Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജുകളിലും യൂണിവേഴ്‌സിറ്റികളും മൊബൈലുകൾക്ക് നിരോധനമേർപ്പെടുത്തി യോഗി സർക്കാർ; സർക്കുലർ ഇറക്കിയത് ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ; അദ്ധ്യാപകർക്കും ബാധകമെന്ന് വിവരം; മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാൻ വേണ്ടിയെന്ന് വിശദീകരണം

കോളേജുകളിലും യൂണിവേഴ്‌സിറ്റികളും മൊബൈലുകൾക്ക് നിരോധനമേർപ്പെടുത്തി യോഗി സർക്കാർ; സർക്കുലർ ഇറക്കിയത് ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ; അദ്ധ്യാപകർക്കും ബാധകമെന്ന് വിവരം; മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാൻ വേണ്ടിയെന്ന് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ; ഉത്തർപ്രദേശിൽ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും മൊബെലിന് നിരോധനമേർപ്പെടുത്തി യോഗി സർക്കാർ. ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയരക്ടറുടെ പേരിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.ഇതിനു മുൻപ്തന്നെ സെക്രട്ടറിയേറ്റിന്റെ പ്രവർത്തന സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈൽ ഉപയോഗം സർക്കാർ നിരോധിച്ചിരുന്നു. പ്രധാനപ്പെട്ട യോഗങ്ങളിൽ ചില മന്ത്രിമാർ വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലായിരുന്നു ഈ നിരോധനം.

'സംസ്ഥാനത്തെ എല്ലാ കോളേജുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അദ്ധ്യാപന അന്തരീക്ഷം' ഉറപ്പുവരുത്തുന്നതിനായാണ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കിയത്. കോളേജ് സമയങ്ങളിൽ ധാരാളം വിദ്യാർത്ഥികളും അദ്ധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈൽ ഫോണുകളിൽ ചെലവഴിക്കുന്നതായി സർക്കാർ നിരീക്ഷിച്ചു.

സംസ്ഥാനത്തെ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാൻ വേണ്ടിയാണ് പുതിയ സർക്കുലർ എന്നാണ് പറയുന്നത്. സർക്കുലർ പ്രകാരം വിദ്യാർത്ഥികൾക്ക് ഇനിമുതൽ യൂണിവേഴ്സിറ്റികൾക്കകത്തും കോളേജുകൾക്കകത്തും മൊബെൽഫോണുകൾ ഉപയോഗിക്കാൻ കഴിയില്ല. അദ്ധ്യാപകർക്കും ഇത് ബാധകമാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.വലിയ വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രവൃത്തി സമയം ഫോണിൽ ചെലവഴിച്ച് വെറുതെ കളയുകയാണെന്ന് സർക്കാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP