Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്‌സ് വികാരി തോമസ് പോൾ റമ്പാന് പൊലീസ് സഹായം ഉറപ്പാക്കണമെന്ന് ഡിജിപിക്ക് നിർദ്ദേശം; സഭാ കേസിൽ വീണ്ടും കോടതി ഇടപെടൽ

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്‌സ് വികാരി തോമസ് പോൾ റമ്പാന് പൊലീസ് സഹായം ഉറപ്പാക്കണമെന്ന് ഡിജിപിക്ക് നിർദ്ദേശം; സഭാ കേസിൽ വീണ്ടും കോടതി ഇടപെടൽ

സ്വന്തം ലേഖകൻ

കൊച്ചി: യാക്കോബായ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്‌സ് പക്ഷത്തെ വികാരി തോമസ്സ് പോൾ റമ്പാന് പൊലീസ് സഹായം ഉറപ്പാക്കണമെന്ന് ഡി ജി പി ക്ക് കോടതി നിർദ്ദേശം .

അനുകൂല കോടതി വിധിയുമായി പള്ളിയിൽ പ്രവേശിയ്കുന്നതിന് നിരവധി തവണ റമ്പാൻ എത്തിയെങ്കിലും യാക്കോബായ വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മടങ്ങേണ്ടി വന്നു. രണ്ടാഴ്ച മുമ്പാണ് റമ്പാൻ ഒടുവിൽ പള്ളിയിൽ പ്രവേശിക്കാനെത്തിയത്. ഇത് സംഘർഷത്തിൽ കലാശിക്കുകയും റമ്പാച്ചനെ ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ റമ്പാന്റെ പരാതിയിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

തനിക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് സംരക്ഷണമൊരുക്കാൻ സംസ്ഥാന പൊലീസിന് കഴിയുന്നില്ലന്നും അതിനാൽ സി ആർ പി എഫിനെ ചുമതലയേൽപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് റമ്പാച്ചൻ മൂവാറ്റുപുഴ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നത്.ഈ ഹർജിയിലാണ് ഇപ്പോൾ അനുകൂല വിധിയുണ്ടായിട്ടുള്ളത്. ഹർജിക്കാരന്റെ ആവശ്യം നടപ്പിലാക്കാൻ സംസ്ഥാന പൊലീസിന് കഴിയുമെന്ന് നിരീക്ഷിച്ച കോടതി ,ഇത് നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്വം ഡി ജി പിക്കാണെന്നും ഉത്തരവിൽ വ്യക്തമായിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP