Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ; 608 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ മകനാണ് യുപിഎസ്‌സി അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക്; മറികടന്നത് അദ്ദേഹത്തേക്കാൾ കൂടുതൽ മാർക്ക് കിട്ടിയ 299 ആളുകളെ; പ്രതിപക്ഷ നേതാവ് ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ല; ആരിടപെട്ടാലും അസ്വാഭാവികതയുണ്ട്; ചെന്നിത്തലയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; മാർക്ക് ദാന വിവാദത്തിൽ മറുപടി അവ്യക്തമെങ്കിലും ആരോപണങ്ങൾ വിടാതെ ജലീൽ

ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ; 608 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ മകനാണ് യുപിഎസ്‌സി അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക്; മറികടന്നത് അദ്ദേഹത്തേക്കാൾ കൂടുതൽ മാർക്ക് കിട്ടിയ 299 ആളുകളെ; പ്രതിപക്ഷ നേതാവ് ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ല; ആരിടപെട്ടാലും അസ്വാഭാവികതയുണ്ട്; ചെന്നിത്തലയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; മാർക്ക് ദാന വിവാദത്തിൽ മറുപടി അവ്യക്തമെങ്കിലും ആരോപണങ്ങൾ വിടാതെ ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മകന്റെ സിവിൽ സർവീസ് വിജയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിരോധവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയെങ്കിലും ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി കെ.ടി.ജലീൽ. തന്റെ ആരോപണങ്ങളിൽ വ്യക്തമായ തെളിവുകളുണ്ടെന്നും ചെന്നിത്തലയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കെ.ടി ജലീൽ ആവശ്യപ്പെട്ടു. എന്നാൽ മാർക്ക് ദാന വിവാദത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.

ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് ജലീൽ അവകാശപ്പെട്ടു അദ്ദേഹത്തിന്റെ മകൻ 608 റാങ്കുകാരനാണ്. ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതൽ മാർക്ക് അഭിമുഖത്തിൽ ലഭിച്ചിരിക്കുന്നത്. സാധാരണഗതിയിൽ അത് അസ്വാഭാവികത ഉണ്ടാക്കുന്ന കാര്യമാണ്. പി.എസ്.സി പരീക്ഷയിൽ എഴുത്തു പരീക്ഷയുടെ അനുപാതത്തിലല്ല അഭിമുഖത്തിൽ മാർക്ക് ലഭിച്ചിരിക്കുന്നതെന്നും അതിൽ അസ്വാഭാവികത ഉണ്ടെന്നും നേരത്തെ ചെന്നിത്തല തന്നെ ആരോപിച്ചിട്ടുണ്ട്. അതേ മാനദണ്ഡം യു.പി.എസ്.സി പരീക്ഷയിൽ അദ്ദേഹത്തിന്റെ മകന്റെ കാര്യത്തിൽ ഉപയോഗിച്ചാൽ 800 ന് താഴെയാണ് റാങ്ക് ഉണ്ടാവേണ്ടത്. അദ്ദേഹത്തെക്കാൾ മാർക്ക് ലഭിച്ച 299 ആളുകളെ മറികടന്ന് അഭിമുഖത്തിലെ ഏറ്റവും ഉന്നത മാർക്ക് ലഭിച്ചത് ചെന്നിത്തലയുടെ മകനാണ്. രമേശ് ചെന്നിത്തല ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ലെന്നും ആരിടപെട്ടാലും അസ്വാഭാവികതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ആ ദിവസങ്ങളിലെ ചെന്നിത്തലയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം മന്ത്രി അദാലത്തിൽ പങ്കെടുക്കേണ്ടെന്ന് രാജൻ ഗുരുക്കൾ പറഞ്ഞത് ശരിയാണെന്നും തനിക്കും സമാനമായ നിലപാടാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്. ആലോചിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നത്. ദയാഹർജി പരിഗണിക്കും പോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്.പരീക്ഷാഫലം വന്നു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിൻഡിക്കേറ്റിന് യാതൊരു അധികാരവുമില്ലെന്ന് രാജൻ ഗുരുക്കൾ പറഞ്ഞു. സിൻഡിക്കേറ്റിൽ പരീക്ഷ നടത്തിപ്പിനായി ഒരു സമിതിയുണ്ടാവും എന്നാൽ അവർക്ക് പോലും ഉത്തരപേപ്പർ വിളിച്ചു വരുത്താനാവില്ല.

പരീക്ഷാഫലം വന്നു കഴിഞ്ഞാൽ മാർക്ക് കൂട്ടി നൽകാനോ കുറച്ചു നൽകാനോ സിൻഡിക്കേറ്റിന് പറ്റില്ല. കൺട്രോളർ ഓഫ് എക്സാമിനേഷനാണ് പരീക്ഷ നടത്തിപ്പിന് നിയമപ്രകാരം ചുമതലപ്പെട്ടത്. അദ്ദേഹത്തിന് മുകളിൽ പരീക്ഷാ നടത്തിപ്പിൽ ആർക്കും അവകാശമോ അധികാരമോ ഇല്ല. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി അദാലത്തുകൾ നടത്താൻ സർവകാലാശാലകൾക്ക് അധികാരമുണ്ട്. എന്നാൽ അതിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണ്. വൈസ് ചാൻസലർക്കാണ് അദാലത്ത് നടത്താൻ അവകാശം. മാർക്ക് ദാനം ഗുണനിലവാരത്തെ തകർക്കും. അദാലത്ത് നടക്കുന്നിടത്ത് മന്ത്രിയെ വിളിക്കേണ്ടതില്ല. സർക്കാരിനെയും മന്ത്രിയെയും ആരോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി കുറ്റക്കാരനല്ലെന്നും എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ കൂടിയായ രാജൻ ഗുരുക്കൾ പറഞ്ഞു.

സർവകലാശാലയുടെ ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാൻ നിയമമില്ല. വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ അതിഥിയായി പങ്കെടുക്കാം എന്നതിൽ കവിഞ്ഞൊരു അധികാരവും ഉന്നത വിദ്യാഭ്യാസമന്ത്രിക്കില്ലെന്നും രാജൻ ഗുരുക്കൾ വ്യക്തമാക്കി. അതേസമയം, തന്റെ മകന്റെ ഇന്റർവ്യൂവിന് താൻ കൂടെ പോകുകയല്ലാതെ പിന്നെ വേറെ ആരെങ്കിലുമാണോ പോകേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.. ഇതൊക്കെ പറഞ്ഞ് മന്ത്രി ജലീൽ അപഹാസ്യനാകുകയാണെന്നും അദ്ദേഹം പറഞ്ഞു. മകന്റെ സിവിൽ സർവീസിന്റെ ഇന്റർവ്യൂവിന്റെ സമയത്ത് രമേശ് ചെന്നിത്തല ന്യൂഡൽഹിയിൽ ആയിരുന്നുവെന്ന മന്ത്രി ജലീലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ അറിവില്ലായ്മയാണ് സിവിൽസർവീസ് പരീക്ഷയെ സംബന്ധിച്ച് ആരോപണത്തിന് പിന്നിൽ. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരമില്ലാതെ വന്നപ്പോഴാണ് മന്ത്രി ഇത്തരം ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഉന്നതനിലവാരമാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇത്രയും ദിവസമായി മാർക്ക് ദാനവുമായി പുറത്തുവരുന്ന ആരോപണങ്ങൾക്ക് വ്യക്തമായി ഒരു മറുപടി പറയാൻ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഇതിൽ മുഖ്യമന്ത്രിയുട മൗനം അവസാനിപ്പിക്കണം. മുഖ്യമന്ത്രി മറുപടി പറയണം. മന്ത്രിയെ മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം നടത്തണം കൃത്യമായ തെളിവുകളാണ് ആരോപണങ്ങൾ ഉന്നയിച്ചത്. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്നാണ് മന്ത്രി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP