Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാൽപത് വർഷങ്ങൾക്ക് മുൻപ് പെറ്റമ്മ ഉപേക്ഷിച്ചപ്പോൾ ദത്തെടുക്കാനെത്തിയത് ഡാനിഷ് ദമ്പതികൾ; അമ്മയെ കണ്ട് പിടിക്കണമെന്ന തോന്നലുണ്ടായത് ചെന്നൈയിലെത്തിയപ്പോൾ; ദത്തെടുത്ത ശിശുഭവനം അന്വേഷിച്ച് ചെന്നപ്പോൾ അറിഞ്ഞത് വർഷങ്ങൾക്ക് മുൻപ് പൂട്ടിയെന്ന്; തുണയായത് അന്വേഷണം ഒരു ചെറിയ ഡോക്യുമെന്ററിയായി തമിഴിൽ ചിത്രീകരിച്ചത്; ഭൂഖണ്ഡങ്ങൾ കടന്ന് വന്ന ഡേവിഡിന്റെ വീഡിയോ കോളിൽ കണ്ണീരണിഞ്ഞത് 68 കാരിയായ ധനലക്ഷ്മി

നാൽപത് വർഷങ്ങൾക്ക് മുൻപ് പെറ്റമ്മ ഉപേക്ഷിച്ചപ്പോൾ ദത്തെടുക്കാനെത്തിയത് ഡാനിഷ് ദമ്പതികൾ; അമ്മയെ കണ്ട് പിടിക്കണമെന്ന തോന്നലുണ്ടായത് ചെന്നൈയിലെത്തിയപ്പോൾ; ദത്തെടുത്ത ശിശുഭവനം അന്വേഷിച്ച് ചെന്നപ്പോൾ അറിഞ്ഞത് വർഷങ്ങൾക്ക് മുൻപ് പൂട്ടിയെന്ന്; തുണയായത് അന്വേഷണം ഒരു ചെറിയ ഡോക്യുമെന്ററിയായി തമിഴിൽ ചിത്രീകരിച്ചത്; ഭൂഖണ്ഡങ്ങൾ കടന്ന് വന്ന ഡേവിഡിന്റെ വീഡിയോ കോളിൽ കണ്ണീരണിഞ്ഞത് 68 കാരിയായ ധനലക്ഷ്മി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നാൽപത് വർഷങ്ങൾക്ക് മുൻപ് ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഡേവിഡ് ശാന്തകുമാർ എന്ന ഡേവിഡ് നിൽസണിനെ അമ്മ ഉപേക്ഷിച്ച് പോകുന്നത്. കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ ദത്തെടുക്കാനായി ഡാനിഷ് ദമ്പതികൾ എത്തി. പിന്നെ ഡേവിഡ് അമ്മയേയോ തന്റെ കുടുംബത്തേയോ കണ്ടിട്ടില്ല. ഡാനിഷ് ദമ്പതികൾ ഡേവിഡിനെ സ്വന്തം മകനെപ്പോലെ തന്നെ വളർത്തി. യാതൊരു കുറവുകളുമില്ലാതെ. സാധാരണ കുടുമബമായിരുന്നുവെങ്കിലും അവർ ഡേവിഡിന് മികച്ച വിദ്യാഭ്യാസം നൽകി. വളർന്നപ്പോൾ ഇന്ത്യയിൽ നിന്ന് ദത്തെടുത്തതാണെന്നും വളരെ മഹത്തായ രാജ്യമാണ് ഇന്ത്യയെന്നും അവന് പറഞ്ഞ് കൊടുക്കുകയും ചെയ്തു. ഇന്നിപ്പോൾ ആറ് വർഷത്തെ തിരച്ചിലിന് ശേഷം ഡേവിഡ് തനിക്ക് ജന്മം നൽകിയ അമ്മയെ വീഡിയോ കോളിലൂടെ കണ്ടിരിക്കുകയാണ്. ഇപ്പോൾ ഡേവിഡിന് 41 വയസായി.

കോപ്പൻഹേഗനിൽ നിന്ന് തെക്കുള്ള ഹോളിബി എന്ന ചെറിയ പട്ടണത്തിലാണ് ഡാനിഷ് മാതാപിതാക്കളോടൊപ്പം ഡേവിഡ് താമസിച്ചിരുന്നത്. 2005 ൽ ഒരു പ്രാദേശിക ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഡേവിഡിന്റെ പിതാവ് മരണപ്പെട്ടു. അമ്മ പോസ്‌റ്റോഫീസിലാണ് ജോലി ചെയ്തിരുന്നത്. കോപ്പൻഹേഗൻ ബിസിനസ് സ്‌കൂളിൽ പഠിക്കാനായി ഡേവിഡ് 1999 ൽ കോപ്പൻഹേഗനിലേക്ക് മാറി. ഇതിന് ശേഷമാണ് വിവാഹം കഴിച്ചത്. ഇവർക്ക് ഇരട്ടക്കുട്ടികളുണ്ട്. ഡേവിഡ് ഇപ്പോൾ ബാങ്ക് ഉദ്യാഗസ്ഥനാണ്. നേരത്തേ ഒരുപാട് തവണ ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിലും മുഖം പോലും ഓർമ്മ ഇല്ലാത്ത അമ്മയെ എങ്ങനെ കണ്ട് പിടിക്കാൻ എന്ന് ആലോചിച്ചു. പക്ഷേ 2013ൽ ചെന്നൈയിൽ എത്തിയപ്പോൾ അമ്മയെ തേടി കണ്ട് പിടിക്കാമെന്ന് തന്നെ വെച്ചു. പഴയ രേഖകളിൽ നിന്ന് അച്ഛന്റെ പേര് അടക്കമുള്ള വിവരങ്ങൾ ഡേവിഡിന് ലഭിച്ചു. ഡേവിഡിനെ ഡാനിഷ് ദമ്പതികൾ ദത്തെടുത്ത ശിശുഭവനം അന്വേഷിച്ച് ചെന്നെങ്കിലും അത് 1990കളിലെപ്പോഴോ അടച്ച് പൂട്ടിയിരുന്നു. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനായ അരുൺ ഡോലെയെ പരിചയപ്പെട്ടതോടെ ഡേവിഡിന് പ്രതീക്ഷയായി.

ഡേവിഡിന്റെ അന്വേഷണം ഒരു ചെറിയ ഡോക്യുമെന്ററിയായി തമിഴിൽ ചിത്രീകരിച്ചു. ഇത് കണ്ടതോടെയാണ് ഡേവിഡിന്റെ കുടുംബം അവനെ തിരിച്ചറിഞ്ഞത്. കുഞ്ഞായിരുന്ന ഡേവിഡിന്റെ ചിത്രങ്ങൾ അവർ അരുണിന് അയച്ച് നൽകി. ചിത്രങ്ങൾ ഡേവിഡും തിരിച്ചറിഞ്ഞു. തൂപ്പ് ജോലിക്കാരിയായ ധനലക്ഷ്മി എന്ന 68കാരിയായിരുന്നു ഡേവിഡിന്റെ അമ്മ. തുടർന്ന് ഡേവിഡ് ധനലക്ഷ്മിയെ വീഡിയോ കോളിൽ വിളിച്ചു. 40 വർഷങ്ങൾക്ക് ശേഷമുള്ള ഒരു അപൂർവ്വ നിമിഷമായിരുന്നു ഇത്. മകനെ കണ്ട ഉടൻ ധനലക്ഷ്മി ബോധരഹിതയായി. ഡേവിഡിനെ തേടി താൻ നിരവധി തവണ ചൈൽഡ് ഹോമിലേക്ക് പോയതായി കണ്ണ് നിറഞ്ഞ് കൊണ്ട് അവർ പറഞ്ഞു. തന്നെ തിരക്കി വന്നു എന്നറിഞ്ഞതിൽ ഡേവിഡിനും സന്തോഷമായി. ഡേവിഡിനേയും മക്കളായ കാജ്, സോഫുസ്, ഭാര്യ സ്‌റ്റൈൻ എന്നിവരേയും കാണണമെന്നും ധനലക്ഷ്മി പറഞ്ഞു. ഇനി നേരിട്ട് കാണാനിരിക്കുകയാണ് ഇരുവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP