Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു മഹാസഭ നേതാവ് വെടിയേറ്റു മരിച്ചു; കമലേഷ് തിവാരിയുടെ അന്ത്യം ലഖ്നൗവിലെ ഓഫീസിൽ വച്ച്; വെടിവച്ചത് മധുരപലഹാരങ്ങളുമായി എത്തിയ രണ്ടുപേർ എന്ന് വിവരം  

ഹിന്ദു മഹാസഭ നേതാവ് വെടിയേറ്റു മരിച്ചു; കമലേഷ് തിവാരിയുടെ അന്ത്യം ലഖ്നൗവിലെ ഓഫീസിൽ വച്ച്; വെടിവച്ചത് മധുരപലഹാരങ്ങളുമായി എത്തിയ രണ്ടുപേർ എന്ന് വിവരം   

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ; ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി വെടിയേറ്റു മരിച്ചു. ലഖ്നൗവിലെ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ചായിരുന്നു ആക്രമണം. തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ അക്രമികൾ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കയ്യിൽ രണ്ട് പേർ മധുരപലഹാരങ്ങളുമായി തിവാരിയുടെ ഓഫീസിലേക്ക് പ്രവേശിച്ചതായാണ് സൂചന. ഇതിന് പിന്നാലെയാണ് ആക്രമണം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

ഓഫീസിൽ എത്തി തിവാരിയുമായി സംസാരിക്കവേ കയ്യിൽ സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെടിവെച്ച ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്.ഗുരുതരമായി പരിക്കേറ്റ കമലേഷ് തിവാരിയെ അനൻഫനാനിലെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കം മരണം സംഭവിച്ചിരുന്നു.

2015 ൽ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിന്റെ പേരിൽ തിവാരിക്കെതിരെ കേസെടുത്തിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് തിവാരിക്കെതിര കേസെടുത്തിരുന്നത്. എന്നാൽ അടുത്തിടെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഇത് റദ്ദാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP