Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീർ സവർക്കർ ഉണ്ടായിരുന്നില്ലെങ്കിൽ 1857ലെ പ്രക്ഷോഭവും ചരിത്രത്തിൽ ഉണ്ടാവില്ലായിരുന്നു; ചരിത്രത്തെ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതേണ്ട സമയമായെന്ന് അമിത് ഷാ; സവർക്കറോട് എതിർപ്പില്ലെന്നും അദ്ദേഹം ഉയർത്തി പിടിച്ച ഹിന്ദുത്വത്തോടാണ് വിയോജിപ്പെന്നും മന്മോഹൻ സിങ്; സവർക്കർക്ക് ഭാരതരത്‌ന സമർപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി മോദി സർക്കാർ

വീർ സവർക്കർ ഉണ്ടായിരുന്നില്ലെങ്കിൽ 1857ലെ പ്രക്ഷോഭവും ചരിത്രത്തിൽ ഉണ്ടാവില്ലായിരുന്നു; ചരിത്രത്തെ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതേണ്ട സമയമായെന്ന് അമിത് ഷാ; സവർക്കറോട് എതിർപ്പില്ലെന്നും അദ്ദേഹം ഉയർത്തി പിടിച്ച ഹിന്ദുത്വത്തോടാണ് വിയോജിപ്പെന്നും മന്മോഹൻ സിങ്; സവർക്കർക്ക് ഭാരതരത്‌ന സമർപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി മോദി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

\ലക്‌നൗ/ മുംബൈ: രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന സവർക്കർക്ക് സമർപ്പിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതിനിടെ, ചരിത്രത്തെ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതേണ്ടതുണ്ടെന്ന് അഭിപ്രായവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനുള്ള മറുപടിയുമായി മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും എത്തി.

1857ലെ പ്രക്ഷോഭത്തെ വി.ഡി. സവർക്കർ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിളിച്ചിരുന്നില്ലെങ്കിൽ അത് ഒരു ലഹള മാത്രമായി അറിയപ്പെടുമായിരുന്നുവെന്നും ഷാ പറഞ്ഞു. സവർക്കർക്ക് ഭാരതരത്‌ന പുരസ്‌കാരം സമർപ്പിക്കാൻ ആവശ്യപ്പെടുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മഹാരാഷ്ട്ര ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. ഛത്രപതി ശിവജിയുടെ പോരാട്ടങ്ങളെ കുറിച്ച് നമുക്ക് ഗവേഷണ പഠനങ്ങളൊന്നുമില്ല. സിഖ് ഗുരുവിന്റെയും മഹാറാണാ പ്രതാപിന്റെയും ത്യാഗോജ്വല ജീവിതത്തെ കുറിച്ച് ചരിത്രം പറയുന്നില്ല. വീർ സവർക്കർ ഉണ്ടായിരുന്നില്ലെങ്കിൽ 1857ലെ പ്രക്ഷോഭവും ചരിത്രത്തിൽ ഉണ്ടാവില്ലായിരുന്നു.

എത്രകാലം നാം ബ്രിട്ടീഷുകാരെ കുറ്റം പറഞ്ഞിരിക്കും. ചരിത്രം മാറ്റിയെഴുതുക നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മൾ ആരോടും തർക്കിക്കാനില്ല. എന്താണ് ശരിയെന്നത് നാം എഴുതണം, അത് എല്ലാക്കാലവും നിലനിൽക്കും -അമിത് ഷാ പറഞ്ഞു. ആർ.എസ്.എസിന്റെ ആശയാടിത്തറയായ 'ഹിന്ദുത്വ' പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ച സവർക്കറിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. രാഷ്ട്രനിർമ്മാണത്തിന്റെ അകക്കാമ്പായ ദേശീയതയെ ഏറെ പ്രചോദിപ്പിച്ച വ്യക്തിയായിരുന്നു സവർക്കർ എന്നാണ് മോദി പറഞ്ഞിരുന്നത്.

അതേസമയം കോൺ്ഗ്രസ് സവർക്കർക്ക് എതിരല്ലെന്ന് മന്മോഹൻ സിങ് മുംബൈയിൽ പറഞ്ഞു. എന്നാൽ സവർക്കർ ഉയർത്തിപ്പിടിച്ച ഹിന്ദുത്വ ആശയത്തോട് തങ്ങൾക്ക് മമതയില്ല. ഇന്ദിരാ ഗാന്ധി സവർക്കറുടെ സ്മരണയ്ക്കായി സ്റ്റാമ്പ് പുറത്തിറക്കിയ കാര്യവും മന്മോഹൻ സിങ് ഓർമിപ്പിച്ചു. സാമ്പത്തിക സ്ഥിതിയുടെ പേരിൽ മുൻ യു.പി.എ. സർക്കാരിനെ കുറ്റപ്പെടുത്തുന്നത് മോദി സർക്കാർ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ എൻ.ഡി.എ സർക്കാരിന് ലഭിച്ച അഞ്ചുവർഷം മതിയായ സമയമാണെന്നും അദ്ദേഹം മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.പി.എയുടെ തെറ്റുകളിൽനിന്ന് എൻ.ഡി.എ. പഠിച്ചിട്ടുണ്ടെങ്കിൽ പൊതുജനങ്ങളുടെ പണവുമായി നീരവ് മോദി രാജ്യം വിടില്ലായിരുന്നു. ബാങ്കുകൾ മോശം അവസ്ഥയിൽനിന്ന് ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തില്ലായിരുന്നു. നിങ്ങൾ അഞ്ചരവർഷത്തിലേറെയായി ഭരണം നടത്തുന്നു. ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു സർക്കാരാണെങ്കിൽ പൊതുജനക്ഷേമത്തിനും നല്ലകാര്യങ്ങൾ ചെയ്യാനും ഈ സമയം ധാരാളമാണ്. അല്ലാതെ യു.പി.എ. ഭരണത്തെ കുറ്റപ്പെടുത്താൻ നിന്നാൽ ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്നും സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP