Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലൈംഗിക തൊഴിലാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൂട്ടമായി കേരളത്തിലേക്ക്; ബംഗാളിലും ബിഹാറിലും ഒഡിഷയിലും നിന്ന് യുവതികൾ എത്തുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കൾ എന്ന വ്യാജേന; തൃശൂരിൽ കഴിഞ്ഞമാസം പൊലീസ് കസ്റ്റഡിയിലെടുത്ത 12 സ്ത്രീകളിൽ 7 ഉം ഇതരസംസ്ഥാന തൊഴിലാളികൾ; കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീർഗ്രൂപ്പ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

ലൈംഗിക തൊഴിലാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൂട്ടമായി കേരളത്തിലേക്ക്; ബംഗാളിലും ബിഹാറിലും ഒഡിഷയിലും നിന്ന് യുവതികൾ എത്തുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കൾ എന്ന വ്യാജേന; തൃശൂരിൽ കഴിഞ്ഞമാസം പൊലീസ് കസ്റ്റഡിയിലെടുത്ത 12 സ്ത്രീകളിൽ 7 ഉം ഇതരസംസ്ഥാന തൊഴിലാളികൾ; കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീർഗ്രൂപ്പ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള നാടാണ് കേരളം. ഏകദേശം 40 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പക്ഷേ ഇതോടൊപ്പം മറുനാടൻ ലൈംഗിക തൊഴിലാളികളും ഇതോടൊപ്പം എത്തുന്നതായാണ് വിവരം. കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീർഗ്രൂപ്പ് സർവേയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇതോടെ എയഡ്സ് അടക്കുള്ള ലൈംഗിക രോഗങ്ങൾ വർധിക്കാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബംഗാൾ, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽനിന്നാണ് ലൈംഗികവൃത്തിക്കായി യുവതികളെത്തുന്നത്. കേരളത്തിലെ ചില ഏജൻസികളും ഇതിന് പിന്നിലുണ്ടെന്ന് സർവേയിൽ കണ്ടെത്തി.ഏജന്റ് മുഖേന ബംഗാളിൽനിന്നാണ് കൂടുതൽപേർ എത്തുന്നതെന്ന് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധ പ്രവർത്തകർ നടത്തിയ സർവേ പറയുന്നു. കഴിഞ്ഞ മൂന്നുമാസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് സർവേ നടത്തിയത്.

പെരുമ്പാവൂരിലാണ് മറുനാടൻ ലൈംഗികത്തൊഴിലാളികൾ കൂടുതൽ. ബന്ധുക്കളെന്ന വ്യാജേന എത്തുന്ന സ്ത്രീകളാണ് ലൈംഗികത്തൊഴിലിലേക്ക് നീങ്ങുന്നത്.മാസങ്ങൾക്കുമുമ്പ് തൃശ്ശൂർ നഗരത്തിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും നടത്തിയ പരിശോധനയിൽ 12 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഏഴുപേരും മറ്റുസംസ്ഥാനക്കാരാണ്. ഏജന്റായ തൃശ്ശൂർ തളിക്കുളം സ്വദേശി സീമയെയും അറസ്റ്റുചെയ്തു. തിരുവനന്തപുരത്ത് വിദേശമലയാളിയുടെ വീട് വാടകയ്‌ക്കെടുത്തു പെൺവാണിഭം നടത്തിയ സ്ത്രീയെയും പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു സ്വദേശികളായ സ്ത്രീകളാണ് പിടിയിലായത്.

മറുനാടൻ ലൈംഗികത്തൊഴിലാളികളുടെ കടന്നുവരവ് എച്ച്.ഐ.വി., മറ്റു ലൈംഗിക രോഗങ്ങൾ എന്നിവ പടരാൻ സാധ്യത കൂട്ടിയേക്കാമെന്ന് അധികൃതർ പറഞ്ഞു. സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണ പരിപാടികൾക്കൊപ്പം ഹിന്ദി, ബംഗാളി. അസമീസ്, ഒഡിയ ഭാഷകളിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നുണ്ടെന്നും സൊസൈറ്റി ജോയന്റ് ഡയറക്ടർ ഡെന്നീസ് ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP