Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് 62 പേർ; മരിച്ചത് നിസ്‌കാരത്തിന് എത്തിയ പുരുഷന്മാരും കുട്ടികളും; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ

അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് 62 പേർ; മരിച്ചത് നിസ്‌കാരത്തിന് എത്തിയ പുരുഷന്മാരും കുട്ടികളും; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടു. നൻഗാഹർ പ്രവിശ്യയിലെ മുസ്‌ലിം പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പള്ളിയിൽ വെള്ളിയാഴ്ച നിസ്‌ക്കാരത്തിന് എത്തിയ പുരുഷന്മാരും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ തകർന്ന കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിയാണ് കൂടുതൽ പേരും മരണപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തു. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തിപ്രദേശത്താണ് സ്‌ഫോടനം നടന്നത്. എന്നാൽ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല.

ചാവേറാക്രമണമാണ് നടന്നതെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നൻഗാഹർ പ്രവിശ്വയിലെ സർക്കാർ വക്താവ് അത്താഹുള്ള ഖൊഗ്യാനി പറഞ്ഞു. പരിക്കേറ്റവരെയെല്ലാം പ്രവിശ്യാതലസ്ഥാനമായ ജലാലാബാദിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പറയുന്നത്. ഈ വർഷത്തിലെ കഴിഞ്ഞ ഒമ്പത് മാസങ്ങൾക്കുള്ളിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണങ്ങളിൽ 2563 പേർ മരണപ്പെടുകയും 5676 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന യു.എന്നിന്റെ റിപ്പോർട്ട് വ്യാഴാഴ്ച പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. നേരത്തേ താലിബാനുമായി അമേരിക്കൻ പ്രസിഡന്റ് ചർച്ചയ്‌ക്കൊരുങ്ങിയിരുന്നുവെങ്കിലും അവസാന നിമിഷം ട്രംപ് പിന്മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP