Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്ന് ആ ക്രൊയേഷ്യക്കാരൻ ചർച്ച ചെയ്തത് ഫ്രാൻസ് ടീമിലെ ആഫ്രിക്കകാരെ കുറിച്ച്; വംശീയ അധിക്ഷേപം വിവാദമായപ്പോൾ പോസ്റ്റ് മുക്കി; ഇന്ന് അയാൾ നമ്മുടെ നാട്ടിലുണ്ട്; കറുമ്പന്മാരായ ഇന്ത്യക്കാരെ കളി പഠിപ്പിക്കാൻ; ഡോക്ടർ മുഹമ്മദ് അഷ്‌റഫിന്റെ ഫെ്‌സ്ബുക്ക് പോസ്റ്റ്

അന്ന് ആ ക്രൊയേഷ്യക്കാരൻ ചർച്ച ചെയ്തത് ഫ്രാൻസ് ടീമിലെ ആഫ്രിക്കകാരെ കുറിച്ച്; വംശീയ അധിക്ഷേപം വിവാദമായപ്പോൾ പോസ്റ്റ് മുക്കി; ഇന്ന് അയാൾ നമ്മുടെ നാട്ടിലുണ്ട്; കറുമ്പന്മാരായ ഇന്ത്യക്കാരെ കളി പഠിപ്പിക്കാൻ; ഡോക്ടർ മുഹമ്മദ് അഷ്‌റഫിന്റെ ഫെ്‌സ്ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ഫുട്‌ബോളിൽ വംശീയ അധിക്ഷേപം ഒരു പുതിയ സംഭവമല്ല. കാലങ്ങളായി അരങ്ങേറുന്ന ഈ പരിപാടിയിൽ വെള്ളക്കാരന്മാരാണ് ക്രൂര കഥാപാത്രങ്ങൾ. തൊലി കറുത്ത് പോയി എന്ന കുറ്റത്തിന് ആഫ്രിക്കൻ വംശജരായ താരങ്ങളെ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും പതിവാണ്. ലോകകപ്പ് ഫൈനലിന് മുൻപ് മുൻ ക്രൊയേഷൻ പരിശീലകൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് അന്ന് വലിയ ചർച്ചയായതോടെ അത് പിൻവലിച്ചിരുന്നു. കക്ഷി ആരാണെന്നംു എന്താണ് സംഭവമെന്നും വിശദീകരിക്കുകയാണ് മുതിർന്ന കളിയെഴുത്തുകാരനായ ഡോക്ടർ മുഹമ്മദ് അഷ്‌റഫ്.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ആരും മോശമല്ല.... !
ഫുട്ബാളിലെ വംശീയ അധിക്ഷേപങ്ങളിൽ ഒരു പുതുമയുമില്ല.... കറുത്തവനെ അവൻ എത്ര വലിയ കളിക്കാരാണെങ്കിലും തക്കം കിട്ടിയാൽ അപഹസിക്കാൻ വെളുത്ത തൊലിയുള്ളവൻ മടിക്കാറില്ല എന്നുള്ളതിനുള്ള തെളിവുകൾ ദിവസവും നമ്മുടെ മുന്നിലെത്തുന്നു കളിക്കളത്തിലെ വാഴപ്പഴ ഏറുകളിലൂടെ കുരങ്ങനെന്ന അധിക്ഷേപങ്ങളിലൂടെ.. എന്നാൽ ഇതിൽ പങ്കാളികളായിട്ടുള്ള ഉന്നതങ്ങളിൽ നിന്നുള്ളവർ ആരെന്നുകൂടി അറിയുമ്പോൾ ചിലപ്പോൾ നമ്മുടെ ചോര തന്നെ ഉറഞ്ഞുകൂടി ഞെട്ടി വിറച്ചേക്കും... !

മോസ്‌കോ ലോക കപ്പ് ഫൈനലിന് രണ്ടു ദിവസം മുൻപ് കലാശക്കളിക്കെത്തിയ രണ്ടു ടീമുകളിൽ ഒന്നിന്റെ മുൻ പരിശീലകനും അവരുടെ ഇതിഹാസ താരവും ആയിരുന്ന ആൾ അദ്ദേഹത്തിന്റെ ഫേസ് ബുക്കിൽ ഇങ്ങിനെ ഒരു ചോദ്യം ഉന്നയിച്ചു.. 'നമ്മളെ നേരിടാൻ പോകുന്നത് ആരൊക്കെയെന്നറിയുമോ '..?
ഒപ്പം 13 രാജ്യങ്ങളിലെ കറുത്ത വർഗക്കാരായവരുടെ ഒരു ലിസ്റ്റും... അതായത് അവരുടെ എതിരാളികളായ ഫ്രഞ്ച് ടീമിലെ ആഫ്രിക്കക്കാരായ കളിക്കാരുടെ ഒരു വിവരണം....

മണിക്കൂറുകളെ ആ പോസ്റ്റിനു ആയുസുണ്ടായുള്ളു... അയാളെ ഏറ്റവും വലിയ വംശീയ വിരോധിയായി കണ്ടുകൊണ്ടു ലോകം മുഴുവൻ പ്രതിഷേധമറിയിച്ചു... അപ്പോഴേക്കും പോസ്റ്റ് മുക്കിയെങ്കിലും പന്തുകളിയെ സ്‌നേഹിച്ചവർ അതിന്റെ ആയിരക്കണക്കിന് സ്‌ക്രീൻ ഷോട്ടുകൾ പ്രചരിച്ചു കഴിഞ്ഞിരുന്നു
BBC യും CNN നും അടക്കം അതു അപ്പോൾ വാർത്തയാക്കി... ഇന്നുവരെ അയാൾക്ക് അതിൽ കുറ്റബോധം തോന്നിയില്ല ..
തെറ്റാണെന്ന് പറഞ്ഞുമില്ല...
അതു ആരെന്നറിയേണ്ടേ ' സാക്ഷാൽ ഈഗൊർ സ്റ്റീമാച്ചു.... !....കറുമ്പന്മാരായ ഇന്ത്യ ക്കാരുടെ ഫുട്‌ബോൾ ടീം പരിശീലകനായ ക്രൊയേഷ്യക്കാരൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP