Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചിദംബരവും മകനും ഉൾപ്പടെ 14പ്രതികൾ; ഐ.എൻ.എക്‌സ് മീഡിയ കേസിൽ സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു; സിബിഐയുടെ നീക്കം ഇഡി മുൻ ധനമന്ത്രിയെ ചോദ്യം ചെയ്യാൻ ഇരിക്കെ; കുറ്റപത്രം ഡൽഹിയിലെ റോസ് അവന്യു തിങ്കളാഴ്ച കോടതി പരിഗണിക്കും

ചിദംബരവും മകനും ഉൾപ്പടെ 14പ്രതികൾ; ഐ.എൻ.എക്‌സ് മീഡിയ കേസിൽ സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു; സിബിഐയുടെ നീക്കം ഇഡി മുൻ ധനമന്ത്രിയെ ചോദ്യം ചെയ്യാൻ ഇരിക്കെ; കുറ്റപത്രം ഡൽഹിയിലെ റോസ് അവന്യു തിങ്കളാഴ്ച കോടതി പരിഗണിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തെ പ്രതിപ്പട്ടികയിലുൾപ്പെടുത്തി സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു. എഫ്.ഐ.ആറിലോ മുൻപത്തെ കുറ്റപത്രത്തിലോ പേരില്ലാത്ത തന്നെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചിദംബരം നിരന്തരം വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചത്. മുൻ കുറ്റപത്രത്തിൽ കാർത്തി ചിദംബരത്തിന്റെ പേരുണ്ടായിരുന്നു.

ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ സമർപ്പിച്ച കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിക്കും.ചിദംബരത്തിന് പുറമെ മകൻ കാർത്തി ചിദംബരം, പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരുൾപ്പടെ 14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 2017 മെയ് 17 നാണ് കേസിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2017ൽ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഐഎൻഎക്സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് ചട്ടം ലംഘിച്ച് അനുമതി നൽകി എന്നായിരുന്നു ആരോപണം.

ഓഗസ്റ്റ് 21 ന് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ബുധനാഴ്ച ഇതേ കേസിൽ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചിരുന്നു. ബിജെപി രാഷ്ട്രീയ പക പോക്കലിനായി ചിദംബരത്തെ വേട്ടയാടുകയാണെന്നാണ് കോൺഗ്രസ് ആരോപണം.എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റിന് ചിദംബരത്തെ ചോദ്യം ചെയ്യാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് സിബിഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സർക്കാരിൽ ചിദംബരമായിരുന്നു ധനമന്ത്രി. തുടർന്ന് ഡൽഹിയിലെ ജോർബാഗ് വസതിയിൽ വച്ച് ഓഗസ്റ്റ് 21ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പല തവണ ചിദംബരം ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഡൽഹി ഹൈക്കോടതി ഇതെല്ലാം തള്ളുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് സെപ്റ്റംബർ 30ന് നൽകിയ ജാമ്യാപേക്ഷയും തള്ളിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP