Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻകാസ് ഒ ഐ സി സി ഖത്തർ അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി രൂപീകരിച്ചു

ഇൻകാസ് ഒ ഐ സി സി ഖത്തർ അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി രൂപീകരിച്ചു

സ്വന്തം ലേഖകൻ

ൻകാസ് - ഒ ഐ സിസി ഖത്തർ കണ്ണൂർ ജില്ലാ കമ്മറ്റി നിയോജകമണ്ഡലം കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ പ്രസിഡന്റ് അനീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീ ആരിഫ് രക്ഷാധികാരിയായ കമ്മറ്റിയിൽ അനീഷ് അരോളിയെ പ്രസിഡന്റ് ആയും നിയാദ് എ പി യെ ജനറൽ സെക്രട്ടറി ആയും ജബ്ബാറിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി നിസാർ മാങ്കടവ്, നൗഷാദ് (വൈസ് പ്രസിഡന്റ്), രാഹൂൽ, റിയാസ് ആർ പി (ജോയിന്റ് സെക്രട്ടറി), മുസഫർ എ പി (ജോ. ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷാദുലി,നിയാസ്,ഷമ്മാസ്, നിസാർ, അനിൽ അഴീക്കോട്, മുനീർ കണ്ണടാടിപ്പറമ്പ്, ഷമീം, ഷഹീം, ദീപക്ക്, നൗഷാദ് എന്നിവരെയും തിരഞ്ഞെടുത്തു.

സുരേഷ് കരിയാട്, അനീഷ് ബാബു, നിയാസ് ചെരിപ്പത്ത്, ഷാദുലി, നിഹാസ് കോടിയേരി, ജയചന്ദ്രൻ, റഹീം റയാൻ, ശ്രീരാജ് ചൊവ്വ, അബ്ദുൾ റഷീദ്, ജംനാസ് മാലൂർ, പ്രശോഭ് നമ്പ്യാർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് പുതിയ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP