Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പതിനഞ്ച്കാരൻ വീട്ടിൽ കയറി കുത്തിയത് യുവതിയെ; പൊലീസ് എത്തിയതോടെ താഴേക്ക് ചാടിയത് എട്ടാം നിലയിൽ നിന്ന്; ഇരുപത്തി ഒന്നുകാരിയായ ബിടെക് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

പതിനഞ്ച്കാരൻ വീട്ടിൽ കയറി കുത്തിയത് യുവതിയെ; പൊലീസ് എത്തിയതോടെ താഴേക്ക് ചാടിയത് എട്ടാം നിലയിൽ നിന്ന്; ഇരുപത്തി ഒന്നുകാരിയായ ബിടെക് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

നോയിഡ: പതിനഞ്ച്കാരൻ 21കാരിയെ വീട്ടിൽ കയറി കുത്തിയതിന് ശേഷം എട്ടാംനിലയിലെ ബാൽകണിയിൽ നിന്ന് ചാടി ജീവനൊടുക്കി. വ്യാഴാഴ്ച വൈകീട്ട് നോയിഡയിലായിരുന്നു സംഭവം നടന്നത്. വയറ്റിൽ ആഴത്തിൽ മുറിവേറ്റ യുവതിയെ ഇപ്പോൾ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോയിഡയിലെ സെക്ടർ 61 ലെ രണ്ട് ടവറുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. യുവതി ബിടെക് വിദ്യാർത്ഥിയാണ്. നോയിഡയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ആൺകുട്ടി പഠിക്കുന്നത്. വൈകീട്ട് ലഭിച്ച ഫോൺ കോളിനെത്തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുത്തേറ്റ നിലയിൽ യുവതിയെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

വൈകീട്ട് അഞ്ചുമണിയോടെ തന്റെ ഫ്‌ളാറ്റിലേക്ക് വന്ന ആൺകുട്ടി അടുക്കളയിലിരുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കുത്തേറ്റതിന് പിന്നാലെ തന്നെ മുറിയിൽ പൂട്ടിയിട്ട് ആൺകുട്ടി പോകുകയും ചെയ്തു. മറ്റൊരുമുറിക്കുള്ളിൽ കയറി മുറി പൂട്ടി അതിനുള്ളിലാണ് കുട്ടി ഇരുന്നിരുന്നത്. യുവതിയുടെ കരച്ചിൽ കേട്ട് പൊലീസ് എത്തുംമുമ്പ് അയൽവാസികൾ ഫ്‌ളാറ്റിലെത്തിയിരുന്നു. ആളുകൾ എത്തിയെന്ന് വ്യക്തമായതോടെ കുട്ടി ബാൽകണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. എന്നാൽ എന്തിനാണ് കുട്ടി ഇവരെ കുത്തിയതെന്നും പിന്നാലെ ആത്മഹത്യ ചെയ്തതെന്നും പൊലീസിന് വ്യക്തമായിട്ടില്ല. പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP