Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ട് മക്കൾ മരിക്കാൻ ഇടയായ വിഷബാധ ഉണ്ടായത് എങ്ങനെയെന്ന് അറിവില്ല; വിഷബാധ പാർസൽ വാങ്ങിയ ഭക്ഷണത്തിൽ നിന്നെന്ന സംശയത്തിൽ അധികൃതർ റെസ്റ്റോറന്റ് അടപ്പിച്ചു; മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നില്ല; പിഞ്ചോമനകളുടെ വിയോഗത്തിൽ നെഞ്ചുപൊട്ടി ബന്ധുക്കളും ദോഹയിലെ സുഹൃത്തുക്കളും; കുഞ്ഞു റഹാനും, റിദയും പ്രവാസി മലയാളികളുടെ ഹൃദയ നൊമ്പരമായി മാറുന്നു

ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ട് മക്കൾ മരിക്കാൻ ഇടയായ വിഷബാധ ഉണ്ടായത് എങ്ങനെയെന്ന് അറിവില്ല; വിഷബാധ പാർസൽ വാങ്ങിയ ഭക്ഷണത്തിൽ നിന്നെന്ന സംശയത്തിൽ അധികൃതർ റെസ്റ്റോറന്റ് അടപ്പിച്ചു; മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നില്ല; പിഞ്ചോമനകളുടെ വിയോഗത്തിൽ നെഞ്ചുപൊട്ടി ബന്ധുക്കളും ദോഹയിലെ സുഹൃത്തുക്കളും; കുഞ്ഞു റഹാനും, റിദയും പ്രവാസി മലയാളികളുടെ ഹൃദയ നൊമ്പരമായി മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന മലയാൡദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിന്റെ ഷോക്ക് വിട്ടു മാറാതെ ഖത്തറിലെ മലയാളി സമൂഹം. പിഞ്ചോമനകളാണ് മരിച്ചതെന്നതിനാൽ സങ്കടം അടക്കാനാവാത്ത അവസ്ഥയിലാണ് ഇവിടുത്തുകാർ. വിഷബാധയേറ്റാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ എങ്കിലും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കാഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുടുംബം വ്യാഴാഴ്ച രാത്രി റസ്‌റ്റോറന്റിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഈ ഭക്ഷണത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധ എന്ന സംശയം ഉടലെടുത്തിട്ടുണ്ട്. ഇതേ തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അധികൃതർ എത്തി റസ്‌റ്റോറന്റ് പൂട്ടിയിട്ടുണ്ട്. അതേസമയം, അന്വേഷണം പൂർത്തിയാകുന്നതു വരെ തങ്ങളെ കുറ്റപ്പെടുത്തരുതെന്നും തങ്ങളുടെ ഭക്ഷണം സുരക്ഷിതമാണെന്നും റസ്‌റ്റോറന്റ് അധികൃതർ വിശദീകരിച്ചു. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്‌ളാറ്റിൽ കഴിഞ്ഞ ദിവസം പ്രാണികളെ ഒഴിവാക്കാൻ മരുന്ന് തളിച്ചതായും പറയുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.

അസ്വസ്ഥതയെ തുടർന്ന് ഹാരിസും ഷമീമയും ഹമദ് ആശുപത്രിയിൽ ചികിൽസയിലാണ്. ഹാരിസ് ഹമദ് പബ്ലിക് ഹെൽത്ത് സന്റെറിലും ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സന്റെറിലും നഴ്‌സായി ജോലി ചെയ്യുകയാണ്. വർഷങ്ങളായി കുടുംബം ദോഹയിലുണ്ട്. ഇരുവരുടെയും മാതാപിതാക്കൾ ദോഹയിൽ എത്തിയതിന് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ദമ്പതികളും ഇതിനിടയിൽ അവശരായിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങളുടെ വിയോഗ വാർത്ത ദോഹയിലെ മലയാളി സമൂഹത്തെ മുഴുവൻ ഞെട്ടിച്ചിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ കടുത്ത ദുഃഖത്തിലാണ്. കുഞ്ഞുങ്ങളുടെ ദാരുണ മരണത്തിൽ നഴ്‌സിങ് സംഘടനയായ യുഎൻഎയും ദുഃഖം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP