Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരെയും കടത്തിവിടാതെ ഈച്ചയെയും പോലും ചലിക്കാനനുവദിക്കാതെയും പൊലീസ് ഉപരോധം സൃഷ്ടിച്ചു; വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിലൂടെ അട്ടയുടെ കടി കൊണ്ട് രാത്രിയും പകലുമായി 15 മണിക്കൂർ നടന്നാണ് സുരേന്ദ്രനും ഞങ്ങൾ പൊലീസിനെ കബളിപ്പിച്ച് സന്നിധാനത്തെത്തി വിശ്വാസ സംരക്ഷണത്തിന് നേതൃത്വം നൽകിയത്: അവസാന റൗണ്ടിൽ കോന്നിയിൽ ശബരിമല ചർച്ചയാക്കാൻ ബിജെപി; പോസ്റ്റുമായി യുവമോർച്ചാ നേതാവ്

ആരെയും കടത്തിവിടാതെ ഈച്ചയെയും പോലും ചലിക്കാനനുവദിക്കാതെയും പൊലീസ് ഉപരോധം സൃഷ്ടിച്ചു; വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിലൂടെ അട്ടയുടെ കടി കൊണ്ട് രാത്രിയും പകലുമായി 15 മണിക്കൂർ നടന്നാണ് സുരേന്ദ്രനും ഞങ്ങൾ പൊലീസിനെ കബളിപ്പിച്ച് സന്നിധാനത്തെത്തി വിശ്വാസ സംരക്ഷണത്തിന് നേതൃത്വം നൽകിയത്: അവസാന റൗണ്ടിൽ കോന്നിയിൽ ശബരിമല ചർച്ചയാക്കാൻ ബിജെപി; പോസ്റ്റുമായി യുവമോർച്ചാ നേതാവ്

മറുനാടൻ ഡെസ്‌ക്‌

കോന്നി: ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോന്നിയിൽ ശബരിമല ചർച്ചയാക്കാൻ ശ്രമിച്ച് ബിജെപി. വിശ്വാസികൾക്കൊപ്പം നിലകൊണ്ട നേതാവാണ് സുരേന്ദ്രൻ എന്ന തരത്തിലാണ് പ്രചരണം. ശബരിമല വിഷയം വിശ്വസികളുടെ നെഞ്ചിൽ കത്തിച്ച കനൽ കനലായി തന്നെ നിലനിൽക്കും അത് ഉപതെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വിഷയം ചർച്ചയാക്കാനായി യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് ഫെയ്‌സ് ബുക്ക് പോസ്റ്റുമിട്ടു.

വിശ്വാസ വഞ്ചനയുടെ ഒരു വർഷം എന്ന തലക്കെട്ടിലാണ് രാജീവിന്റെ പോസ്റ്റ്. ഇടത് സർക്കാർ സുപ്രീം കോടതി വിധിയുടെ മറവിൽ വിശ്വാസ വേട്ട നടത്തി തടങ്ങിയത് ഇന്ന് ഒരാണ്ട് തികയുകയാണ്. സുരേന്ദ്രൻ ഉൾപ്പെടെയുള്ള വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തിന് ഇറങ്ങിയ നാൾ വഴികൾ. നഷ്ടപ്പെട്ട ജീവനുകൾ.. ജയിലറയ്ക്കുള്ളിൽ അടച്ചിട്ടവർ. വിശ്വാസ സമൂഹത്തിന്മ റക്കുവാനാകാത്ത ഉറങ്ങാത്ത ദിനങ്ങൾ. തുലാമാസം മുതൽ ചതിക്കുഴിൽ അറസ്റ്റ് ചെയ്യന്ന വൃശ്ചികം ആദ്യദിനങ്ങൾ വരെ വിശ്വാസികൾക്കൊപ്പം കർമ്മ സമിതിയ്‌ക്കൊപ്പം സുരേന്ദ്രൻ ശബരിമലയിൽ നിലകൊണ്ടു-ഇങ്ങനെ പോകുന്നു പോസ്റ്റ്.

മറ്റുള്ളവരൊക്കെ അഴകൊഴമ്പൻ നയമെടുത്തശേഷം ലോകസഭാ തിരഞ്ഞെടുപ്പിൽ അതിന്റെ ഗുണമനുഭവിക്കുക മാത്രം ചെയ്തപ്പോഴും ഞങ്ങളുടെ നിലപാടിൽ അന്നും ഇന്നും ഒരു മാറ്റവുമില്ല. ആരെയും കടത്തിവിടാതെ ഈച്ചയെയും പോലും ചലിക്കാനനുവദിക്കാതെയും നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും പൊലീസ് ഉപരോധം സൃഷ്ടിച്ചപ്പോൾ വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിലൂടെ അട്ടയുടെ കടി കൊണ്ട് രാത്രിയും പകലുമായി 15 മണിക്കൂർ നടന്നാണ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ അന്ന് ഞങ്ങൾ പൊലീസിനെ കബളിപ്പിച്ച് സന്നിധാനത്തെത്തി വിശ്വാസ സംരക്ഷണത്തിന് നേതൃത്വം നൽകിയത്. ശബരിമലയിലെ വിശ്വാസികളെ തകർക്കാനുള്ള പിണറായി സർക്കാരിന്റെ ക്രൂരതകളെ ഇനിയും തകർക്കാൻ സുരേന്ദ്രനും സംഘപരിവാറും തയ്യാറാണ്-ഇതാണ് രാജീവിന്റെ പ്രഖ്യാപനം.

ആർ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസറ്റ്

വിശ്വാസ വഞ്ചനയുടെ ഒരു വർഷം

LDF സർക്കാർ സുപ്രീം കോടതി വിധിയുടെ മറവിൽ വിശ്വാസ വേട്ട നടത്തി തടങ്ങിയത് ഇന്ന് ഒരാണ്ട് തികയുകയാണ്. K. സുരേന്ദ്രൻ ഉൾപ്പെടെയുള്ള വിശ്വാസ സംരക്ഷണ പ്രക്ഷോഭത്തിന് ഇറങ്ങിയ നാൾ വഴികൾ. നഷ്ടപ്പെട്ട ജീവനുകൾ..
ജയിലറയ്ക്കുള്ളിൽ അടച്ചിട്ടവർ.

വിശ്വാസ സമൂഹത്തിന്മ റക്കുവാനാകാത്ത ഉറങ്ങാത്ത ദിനങ്ങൾ. തുലാമാസം മുതൽ ചതിക്കുഴിൽ അറസ്റ്റ് ചെയ്യന്ന വൃശ്ചികം ആദ്യദിനങ്ങൾ വരെ വിശ്വാസികൾക്കൊപ്പം കർമ്മ സമിതിയ്‌ക്കൊപ്പം K. സുരേന്ദ്രൻ ശബരിമലയിൽ നിലകൊണ്ടു.

ഓരോ ദിവസവും ഭൂമാതാ ബ്രിഗേഡിനെയും മനീതികളെയും തമിഴ് നാടിൽ നിന്നും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരീശ്വരവാദികളായ ആക്ടിവിസ്റ്രുകളെയും കൊണ്ടുവരാനായിരുന്നല്ലോ അന്ന് CPM ശ്രമിച്ചത്. ഇവർക്ക് പൊലീസ് യൂണിഫോമും കവചവും നൽകി. പക്ഷേ ഇവരെയെല്ലാം തോല്പിക്കാൻ, സർക്കാരിന്റെ നിരോധനാജ്ഞയെയും നിയന്ത്രണത്തെയും തോല്പിക്കാൻ സംഘപരിവാർ വിശ്വാസികളുടെ മുമ്പിൽ അണിനിരന്നു. മറ്റുള്ളവരൊക്കെ അഴകൊഴമ്പൻ നയമെടുത്തശേഷം ലോകസഭാ തിരഞ്ഞെടുപ്പിൽ അതിന്റെ ഗുണമനുഭവിക്കുക മാത്രം ചെയ്തപ്പോഴും ഞങ്ങളുടെ നിലപാടിൽ അന്നും ഇന്നും ഒരു മാറ്റവുമില്ല. ആരെയും കടത്തിവിടാതെ ഈച്ചയെയും പോലും ചലിക്കാനനുവദിക്കാതെയും നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും പൊലീസ് ഉപരോധം സൃഷ്ടിച്ചപ്പോൾ വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിലൂടെ അട്ടയുടെ കടി കൊണ്ട് രാത്രിയും പകലുമായി 15 മണിക്കൂർ നടന്നാണ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ അന്ന് ഞങ്ങൾ പൊലീസിനെ കബളിപ്പിച്ച് സന്നിധാനത്തെത്തി വിശ്വാസ സംരക്ഷണത്തിന് നേതൃത്വം നൽകിയത്. ശബരിമലയിലെ വിശ്വാസികളെ തകർക്കാനുള്ള പിണറായി സർക്കാരിന്റെ ക്രൂരതകളെ ഇനിയും തകർക്കാൻ സുരേന്ദ്രനും സംഘപരിവാറും തയ്യാറാണ്.

പ്രമുഖ സമുദായ സംഘടനകളും അമ്മമാരും തെരുവിൽ നാമജപ പ്രതിക് ഷേധങ്ങൾ നടത്തിയപ്പോൾ അന്ന് കാണാത്ത കോൺഗ്രസും, അവിശ്വാസികൾക്ക് മല കയറാൻ കൊടപിടിച്ച CPM ഇന്ന് ഉപതെരഞ്ഞെടുപ്പിൽ വിശ്വാസികളാകാൻ ശ്രമിക്കുന്നു
ഇത് വിശ്വാസികൾ തിരിച്ചറിയും

വിശ്വസികളുടെ നെഞ്ചിൽ കത്തിച്ച കനൽ കനലായി തന്നെ നിലനിൽക്കും അത് ഉപതെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP