Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പലപ്പുഴയിൽ വാഹനാപകടം: കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് ബംഗാൾ സ്വദേശിനികൾ മരിച്ചു; 5 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

അമ്പലപ്പുഴയിൽ വാഹനാപകടം: കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് ബംഗാൾ സ്വദേശിനികൾ മരിച്ചു; 5 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ദേശീയ പാതയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ട് ബംഗാൾ സ്വദേശിനികളാണ് മരിച്ചത്. പുറക്കാട് ജംഗ്ഷന് സമീപം ഉച്ച കഴിഞ്ഞായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് ഹരിപ്പാട്ടേക്കു പോയ കെ.എസ്.ആർ.ടി.സി. ലോ ഫ്‌ളോർ ഓർഡിനറി ബസിൽ ഇന്നോവാ കാറിടിച്ചാണ് അപകടമുണ്ടായത്. കാറിൽ ബംഗാൾ സ്വദേശിനികളായ കാക്കുലി ഭദ്ര, ഗീതാ റോയി, സോവ ബിശ്വാസ്, മീരാ ബർമൻ, ലക്ഷ്മി ബിശ്വാസ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇതിൽ മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കാർ ഡ്രൈവർ രതീഷ് ഉൾപ്പെടെയുള്ളവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP