Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ ക്ലാർക്ക്; ലോകകപ്പ് കിരീടവുമായി ഏകദിനത്തോട് വിടപറയാൻ ഓസ്‌ട്രേലിയൻ ക്യാപ്ടൻ

വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ ക്ലാർക്ക്; ലോകകപ്പ് കിരീടവുമായി ഏകദിനത്തോട് വിടപറയാൻ ഓസ്‌ട്രേലിയൻ ക്യാപ്ടൻ

മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് വിരമിക്കുന്നു. നാളെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ആയിരിക്കും ക്ലാർക്കിന്റെ അവസാന ഏകദിന മത്സരമെന്ന് ക്ലാർക്ക് പ്രഖ്യാപിച്ചു. അടുത്ത ലോകകപ്പിന് മികച്ച ടീമിനെ സജ്ജമാക്കാൻ പുതിയ ക്യാപ്ടന് അവസരമൊരുക്കാനാണ് ഇതെന്നും ക്ലാർക്ക് വ്യക്തമാക്കി. ലോകകപ്പ് കിരീടനേട്ടത്തോടെ വിരമിക്കൽ അവിസ്മരണീയമാക്കാനാണ് ക്ലാർക്കിന്റെ ശ്രമം.

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും ടെസ്റ്റ് ക്രിക്കറ്റിൽ തുടരുമെന്നും ഓസീസ് നായകൻ പറഞ്ഞു. ലോകകപ്പിന്റെ ആദ്യമത്സരത്തിൽ ക്ലാർക് കളിച്ചിരുന്നില്ല. ഇന്ത്യയുമായുള്ള കളി കഴിഞ്ഞ മുറിയിൽ എത്തിയപ്പോഴാണ് താൻ ഈ തീരുമാനം എടുത്തതെന്നും ആദ്യം ഭാര്യയോടും ഓസ്‌ടേലിയൻ ക്രിക്കറ്റ് അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പിന്നീടാണ് സഹകളിക്കാരോട് ഇക്കാര്യം പറഞ്ഞത്. പല സഹകളിക്കാരും ക്യാപ്റ്റന്റെ അപ്രതീക്ഷിതമായ തീരുമാനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.

ഏകദിനത്തിൽനിന്ന് വിരമിക്കുന്നതിനെക്കുറിച്ച് തൽക്കാലം ആലോചിക്കുന്നില്ലെന്ന് ക്ലാർക്ക് നേരത്തെ പറഞ്ഞിരുന്നു. മുപ്പത്തിമൂന്നുകാരനായ ക്ലാർക്കിനെ ഏറെ നാളായി പുറം വേദന അലട്ടുന്നുണ്ടായിരുന്നു. അടുത്തിടെ കാലിനേറ്റ പരുക്കും വല്ലാതെ വലച്ചു. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ കളിക്കാനുമായില്ല. തുടർന്നുള്ള മത്സരങ്ങളിൽ നിരാശപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ക്ലാർക്ക് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ക്ലാർക്ക് തന്നെ അത് തള്ളിക്കളഞ്ഞിരിരുന്നു. എന്നാൽ ലോകകപ്പ് ഫൈനലിൽ ടീമെത്തിയതോടെ നിലപാട് മാറ്റി.

1981 ഏപ്രിൽ രണ്ടിന് ജനിച്ച മൈക്കൽ ക്ലാർക്ക് നിലവിൽ ഓസ്‌ട്രേലിയൻ ദേശീയ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ ആണ്. വലംകൈ ബാറ്റ്‌സ്മാനും പാർട്ട് ടൈം ഇടംകൈ സ്പിന്നറുമാണ് ക്ലാർക്ക്. പ്രാദേശിക തലത്തിൽ ന്യൂ സൗത്ത് വെയിൽസിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഏകദിനത്തിലും ടെസ്റ്റിലും കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി 2011 ജനുവരിയിൽ അദ്ദേഹം തന്റെ ക്യാപ്റ്റൻസി ട്വന്റി20യിൽ നിന്ന് ഒഴിഞ്ഞു.

2012 നവംബർ 22ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഡ്‌ലെയ്ഡ് ഓവലിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയതോടെ, ഒരു കലണ്ടർ വർഷം നാല് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടത്തിന് അർഹനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP