Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'തലച്ചോറ് ശുഷ്‌കമായ തലനരയ്ക്കാൻ അനുവദിക്കാത്ത വൃദ്ധരാണ് എന്റെ തലയോട്ടിയെ വിശകലനം ചെയ്യുന്നത്; പീഡനക്കേസിലെ തന്നെക്കാൾ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ച യുവ വൃദ്ധന്റെ ജൽപ്പനങ്ങൾക്കല്ല; നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങൾ കാതോർക്കുക; പക്ഷെ, വറ്റിവരണ്ട തലമണ്ടയിൽനിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ?'; തന്റെ പ്രായത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് കെ.സുധാകരന് അതേ നാണയത്തിൽ മറുപടി നൽകി വി എസ് അച്യുതാനന്ദൻ

'തലച്ചോറ് ശുഷ്‌കമായ തലനരയ്ക്കാൻ അനുവദിക്കാത്ത വൃദ്ധരാണ് എന്റെ തലയോട്ടിയെ വിശകലനം ചെയ്യുന്നത്; പീഡനക്കേസിലെ തന്നെക്കാൾ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ച യുവ വൃദ്ധന്റെ ജൽപ്പനങ്ങൾക്കല്ല; നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങൾ കാതോർക്കുക; പക്ഷെ, വറ്റിവരണ്ട തലമണ്ടയിൽനിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ?'; തന്റെ പ്രായത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് കെ.സുധാകരന് അതേ നാണയത്തിൽ മറുപടി നൽകി വി എസ് അച്യുതാനന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വ്യക്തിഹത്യ നടത്തിയ കോൺഗ്രസ് നേതാവ് കെ സുധാകരന് അതേ നാണയത്തിൽ മറുപടി നൽകി സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ. ജന്മനാ തലച്ചോറ് ശുഷ്‌കമായ തലനരയ്ക്കാനനുവദിക്കാത്ത ചില വൃദ്ധന്മാർ എന്റെ തലയോട്ടിയുടെ ഉള്ള്ളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി എസ്. പറഞ്ഞു. പീഡനക്കേസിലെ തന്നെക്കാൾ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ച യുവ വൃദ്ധന്റെ ജൽപ്പനങ്ങൾക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങൾ കാതോർക്കുകയാണെന്നും വി എസ് ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

വറ്റിവരണ്ട തലയോട്ടിയിൽ നിന്ന് എന്ത് ഭരണപരിഷ്‌കാരമുണ്ടാകാനാണെന്നായിരുന്നു വട്ടിയൂർക്കാവിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കെ.സുധാകരൻ നടത്തിയ പരാമർശം. ഈ പരാമർശത്തിനെതിരെ കടുത്ത വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇന്നലെ വി എസ് വട്ടിയൂർക്കാവിൽ പ്രചരണത്തിന് ഇറങ്ങുകയും ചെയ്തു. കെ സുധാകരനുള്ള മറുപടി ഇന്നലെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്നാണ് സുധാകരനെതിരെ വി എസ് ഫേസ്‌ബുക്കിലൂടെ മറുരപടിയുമായി രംഗത്തുവന്നത്.

എൻ.എസ്.എസ്സാണ് പ്രതിപക്ഷത്തിന്റെ കച്ചിത്തുരുമ്പെന്നും. ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങൾ ഇന്നില്ല എന്നെങ്കിലും ഇവർ തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും വി എസ്. പറഞ്ഞു. ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക കുഴപ്പത്തിലാണ്. നമ്മുടെ ഉൽപ്പാദനം കുറഞ്ഞിരിക്കുന്നു. വളർച്ചാ നിരക്ക് കുറഞ്ഞിരിക്കുന്നു. ഐഎംഎഫിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അടക്കം ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു. എന്നാൽ, ബിജെപിയുടെ ബി ടീമായ യുഡിഎഫിന് താൽപ്പര്യം അതിലൊന്നുമല്ല. അതൊന്നും അവർക്ക് വിഷയമേയല്ല. അവരുടെ വിഷയം ശബരിമലയാണ്. ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന് വാദിച്ചതും അതിനായി കേസ് കൊടുത്തതും ലേഖനമെഴുതിയതും ബിജെപിയാണ്. അവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ച് ഉത്തരവായപ്പോൾ അതിനെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണെന്ന് വി എസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വി.എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒരു കാര്യം വ്യക്തമായിരിക്കുന്നു. ഈ ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ ആശങ്കയുണ്ട്. ഇത് ഞാൻ ഇടതുപക്ഷ വക്താവായി പറയുന്നതല്ല. എന്റെ ചുറ്റിലും യുഡിഎഫ് നേതാക്കൾ നടത്തുന്ന വാചകക്കസർത്തുകൾ കണ്ടിട്ടും കേട്ടിട്ടുമാണ്. അസാധാരണമായ പ്രളയത്തിന് കേരളം തുടർച്ചയായി ഇരയായി. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾ കയ്മെയ് മറന്ന് പ്രളയത്തെ നേരിട്ടു. സർക്കാർ ആവുംവിധം പിന്തുണ നൽകി. ഒരു പരിധിവരെ നാം പ്രളയത്തെ അതിജീവിച്ചു. ഈ അതിജീവനത്തിന് ജനങ്ങൾ മാർക്ക് നൽകുക പ്രതിപക്ഷത്തിനല്ല, മറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാരിനാണ്.

ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക കുഴപ്പത്തിലാണ്. നമ്മുടെ ഉൽപ്പാദനം കുറഞ്ഞിരിക്കുന്നു. വളർച്ചാ നിരക്ക് കുറഞ്ഞിരിക്കുന്നു. ഐഎംഎഫിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അടക്കം ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു.

എന്നാൽ, ബിജെപിയുടെ ബി ടീമായ യുഡിഎഫിന് താൽപ്പര്യം അതിലൊന്നുമല്ല. അതൊന്നും അവർക്ക് വിഷയമേയല്ല. അവരുടെ വിഷയം ശബരിമലയാണ്. ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന് വാദിച്ചതും അതിനായി കേസ് കൊടുത്തതും ലേഖനമെഴുതിയതും ബിജെപിയാണ്. അവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ച് ഉത്തരവായപ്പോൾ അതിനെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണ്, ആ ഉത്തരവ് നടപ്പാക്കിയപ്പോൾ അതിനെതിരെ സമരാഭാസം നടത്തിയത് ബിജെപിയും യുഡിഎഫും സംയുക്തമായാണ്.

എൻ.എസ്.എസ്സാണ് പ്രതിപക്ഷത്തിന്റെ കച്ചിത്തുരുമ്പ്. ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങൾ ഇന്നില്ല എന്നെങ്കിലും ഇവർ തിരിച്ചറിയുന്നത് നന്നായിരിക്കും. ആർജവമുണ്ടെങ്കിൽ കേരളത്തിന്റെ വികസന മുന്നേറ്റത്തെക്കുറിച്ച് ഇവർ പറയുമായിരുന്നു. സാമൂഹ്യ സുരക്ഷാ നടപടികളെക്കുറിച്ച് പറയുമായിരുന്നു. അത്തരം ചർച്ചകളിലേക്ക് അവർ വരില്ല. ഇവർക്കൊന്നും ജനകീയ പ്രശ്നങ്ങൾ പറയാനില്ല എന്നർത്ഥം.

ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാർ എന്റെ തലയോട്ടിയുടെ ഉള്ള്ളവ് വിശകലനം ചെയ്യുന്ന തിരക്കിലാണ്. പീഡനക്കേസിലെ തന്നെക്കാൾ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ച യുവ വൃദ്ധന്റെ ജൽപ്പനങ്ങൾക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങൾ കാതോർക്കുക. പക്ഷെ വറ്റിവരണ്ട തലമണ്ടയിൽനിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP