരിൽ കോളേജ് അധികൃതർ ജെയ്കിനും മറ്റു നേതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നുതന്നെ പുറത്താക്കിയ മാനേജ്മെന്റിന്റെ നടപടിക്കെതിരെ 'ക്രൂരരായ ഭരണാധിപന്മാരെ, പൂക്കളെ നിങ്ങൾക്ക് നുള്ളിയെറിയാം. പക്ഷെ വസന്തത്തിന്റെ വരവിനെ തടയാനാവില്ല' എന്ന നെരൂദയുടെ വാക്കുകൾ കൊണ്ടാണ് ജെയ്ക്ക് സി തോമസ് ഊർജം പകർന്നത്.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം നിയമസഭാ സ്ഥാനാർത്ഥിയാവുന്നതിനും ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റർനാഷണൽ റിലേഷൻസിൽ എം.എ പൂർത്തിയാക്കി. എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മണർകാട് ചിറയിൽ പരേതനായ എം ടി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. മണർക്കാട് യാക്കോബായ പള്ളിയിലെ അംഗമായ ജേയ്ക്, മണർകാട് വി. മേരിയുടെ പേരിലുള്ള കത്തീഡ്രൽ പള്ളിയിലേയും അംഗമാണ്. സഹോദരൻ സി.ടി. തോമസ് വ്യാപാരിയാണ്.

വിവാഹ ചിത്രങ്ങൾ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP