Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലത്ത് സ്‌കൂളിലെ മാലിന്യ ടാങ്കിൽ വീണ് അഞ്ചു കുട്ടികൾക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏരൂർ എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ; അപകടം ടാങ്കിന്റെ സ്ലാബ് തകർന്ന്

കൊല്ലത്ത് സ്‌കൂളിലെ മാലിന്യ ടാങ്കിൽ വീണ് അഞ്ചു കുട്ടികൾക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഏരൂർ എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ; അപകടം ടാങ്കിന്റെ സ്ലാബ് തകർന്ന്

മറുനാടൻ ഡെസ്‌ക്‌

അഞ്ചൽ; കൊല്ലം ഏരൂരിൽ സ്‌കൂളിലെ മാലിന്യ ടാങ്കിലേക്ക് വീണ് അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. സ്‌കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേർന്നാണ് മാലിന്യ ടാങ്കുള്ളത്. ഈ ടാങ്കിന്റെ സ്ലാബ് തകർന്ന് കുട്ടികൾ ഉള്ളിലേക്ക് വീണത്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. അഭിജിത്, അഭിനവ് എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഇവരുടെ കൈയിലെയും കാലിലെയും എല്ലുകൾക്ക് പൊട്ടലുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. മറ്റു മൂന്നു കുട്ടികളെ അഞ്ചൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകർന്നത്. ടാങ്കിൽ മാലിന്യം കുറവായിരുന്നതിനാൽ കുട്ടികൾക്ക് ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളുണ്ടായില്ല. സംഭവമുണ്ടായതിന് പിന്നാലെ സ്‌കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് കുട്ടികളെ പുറത്തെടുത്തു. പൊലീസും സ്ഥലത്തെത്തി. തുടർന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP