Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അത്യാധുനിക ടെക്‌നോളജി ഉപയോഗിച്ചു നിർമ്മിച്ച 'നാനോ ജിപിഎസ് ചിപ്പ്'; നേർത്ത ഐറ്റം ആയതിനാൽ ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കുക അസാധ്യം! തള്ളുകൾ എല്ലാം വെറുതെയായി; 2000ത്തിന്റെ നോട്ടുകളുടെ വ്യാജന്മാർ ഇറങ്ങുന്നത് അതിവേഗം; സമ്പദ് വ്യവസ്ഥയെ കള്ളനോട്ടുകൾ ഭരിക്കുമ്പോൾ 2000 രൂപാ നോട്ടിന്റെ അച്ചടി തന്നെ നിർത്തി റിസർവ്വ് ബാങ്ക്; നോട്ട് നിരോധനം പൊളിഞ്ഞുവെന്ന് തെളിയിച്ച് വെളിപ്പെടുത്തൽ; 2000 രൂപയുടെ നോട്ട് നിരോധിക്കാനും സാധ്യത

അത്യാധുനിക ടെക്‌നോളജി ഉപയോഗിച്ചു നിർമ്മിച്ച 'നാനോ ജിപിഎസ് ചിപ്പ്'; നേർത്ത ഐറ്റം ആയതിനാൽ ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കുക അസാധ്യം! തള്ളുകൾ എല്ലാം വെറുതെയായി; 2000ത്തിന്റെ നോട്ടുകളുടെ വ്യാജന്മാർ ഇറങ്ങുന്നത് അതിവേഗം; സമ്പദ് വ്യവസ്ഥയെ കള്ളനോട്ടുകൾ ഭരിക്കുമ്പോൾ 2000 രൂപാ നോട്ടിന്റെ അച്ചടി തന്നെ നിർത്തി റിസർവ്വ് ബാങ്ക്; നോട്ട് നിരോധനം പൊളിഞ്ഞുവെന്ന് തെളിയിച്ച് വെളിപ്പെടുത്തൽ; 2000 രൂപയുടെ നോട്ട് നിരോധിക്കാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 2000 രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.) നിർത്തിവെച്ചത് കള്ളനോട്ട് വ്യാപകമായതിനെത്തുടർന്ന് . ഈ സാമ്പത്തികവർഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ല. ഇതോടെ നോട്ട് നിരോധനം ഫലം കണ്ടില്ലെന്ന സൂചന കൂടി പുറത്തു വരികയാണ്. മികച്ച രീതിയിൽ അച്ചടിച്ച 2000 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമാണെന്നും ഇത് തിരിച്ചറിയുക വെല്ലുവിളിയാണെന്നും ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) വ്യക്തമാക്കിയിരുന്നു. അതായത് ഒർജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകൾ അതിവേഗമെത്തി. ഇതു കൊണ്ടാണ് 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തുന്നത്.

2000 രൂപ നോട്ടിൽ ഏറെ പ്രതീക്ഷകൾ കേന്ദ്ര സർക്കാർ വച്ചിരുന്നു. ഒരിക്കലും ഡ്യൂപ്ലിക്കേറ്റ് ഇറക്കില്ലെന്നായിരുന്നു പ്രതീക്ഷ. പറഞ്ഞുപറഞ്ഞ് നോട്ടിൽ ജിപിഎസ് ഉണ്ടെന്നുവരെയായി. നികുതി അടയ്ക്കാത്തവരെ ഉപഗ്രഹം ഉപയോഗിച്ച് കണ്ടെത്താം എന്നും ഇവർ പറഞ്ഞുപരത്തി. ലോകത്ത് ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നൂതന സാങ്കേതിക വിദ്യകൾ വരെ നോട്ടിലുണ്ടെന്ന് പറഞ്ഞു. വലിയ തോതിലുള്ള കള്ളപ്രചരണമാണ് നടന്നത്. ഇവരുടെ പ്രചാരണത്തിൽ നിഷ്പക്ഷ മാധ്യമങ്ങളും ഇടതുപക്ഷ, വലതുപക്ഷ മാധ്യമങ്ങൾ പോലും റിപ്പോർട്ടുകൾ നൽകി. ശേഷം നോട്ടുനിരോധനം പാളിയതിനുശേഷം ആർബിഐയും പറഞ്ഞു, ജിപിഎസുമില്ല ചിപ്പുമില്ല എന്ന്. ഇത്തരമൊരു നോട്ടാണ് ഇപ്പോൾ ആർബിഐ പുലിവാലാകുമെന്ന് കണ്ട് അച്ചടി നിർത്തുന്നത്.

2000 രൂപയുടെ നോട്ടുകളിൽ അത്യാധുനിക നാനോ ടെക്നോളജി ഉപയോഗിച്ചു നിർമ്മിച്ച 'നാനോ ജിപിഎസ് ചിപ്പ് ' അഥവാ എൻജിസി ഘടിപ്പിച്ചിരിക്കുന്നു. വളരെ നേർത്ത ഐറ്റം ആയതിനാൽ ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കുക അസാധ്യമെന്നായിരുന്നു പ്രചരണം. മറ്റു സാധാര ജിപിഎസ് ട്രാക്കിങ് സംവിധാനങ്ങൾ പോലെ അല്ല ഈ ചിപ്പുകൾ. ഇവയ്ക്ക് പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമില്ല. കാരണം ഇവ ഒരു സിഗ്നലും പുറത്തേക്കു ബഹിർഗമിക്കുന്നില്ല. എന്നാൽ, ഒരു കണ്ണാടി പോലെ, വെളിച്ചം തിരിച്ചു പ്രതിഫലിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നു എന്ന് മാത്രം. അതായത്, ഒരു ട്രാക്കിങ് സംവിധാനം ഉള്ള ഉപഗ്രഹം അല്ലെങ്കിൽ ഉപകരണം ഉണ്ടെങ്കിൽ, ഉപഗ്രഹത്തിൽ നിന്നും ഉള്ള സിഗ്നൽ ഇതിൽ തട്ടി പ്രതിഫലിപ്പിക്കുമ്പോൾ, കൂടെ നോട്ടിന്റെ സീരിയൽ നമ്പർ തുടങ്ങിയ വിവരങ്ങൾ കൂടി അറിയാൻ സാധിക്കും, കൂടെ കിറുകൃത്യം ആയുള്ള സ്ഥലവും. നോട്ടിനു കേടുപാട് വരുത്താതെ ഈ ചിപ്പുകൾ പുറത്തെടുക്കുവാൻ സാധിക്കുകയില്ല.

ഏകദേശം 120 മീറ്റർ വഴെ ആഴത്തിൽ ഉപഗ്രഹങ്ങൾക്ക് സിഗ്നൽ എത്തിക്കാൻ ശേഷി ഉണ്ടെന്നു ഇരിക്കെ, ഈ പുതിയ നോട്ടുകൾ പൂഴ്‌ത്തി വെക്കുക അസാധ്യം ആണെന്ന് സാരം. ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അല്ലാതെ വേറെ എവിടെയെങ്കിലും വൻതോതിൽ ഈ നോട്ടുകൾ സൂക്ഷിച്ചാൽ ആദായ നികുതി വകുപ്പിന് ഉടനടി അക്കാര്യം അറിയിക്കാനും മേൽനടപടി എടുക്കാനും സാധ്യത ഏറെയാണെന്നെല്ലാമായിരുന്നു തള്ളുകൾ. ഇതിനെയെല്ലാം കടത്തി വെട്ടിയാണ് കള്ളനോട്ടുകൾ പ്രചരിച്ചത്. ഇതോടെയാണ് നോട്ടുകളുടെ അച്ചടി നിർത്തേണ്ട സാഹചര്യം ആർബിഐയ്ക്കുണ്ടായത്.

റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് 2018-19 വർഷം 329.1 കോടി 2000 രൂപാനോട്ടുകളാണ് വിപണിയിലുള്ളത്. ആകെയുള്ള നോട്ടുകളിൽ മൂന്നു ശതമാനം മാത്രമാണിത്. അതുകൊണ്ട് തന്നെ ഈ നോട്ടുകൾ അതിവേഗം പിൻവലിക്കാനും സാധ്യതയുണ്ട്. 2000 രൂപ നോട്ടിന് ബദൽ നോട്ടുകൾ ഉടൻ പുറത്തിറക്കിയേക്കും. ഒരു വർഷം മുമ്പ് 336.3 കോടി നോട്ടുകളുണ്ടായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 6.72 ലക്ഷം കോടി രൂപയിൽനിന്ന് 6.58 ലക്ഷം കോടി രൂപയായും കുറഞ്ഞിട്ടുണ്ട്.

2018-19 സാമ്പത്തികവർഷം 2000 രൂപയുടെ 4.7 കോടി പുതിയ നോട്ടുകൾമാത്രമാണ് ആർ.ബി.ഐ. വിതരണംചെയ്തിട്ടുള്ളത്. 2017-18ൽ ഇത് 15.1 കോടി എണ്ണമായിരുന്നു. 2000 രൂപ നോട്ട് ആദ്യമായി പുറത്തിറക്കിയ 2016-17 സാമ്പത്തികവർഷം 350 കോടി നോട്ടുകൾ പുറത്തിറക്കി. ർ.ബി.ഐ. രേഖകൾപ്രകാരം 2018-19 കാലത്ത് പുതിയ രൂപത്തിലുള്ള 500 രൂപാനോട്ടുകളുടെ എണ്ണത്തിൽ 121 ശതമാനമായിരുന്നു വർധന. 2000 രൂപയുടെ എണ്ണത്തിൽ 21.9 ശതമാനവും. 21,847 കള്ളനോട്ടുകളാണ് 2000 രൂപയുടേതായി ഇക്കാലയളവിൽ പിടിച്ചെടുത്തത്.

അതിനിടെ ആയിരം രൂപയുടെ പുതിയ നോട്ടുകൾ ഉടൻ വിപണിയിലെത്തുമെന്ന് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് ആർ.ബി.ഐ. അറിയിച്ചു. ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. ഉണ്ടെങ്കിൽ അക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നും ആർ.ബി.ഐ. വക്താവ് യോഗേഷ് ദയാൽ വ്യക്തമാക്കി. പുതിയ ഡിസൈനിലുള്ള ആയിരം രൂപയുടെ നോട്ടിന്റെ ചിത്രംസഹിതമാണ് സന്ദേശം പ്രചരിക്കുന്നത്. ഈ സാമ്പത്തികവർഷം 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾക്കുപിന്നാലെയാണ് വ്യാജപ്രചാരണം ശക്തമായത്.

സന്ദേശത്തോടൊപ്പമുള്ള ചിത്രത്തിലുള്ള നോട്ടിൽ മഹാത്മാഗാന്ധിയുടെ ഒപ്പാണുള്ളത്. ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം ഇന്ത്യൻ ഗവൺമെന്റ് എന്നും നൽകിയിരിക്കുന്നു. പുതിയ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളിൽനിന്ന് ഏറെ വ്യത്യസ്തതയുള്ള ഡിസൈനാണ് ചിത്രത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP