Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്രാമങ്ങൾ തമ്മിൽ നില നിന്നത് പോത്തിന് വേണ്ടിയുള്ള തർക്കം; പരിഹാരം കണ്ടെത്താൻ ഡിഎൻഎ പരിശോധന നിർദേശിച്ച് എംഎൽഎ; പോത്ത് ആരുടേതെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്

ഗ്രാമങ്ങൾ തമ്മിൽ നില നിന്നത് പോത്തിന് വേണ്ടിയുള്ള തർക്കം; പരിഹാരം കണ്ടെത്താൻ ഡിഎൻഎ പരിശോധന നിർദേശിച്ച് എംഎൽഎ; പോത്ത് ആരുടേതെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ദാവൻഗരൈ: പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലി രണ്ടു ഗ്രാമങ്ങൾ തമ്മിൽ നീണ്ട് നിന്ന തർക്കം പരിഹരിക്കാൻ ഡിഎൻഎ പരിശോധന. ദാവൻഗരൈയിലെ ബെലിമള്ളൂർ, ശിവമൊഗ്ഗയിലെ ഹാരണഹള്ളി എന്നീ ഗ്രാമങ്ങൾ തമ്മിലാണ് പോത്തിനു വേണ്ടിയുള്ള തർക്കത്തിനിടയിൽ അപൂർവ്വ പരിഹാര നിർദ്ദേശം വന്നത്. ബെലിമള്ളൂരിലെ ഗ്രാമ ക്ഷേത്രത്തിൽ കാണിക്ക വച്ച പോത്തിനെ 2 വർഷം മുൻപു കാണാതായി. ഹാരണഹള്ളിയിൽ അടുത്തിടെ കണ്ടെത്തിയ പോത്ത് തങ്ങളുടേതാണെന്ന് ബെലിമള്ളൂരുകാരും ഹാരണഹള്ളിക്കാരും തർക്കത്തിലായതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്.

കാണാതെ പോയ പോത്തിനു ജന്മം നൽകിയ എരുമ ബെലിമള്ളൂരിലുണ്ടെന്നും ഡിഎൻഎ പരിശോധന നടത്തിയാൽ പ്രശ്‌നം പരിഹരിക്കാമെന്നും ഹൊന്നാലി എംഎൽഎ എംപി രേണുകാചാര്യയാണ് നിർദേശിച്ചത്. തുടർന്നാണ് ഡിഎൻഎ പരിശോധിക്കാൻ പൊലീസ് മുന്നോട്ടുവന്നത്. എന്തായാലും ഡിഎൻഎ പരിശോധന നടത്തി തർക്കം പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP