Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗിക പീഡനക്കേസുകളിൽ 18 വയസിന് മുകളിലുള്ളവരുടെ പൂർണ ദേഹപരിശോധന ഒഴിവാക്കും; ഇനി 'ഇര'യില്ല പകരം 'അതിജീവിത'; ഇരയെന്ന വാക്ക് കുറ്റവാളിക്ക് മേൽക്കൈ നൽകുമെന്ന് നിരീക്ഷണം; പുതിയ വ്യവസ്ഥകളുമായി മെഡിക്കോ ലീഗൽ പ്രോട്ടോകോൾ

ലൈംഗിക പീഡനക്കേസുകളിൽ 18 വയസിന് മുകളിലുള്ളവരുടെ പൂർണ ദേഹപരിശോധന ഒഴിവാക്കും; ഇനി 'ഇര'യില്ല പകരം 'അതിജീവിത'; ഇരയെന്ന വാക്ക് കുറ്റവാളിക്ക് മേൽക്കൈ നൽകുമെന്ന് നിരീക്ഷണം; പുതിയ വ്യവസ്ഥകളുമായി മെഡിക്കോ ലീഗൽ പ്രോട്ടോകോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ലൈംഗിക പീഡനക്കേസുകളിൽ ഇനി മുതൽ 18 വയസിന് മുകളിലുള്ളവരുടെ പൂർണ ദേഹപരിശോധന ഒഴിവാക്കും. കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ആവശ്യമെങ്കിൽ മാത്രം പരിശോധന നടത്താമെന്നും ലൈംഗിക അതിക്രമങ്ങളിലെ നടപടി സംബന്ധിച്ച പുതിയ മെഡിക്കോ ലീഗൽ പ്രോട്ടോകോളിൽ വ്യവസ്ഥ ചെയ്തു. പീഡനമേറ്റവരുടെ സ്വകാര്യ ഭാഗങ്ങൾ ആവർത്തിച്ച് പരിശോധിക്കുന്നത് ക്രൂരമാണ്. പക്ഷേ അതേസമയം തെളിവ് ശേഖരണത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും നിബന്ധനയുണ്ട്. പീഡനമേറ്റവരെ പലപ്പോഴായി പരിശോധിക്കുന്നതും ഒഴിവാക്കണം. പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് നിർബന്ധമായും അവർക്കു നൽകണം. നിലവിലുള്ള മുഴുവൻ നിയമങ്ങളുമായി ഒത്തുപോകുന്ന വിധത്തിൽ ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തിലാണ് പ്രോട്ടോക്കോൾ തയ്യാറാക്കിയത്.

പുതിയ പ്രോട്ടോക്കോൾ സംബന്ധിച്ച് ഡോക്ടർമാർക്ക് ഉൾപ്പെടെ പരിശീലനം നൽകുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിത അറിയിച്ചു. ലൈംഗികപീഡനമേറ്റവരെ അതിജീവിത/അതിജീവിതൻ എന്നാണ് പ്രോട്ടോക്കോളിൽ വിശേഷിപ്പിക്കുന്നത്. ഇര എന്ന വാക്ക് അവർക്ക് കൂടുതൽ അസ്വസ്ഥതയും ഒറ്റപ്പെടുത്തലും ഉണ്ടാക്കുമെന്നും കുറ്റവാളിക്ക് മേൽക്കൈ ലഭിക്കുമെന്നുമാണ് നിരീക്ഷണം. ഇവ കൂടാതെ മറ്റ് ചില വ്യവസ്ഥകളും പുതിയ പ്രോട്ടോക്കോളിലുണ്ട്.

ഗൈനക്കോളജിസ്റ്റ് ഇല്ലെങ്കിൽ പകരം സംവിധാനം ആശുപത്രി മേലധികാരി ഉറപ്പാക്കണം. അതിന്റെ പേരിൽ അടിയന്തര ചികിത്സ നിഷേധിക്കുന്നതു കുറ്റകരമാണ്. പെൺകുട്ടികൾക്കു വനിതാ ഡോക്ടർ നിർബന്ധമാണ്. പരിശോധനയും ചികിത്സയും സൗജന്യമായിത്തന്നെ നൽകണം. റഫർ ചെയ്യാനുള്ള സഹായം, ഇരയുടെ സ്വകാര്യത, സുരക്ഷിതത്വം, ആരും മോശമായി പെരുമാറില്ലെന്ന് ഉറപ്പാക്കൽ എന്നീ ചുമതല മേലധികാരിക്കായിരിക്കും. പുരുഷന്മാരെ ഡ്യൂട്ടി ഡോക്ടർക്ക് പരിശോധിക്കാം. ട്രാൻസ്‌ജെൻഡറുകളുടെ കാര്യത്തിൽ ഡോക്ടറെ അവർക്കു തീരുമാനിക്കുകയും ചെയ്യാം. വളരെ അനുതാപത്തോടെ വേണം പെരുമാറാൻ. കുറ്റപ്പെടുത്തി സംസാരിക്കാനോ ചരിത്രം തിരയാനോ പോകരുതെന്നും പ്രോട്ടോക്കോളിൽ പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP