Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് വിദേശത്തായ നാല് മക്കളുള്ള യുവതി ഒന്നിലേറെ അക്കൗണ്ടുകൾ വഴി ചാറ്റിങ്; ബാങ്ക് അക്കൗണ്ടിലെ പണം കൈമാറിയത് പലർക്കും; യുവതി ലഹരിയെന്ന പോലെ മൊബൈലിന് അടിമ; സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളുള്ള യുവതിയുടെ മനോനില വീണ്ടെടുക്കാൻ കൗൺസലിങ് നൽകാൻ വനിതാ കമ്മീഷൻ; തലസ്ഥാനത്ത് നടന്ന അദാലത്തിൽ തീർപ്പായത് 79 കേസുകൾ

ഭർത്താവ് വിദേശത്തായ നാല് മക്കളുള്ള യുവതി ഒന്നിലേറെ അക്കൗണ്ടുകൾ വഴി ചാറ്റിങ്; ബാങ്ക് അക്കൗണ്ടിലെ പണം കൈമാറിയത് പലർക്കും; യുവതി ലഹരിയെന്ന പോലെ മൊബൈലിന് അടിമ; സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളുള്ള യുവതിയുടെ മനോനില വീണ്ടെടുക്കാൻ കൗൺസലിങ് നൽകാൻ വനിതാ കമ്മീഷൻ; തലസ്ഥാനത്ത് നടന്ന അദാലത്തിൽ തീർപ്പായത് 79 കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഒന്നിലേറെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച യുവതിക്ക് കൗൺസലിങ് നൽകാൻ വനിതാ കമ്മീഷൻ.ഒരു ലഹരിയെന്ന പോലെ യുവതി മൊബൈലിന് അടിമയാണെന്നും, അവരെ ശരിയായ മനോനിലയിലേക്ക് തിരിച്ചു കൊണ്ടുവന്ന് കുടുംബബന്ധങ്ങൾ വീണ്ടെടുക്കാനുമാണ് കമ്മീഷൻ മുൻകയ്യെടുക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന മെഗാ അദാലത്തിൽ വനിതാ കമ്മീഷൻ അംഗം അഡ്വ എം.എസ് താര പറഞ്ഞു.

കുടുംബ ബന്ധങ്ങൾ തകർക്കുന്നതിൽ സമൂഹമാധ്യമങ്ങൾ വില്ലനാവുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ തീരുമാനമെന്നും അഡ്വ താര അഭിപ്രായപ്പെട്ടു. ഭർത്താവ് വിദേശത്തായ നാല് മക്കളുള്ള യുവതി ഒന്നിലേറെ അക്കൗണ്ടുകൾ വഴി ചാറ്റ് ചെയ്യുന്നതായി പതിനേഴ് വയസ്സുള്ള മകനാണ് കണ്ടെെത്തിയത്. തുടർന്ന് നടത്തിയ അന്വഷണത്തിൽ ബാങ്ക് അക്കൗണ്ടിലെ പണം പലർക്കും കൈമാറിയതായി മനസ്സിലാക്കാൻ കഴിഞ്ഞതായി വനിതാ കമ്മീഷൻ അംഗം പറഞ്ഞു. ഇതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്തൃവീട്ടിൽ നിന്നും അകന്നു കഴിയുകയായിരുന്നു യുവതി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നൽകേണ്ട പരാതികൾ പോലും വനിതാ കമ്മീഷന് നൽകുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്നും ഇതൊന്നും തന്നെ വനിതാ കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്ന  സ്ത്രീകൾ മനസ്സിലാക്കണമെന്നും വനിതാ കമ്മീഷൻ അംഗം ഡോ . ഷാഹിദാ കമാൽ പറഞ്ഞു. തന്റെ മകന്റെ മരണത്തെ തുടർന്ന് മരുമകൾ വീട് പൂട്ടി അമ്മയെ പുറത്താക്കിയെന്ന പരാതിയിൽ മരുമകളോട് അടുത്ത അദാലത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അംഗം ഇ. എം.രാധ അറിയിച്ചു.

അദാലത്തിൽ 250 കേസുകൾ പരിഗണിച്ചു. 79 കേസുകൾ തീർപ്പാക്കി. നാല് കേസുകളിൽ കൗൺസലിങ് നടത്തും. 9 കേസുകളിൽറിപ്പോർട്ട  തേടി. 158 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സബ് ഇൻസ്‌പെക്ടർ
രമ തുടങ്ങിയവർ അദാലത്തിന് നേതൃത്വം നൽകി. അടുത്ത അദാലത്ത് ഈ മാസം മുപ്പത്തിയൊന്നിന് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP