Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഞ്ഞപ്പത്രമാണെന്നും നുണയൻ കറിയയെന്നും പറഞ്ഞ് പ്രചരണം നടത്തുകയും വഴിയിൽ തല്ലാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടും മറുനാടൻ എന്തുകൊണ്ടാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം എന്ന് പറയുന്നത്? പിണറായിയെ ഭയന്നാണോ അതോ സിപിഎമ്മിനോട് കാശ് വാങ്ങിയാണോ ഈ വിടു പണി ചെയ്യുന്നത്? അഞ്ചിൽ മൂന്നും ഇക്കുറി സിപിഎം നേടുമെന്ന് പറയുമ്പോൾ പൊട്ടിത്തെറിക്കുന്നവരോട് പറയാനുള്ളത്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മഞ്ഞപ്പത്രമാണെന്നും നുണയൻ കറിയയെന്നും പറഞ്ഞ് പ്രചരണം നടത്തുകയും വഴിയിൽ തല്ലാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടും മറുനാടൻ എന്തുകൊണ്ടാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം എന്ന് പറയുന്നത്? പിണറായിയെ ഭയന്നാണോ അതോ സിപിഎമ്മിനോട് കാശ് വാങ്ങിയാണോ ഈ വിടു പണി ചെയ്യുന്നത്? അഞ്ചിൽ മൂന്നും ഇക്കുറി സിപിഎം നേടുമെന്ന് പറയുമ്പോൾ പൊട്ടിത്തെറിക്കുന്നവരോട് പറയാനുള്ളത്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

പലരും വിളിച്ച് ചോദിക്കുന്നു, മറുനാടന് ഇത് എന്ത് പറ്റി. കഴിഞ്ഞ നാല് വർഷമായി ഒരു ഇടവേള പോലും ഇല്ലാതെ പിണറായി വിജയന് തെിരെ അലറിക്കൊണ്ടിരുന്ന ശബരിമല അടക്കമുള്ള വിഷയങ്ങളിൽ കുത്തിത്തിരുപ്പുണ്ടാക്കിക്കൊണ്ടിരുന്ന മറുനാടനും ഷാജനും എന്തുകൊണ്ടാണ് ഈ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കും എന്നും എൽഡിഎഫ് തരംഗം എന്നുമൊക്കെ വെച്ച് കാച്ചുന്നത്. പലരും ഈ ചോദ്യങ്ങൾ ചോദിക്കുന്നു. ഓഫീസിലേക്ക് വിളിച്ച എന്നോടും മറുനാടനോടും ഈ ചോദ്യം ചോദിക്കുന്നു. ഫെ്.‌സ്ബുക്ക് പോസ്റ്റിൽ പലരും ഈ ചോദ്യം ചോദിക്കുന്നു. ചിലരൊക്കെ ചോദിക്കുന്നു മറുനാടന് എന്തോ തടഞ്ഞിട്ടുണ്ട്. സർക്കാർ മറുനാടനെ വിലയ്ക്ക് എടുത്തിരിക്കുന്നു. അതുകൊണ്ട് സിപിഎമ്മിന്റെ കുഴലൂതുന്നതിന് മറുനാടൻ ഇനിയുള്ള കാലം പ്രവർത്തിക്കുമെന്ന്.

മറ്റ് ചിലർ പറയുന്നു പോരാളി ഷാജി അടക്കമുള്ള സിപിഎം സൈബർ ഗുണ്ടകളുടെ ഭീഷണിയിൽ മറുനാടനും പേടിച്ച് പോയി എന്ന്. വഴിയിലിറങ്ങിയാൽ തല്ല് കൊള്ളും എന്ന സാഹചര്യം വന്നപ്പോൾ 51 വെട്ടു കൊണ്ട് മരിക്കുന്നവരുടെ സാഹചര്യം ഓർത്തപ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡിജിപിയുടെ ദുരവസ്ഥയെ കുറിച്ച് ആലോചിച്ചപ്പോൾ മറുനാടനും പത്തി താഴ്‌ത്തിയെന്ന്. സുഹൃത്തുക്കളെ ഞാൻ ഒന്ന് പറയട്ടെ. സിപിഎം വിരുദ്ധം എന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്നുമൊക്കെ നിങ്ങളിൽ ചിലരെങ്കിലും കരുതിയെങ്കിൽ അതും മറുനാടന്റെ നിഷ്പക്ഷതയായി കാണാൻ ആണ് എനിക്കിഷ്ടം. മറുനാടൻ മലയാളിക്ക് ഒരു രാഷ്ട്രീയത്തോടും ഒരു ആശയത്തോടും ഒരു മതത്തോടും വിരുദ്ധത ഇല്ല.

അതേ സമയം ഒരു ആശയവും ഒരു രാഷ്ട്രീയവും ഒരു മതവും വിമർശനത്തിന് അതീതരാണ് എന്നും കരുതുന്നില്ല. നന്മ പറയേണ്ടിടത്ത് അത് പറയും തിന്മ പറയേണ്ടിടത്ത് അത് പറയും. അതിന്റെ പേരിൽ ഉണ്ടാകുന്ന ഒരു നഷ്ടവും ഞങ്ങളെ ബാധിക്കുകയില്ല. ഒരു വിഷയത്തിൽ ഒരു നിലപാട് സ്വീകരിച്ചാൽ അതിൽ ഉറച്ച് നിൽക്കാനും യാഥാർത്ഥ്യ ബോധത്തോടെ വാർത്ത എത്തികാനുമാണ് ശ്രമിച്ചിട്ടുള്ളത്. പിണറായി സർക്കാരിന്റെ ദൂർത്തിനോടും ശബരിമല വിഷയത്തിൽ പൊതുജന താൽപര്യത്തിന് വിരുദ്ധമായി അവരെടുത്ത നിലപാടിനോടുള്ള വിയോജിപ്പിൽ ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല. ഇന്നും ജേക്കബ് തോമസിന്റെ ദുരവസ്ഥയെ കുറിച്ച് ഓർക്കുമ്പോൾ ഒരു സാധാരണക്കാരനെ പോലെ ഞാൻ പൊട്ടിക്കരയാറുണ്ട്. അതൊക്കെ ഇനിയും ഞങ്ങൾ വിമർശിക്കും.

പക്ഷേ ഒരു മാധ്യമം എന്ന നിലയ്ക്ക് പൊതു സമൂഹത്തോട് വിളിച്ച് പറയേണ്ട കാര്യങ്ങൾ ഞങ്ങൾ ഇനിയും തുറന്ന് പറയും.യാഥാർത്ഥ്യങ്ങൾ വിളിച്ച് പറയുക എന്നതാണ് മറുനാടൻ ചെയ്യുന്നത്. ഇപ്പോൾ ഈ ഉപതെരഞ്ഞെടുപ്പിലെ യാഥാർത്ഥ്യം ഇതാണ്. എന്ത്‌കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല. അഞ്ച് മണ്ഡലങ്ങളിൽ ഒരിടത്തും സിപിഎമ്മിന് എതിരായി ഒകു വികാരം ഇല്ല എന്നതാണ് സത്യം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP