Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2006ൽ 30 ലക്ഷം രൂപ വായ്പയെടുത്തത് 9.25 ശതമാനം പലിശ നിരക്കിൽ; ഭവന വായ്പയുടെ പലിശ നിരക്ക് മാറ്റിയത് ഉപഭോക്താവിനെ അറിയിക്കാതെ കൊള്ള ലാഭം കൊയ്ത് ബാങ്ക് അധികൃതർ; വഞ്ചിക്കപ്പെട്ടെന്ന് യുവാവ് തിരിച്ചറിഞ്ഞത് ഡീറ്റയിൽഡ് സമ്മറി പരിശോധിച്ചപ്പോൾ; ഐസിഐസിഐ ബാങ്കിന് 55,000 രൂപ പിഴയിട്ട് ഉപഭോക്തൃ ഫോറം

2006ൽ 30 ലക്ഷം രൂപ വായ്പയെടുത്തത് 9.25 ശതമാനം പലിശ നിരക്കിൽ; ഭവന വായ്പയുടെ പലിശ നിരക്ക് മാറ്റിയത് ഉപഭോക്താവിനെ അറിയിക്കാതെ കൊള്ള ലാഭം കൊയ്ത് ബാങ്ക് അധികൃതർ; വഞ്ചിക്കപ്പെട്ടെന്ന് യുവാവ് തിരിച്ചറിഞ്ഞത് ഡീറ്റയിൽഡ് സമ്മറി പരിശോധിച്ചപ്പോൾ; ഐസിഐസിഐ ബാങ്കിന് 55,000 രൂപ പിഴയിട്ട് ഉപഭോക്തൃ ഫോറം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ബാങ്കുകളുടെ പലിശ നിരക്കിനെ കുറിച്ച് ലോൺ എടുക്കുന്നവർക്ക് പോലും വ്യക്തമായ ധാരണ പലപ്പോഴും ഉണ്ടാകാറില്ല. എങ്ങനെയാണ് പലിശ ഈടാക്കുന്നത്. വായ്പ പദ്ധതികളിലെ തിരിച്ചടവിൽ വ്യത്യാസം വരുന്നതോ എപ്പോഴൊക്കെ ആണ് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വായ്പ അടയ്ക്കുന്നവർക്ക് പോലും അറിയില്ല. ഇത്തരത്തിൽ ഭവന വായ്പയുടെ പലിശ പരിഷ്‌കരിച്ചത് ഉപഭോക്താവിനെ അറിയിക്കാതിരുന്ന സ്വകാര്യ ബാങ്കായ ഐസിഐസിഐക്ക് പിഴയിട്ടിരിക്കുകയാണ് ഉപഭോക്തൃ ഫോറം. ഹൈദരാബാദ് നഗരത്തിലെ ഗച്ചിബൗളിയിലെ ശാഖയ്ക്ക് 55,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്.

ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഐസിഐസിഐ ബാങ്കിൽനിന്ന് ഫ്ളോട്ടിങ് നിരക്കിൽ 9.25 ശതമാനം പലിശയിൽ 2006ലാണ് ആർ.രാജ്കുമാർ 30 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 10 വർഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി നിശ്ചയിച്ചിരുന്നത്.ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ അദ്ദേഹം മൊത്തം 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി കണ്ടു. നേരത്തെ നിശ്ചയിച്ച 120 മാസത്തിനുപകരം 136 മാസമാണ് ഇഎംഐ പിടിച്ചത് എന്നും രേഖകൾ വ്യക്തമാക്കുന്നു.

വായ്പ അക്കൗണ്ടിൽ 9.25 ശതമാനത്തിനുപകരം 14.85ശതമാനം പലിശ രേഖപ്പെടുത്തിയുള്ള ബാങ്കിന്റെ കൊള്ളയും രേഖയിൽ കണ്ടെത്തിയിരുന്നു. പലിശ നിരക്കിൽ മാറ്റംവരുത്തിയപ്പോൾ ബാങ്ക് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഫോറത്തിൽ രാജ്കുമാർ നൽകിയ പരാതിയിൽ പറയുന്നുണ്ട്. നിരവധി തവണ ഇക്കാര്യം ബോധ്യപ്പെടുത്തി പരാതി നൽകിയെങ്കിലും പരിഹരിക്കാൻ ബാങ്ക് തയ്യാറായില്ലെന്നും രാജ്കുമാർ പരാതിയിൽ പറയുന്നു.

ഫ്ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളിൽ പലിശ പരിഷ്‌കരിക്കാൻ അവകാശമുണ്ടെന്നും ബാങ്ക് വാദിച്ചു. പലിശ പരിഷ്‌കരിച്ചപ്പോഴെല്ലാം ബാങ്ക് വായ്പയെടുത്തയാളെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. എന്നാൽ ഇക്കാര്യം തെളിയിക്കാൻ ബാങ്കിനായില്ല. ഇതേതുടർന്നാണ് 55,000 നൽകാൻ ഫോറം വിധിച്ചത്. ബാങ്ക് അധികൃതർ ആദ്യം നിശ്ചയിച്ച് 9.25 ശതമാനം പലിശ എന്ന കണക്കിൽ 46.09 ലക്ഷമാണ് തിരിച്ചടവ്. എന്നാൽ 49 ലക്ഷം രൂപയാണ് രാജ്കുമാറിന് അടയ്‌ക്കേണ്ടി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP