Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; വെള്ളറട സ്വദേശി പിടിയിലായത് വാഹനപരിശോധനയ്ക്കിടെ; പിടിയിലായ ജിനോ അമരവിള എക്‌സൈസ് റേഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിലെ പ്രതി

തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; വെള്ളറട സ്വദേശി പിടിയിലായത് വാഹനപരിശോധനയ്ക്കിടെ; പിടിയിലായ ജിനോ അമരവിള എക്‌സൈസ് റേഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിലെ പ്രതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ടെക്‌നോപാർക്ക്-കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനയ്ക്ക് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. 15 കിലോ കഞ്ചാവാണ് നെയ്യാറ്റിൻകര താലൂക്ക് വെള്ളറട വില്ലേജിൽ നിരപ്പിൽ ദേശത്ത് കൂതാളി ശാന്തിഭവനിലെ ജിനോ (22) യുടെ പക്കൽ നിന്നും പിടികൂടിയത്.

കഴക്കൂട്ടം എക്‌സൈസാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് ബൈക്കിൽ വരികയായിരുന്ന ജിനോ പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചിരുന്നത്.

കാട്ടാക്കട, അമരവിള എക്‌സൈസ് റേഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിനോ. കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്‌സൈസിന്റെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP