Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാന്റെയും ഉത്തര കൊറിയയുടെയും വഴിയെ പാക്കിസ്ഥാനും കരിമ്പട്ടികയിൽ പെടുമോ? കടക്കെണിയിൽ മുങ്ങിത്താഴുന്ന ഇമ്രാൻ ഖാൻ സർക്കാരിന് ഇരുട്ടടിയായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അന്ത്യശാസനം; തീവ്രവാദത്തിനെതിരെ പഴുതില്ലാതെ നടപടിയെടുക്കാൻ സമയപരിധി 2020 ഫെബ്രുവരി വരെ; 27 നിർദ്ദേശങ്ങളിൽ പാക്കിസ്ഥാൻ നടപ്പാക്കിയത് ആറെണ്ണം മാത്രം; ഭീകരസംഘടനകൾക്ക് ഫണ്ട് നൽകുന്നത് തടയാതെ പാക്കിസ്ഥാൻ നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക് തന്നെ

ഇറാന്റെയും ഉത്തര കൊറിയയുടെയും വഴിയെ പാക്കിസ്ഥാനും കരിമ്പട്ടികയിൽ പെടുമോ? കടക്കെണിയിൽ മുങ്ങിത്താഴുന്ന ഇമ്രാൻ ഖാൻ സർക്കാരിന് ഇരുട്ടടിയായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അന്ത്യശാസനം; തീവ്രവാദത്തിനെതിരെ പഴുതില്ലാതെ നടപടിയെടുക്കാൻ സമയപരിധി 2020 ഫെബ്രുവരി വരെ; 27 നിർദ്ദേശങ്ങളിൽ പാക്കിസ്ഥാൻ നടപ്പാക്കിയത് ആറെണ്ണം മാത്രം; ഭീകരസംഘടനകൾക്ക് ഫണ്ട് നൽകുന്നത് തടയാതെ പാക്കിസ്ഥാൻ നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക് തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ നടപടിയെടുക്കാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അന്ത്യശാസനം. 2020 ഫെബ്രുവരിക്കകം തീവ്രവാദത്തിനെതിരെ പൂർണ കർമപദ്ധതി നടപ്പാക്കിയില്ലെങ്കിൽ അടുത്ത പ്ലീനറി സമ്മേളനത്തിൽ കരിമ്പട്ടികയിൽ പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഇതിനുള്ള ആക്ഷൻ പ്ലാൻ പ്ലീനറി യോഗത്തിൽ തയാറാക്കും. പാക്കിസ്ഥാനുമായി വ്യാപാരത്തിൽ ഏർപ്പെടുമ്പോൾ രാജ്യങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും എഫ്.എ.ടി.എഫ് ആവശ്യപ്പെട്ടു.

ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ എഫ്.എ.ടി.എഫ് നിർദ്ദേശം നൽകിയിട്ടും പാക്കിസ്ഥാൻ ഭീകര സംഘടനകൾക്ക് ഫണ്ട് നൽകുന്നത് തടയാൻ ശ്രമിക്കുകയോ ലഷ്‌കർ തീവ്രവാദി ഹാഫിദ് സയ്യിദിനെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. 27 നിർദ്ദേശങ്ങളിൽ ആറെണ്ണം മാത്രമാണ് പാക്കിസ്ഥാൻ നടപ്പിലാക്കിയതെന്നും സംഘടന നിരീക്ഷിച്ചു. പാക്കിസ്ഥാനെ 2020 വരെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്താൻ എഫ്എടിഎഫ് തീരുമാനിച്ചു.

യുഎസിൽ കഴിഞ്ഞ ജൂണിൽ നടന്ന യോഗമാണു പാക്കിസ്ഥാനെ ആദ്യം ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഈ വിലക്ക് ഒഴിവാക്കാൻ 27 നിർദ്ദേശങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെട്ടു. ഇതിൽ 20 എണ്ണം നടപ്പാക്കിയതായി പാക്കിസ്ഥാൻ വിശദീകരിച്ചു. ഭീകരസംഘടനയായ ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദിനെ പണം പിൻവലിക്കാൻ ഇപ്പോഴും അനുവദിക്കുന്നതു ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഉറപ്പുനൽകിയ കർമപദ്ധതി 2020 ഫെബ്രുവരിയോടെ പാക്കിസ്ഥാൻ പൂർത്തിയാക്കണം. ഇല്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പാരിസ് ആസ്ഥാനമായ എഫ്എടിഎഫ് വ്യക്തമാക്കി. 205 രാഷ്ട്രങ്ങളുടെയും ഐഎംഎഫ്, യുഎൻ, ലോകബാങ്ക് എന്നിവയുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണു പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. എഫ്എടിഎഫ് ഉപരോധമേർപ്പെടുത്തുന്നതു വ്യാപാര ബന്ധങ്ങളെയും സമ്പദ് വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. കരിമ്പട്ടികയിൽ പെട്ടാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇമ്രാൻ ഖാൻ സർക്കാരിന് ഐഎംഎഫും ലോക ബാങ്കും അടക്കമുള്ള ആഗോള മണി ലെൻഡർമാരിൽ നിന്നും വായ്പ എടുക്കാൻ കഴിയില്ല. ഇത് ആ രാജ്യത്തെ കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കും.

കള്ളപ്പണം തടയുക, തീവ്രവാദികൾക്ക് ഫണ്ട് എത്തുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 1989ലാണ് ലോകരാജ്യങ്ങളുടെ വേദിയായി എഫ്എടിഎഫ് രൂപീകരിച്ചത്. കഴിഞ്ഞ ജൂണിൽ പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ചില നിബന്ധനകൾ പാക്കിസ്ഥാന് മുമ്പിൽ അന്നു വയ്ക്കുകയും ചെയ്തു. ഇത് പാലിച്ചില്ലെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തും. നിലവിൽ ഇറാനും ഉത്തര കൊറിയയുമാണ് ഈ പട്ടികയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP