Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹപ്രവർത്തകർ അപമാനിച്ചു; ഭാരത് ഹെവി ഇലക്ട്രിക്കൽസിലെ ജീവനക്കാരി ജീവനൊടുക്കി; ഭർത്താവ് നൽകിയ പരാതിയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഉയർന്ന ഉദ്യോഗസ്ഥനെതിരെയും; കേസെടുത്തത് ഡെപ്യൂട്ടി ജനറൽ മാനേജരടക്കം ഏഴുപേർക്കെതിരെ  

സഹപ്രവർത്തകർ അപമാനിച്ചു; ഭാരത് ഹെവി ഇലക്ട്രിക്കൽസിലെ ജീവനക്കാരി ജീവനൊടുക്കി; ഭർത്താവ് നൽകിയ പരാതിയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഉയർന്ന ഉദ്യോഗസ്ഥനെതിരെയും; കേസെടുത്തത് ഡെപ്യൂട്ടി ജനറൽ മാനേജരടക്കം ഏഴുപേർക്കെതിരെ   

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്; ഉന്നത ഉദ്യോഗസ്ഥരുടെ ഉപദ്രവം സഹിക്കാനാവാതെ ഭാരത് ഹെവി ഇലക്ട്രിക്കൽസിലെ ജീവനക്കാരി ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ തന്റെ സഹപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി ജനറൽ മാനേജരും മറ്റ് ആറ് സഹപ്രവർത്തകരും തന്നെ മാനസികമായി ഉപദ്രവിക്കുന്നുവെന്ന് അവർ വ്യക്തമാക്കുന്നു.

33 കാരിയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു.ഡെപ്യൂട്ടി ജനറൽ മാനേജർക്കും മറ്റ് ആറ് പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. സഹപ്രവർത്തകരും ഉയർന്ന ഉദ്യോഗസ്ഥനുമാണ് അവരുടെ ആത്മഹത്യക്ക് കാരണമെന്ന് പരാതിയിൽ പറയുന്നു.

രാവിലെ 10.30 ഓടെയാണ് വീട്ടിലെ മുറിക്കുള്ളിൽ യുവതി തൂങ്ങി മരിച്ചത്. ഭർത്താവും ബന്ധുക്കളും വാതിൽ തകർത്ത് മുറിക്കുള്ളിൽ എത്തിയപ്പോൾ സീലിംഗിൽ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് ഇൻസ്‌പെക്ടർ വെങ്കടേഷ് ഷമല പറഞ്ഞു. മൊബൈൽ ഫോൺ ചോർത്തുകയും വരുന്ന കോളുകളെല്ലാം നിരീക്ഷിക്കുയും ചെയ്യുന്നുണ്ടെന്നും അവർ ആരോപിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അവർ കത്തിൽ കുറിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP