Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുലാ മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു; ശബരിമല - മാളികപ്പുറം പുതിയ മേൽശാന്തിമാരും സന്നിധാനത്ത്; 22 ന് ക്ഷേത്രനട അടയ്ക്കും; അയ്യപ്പദർശനപുണ്യത്തിനായി ഭക്തജന തിരക്ക്

തുലാ മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു; ശബരിമല - മാളികപ്പുറം പുതിയ മേൽശാന്തിമാരും സന്നിധാനത്ത്; 22 ന് ക്ഷേത്രനട അടയ്ക്കും; അയ്യപ്പദർശനപുണ്യത്തിനായി ഭക്തജന തിരക്ക്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: തുലാമാസ പൂജകൾക്കായി ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു.തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവിൽ നടകൾ തുറന്ന് വിളക്കുകൾ തെളിച്ചു.ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മെമ്പർ കെ.പി.ശങ്കരദാസ് എന്നിവർ ശ്രീകോവിൽ നട തുറന്നപ്പോൾ അയ്യപ്പദർശനത്തിനായി എത്തിയിരുന്നു.

ക്ഷേത്ര മേൽശാന്തി പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ അഗ്‌നി പകർന്ന ശേഷമായിരുന്നു ഇരുമുടികെട്ടേന്തി ,ശരണ മന്ത്രങ്ങളുമായി കാത്ത് നിന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിച്ചത്. ആഴി തെളിച്ച ശേഷം ശബരിമലയിലെയും മാളികപ്പുറത്തിലെയും നിയുക്ത മേൽശാന്തിമാരെ ഇപ്പോഴത്തെ മേൽശാന്തി പതിനെട്ടാം പടിയിലേക്ക് ആനയിച്ച് കൈപിടിച്ചു കയറ്റി. കൊടിമരത്തിനു മുന്നിൽ വച്ച് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗവും ചേർന്ന് മേൽശാന്തിമാരെ സ്വീകരിച്ചു. തുടർന്ന് ഇരുമുടി കെട്ടുമായി ശബരിമല മേൽശാന്തിയായ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയും അയ്യപ്പനെ തൊഴുത് വണങ്ങി. ശേഷം മാളികപ്പുറത്തമ്മയെയും തൊഴുതു.

ഇന്നു മുതൽ ഇരു മേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. ശബരിമലയിലെ നിയുക്ത മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയും ഒരു മാസം ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കും. വിശ്ചികം ഒന്നിനാണ് ഇരു മേൽശാന്തിമാരുടെയും അവരോധിക്കൽ ചടങ്ങും അഭിഷേക ചടങ്ങും നടക്കുക.നട തുറന്ന ഇന്ന് പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നടതുറന്ന ദിവസം തന്നെ അയ്യപ്പദർശന പുണ്യത്തിനായി ഭക്തജന തിരക്കായിരുന്നു.തുലാം ഒന്നായ നാളെ രാവിലെ 5 മണിക്ക് നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും ഉണ്ടാകും. പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസവും ഉണ്ടാകും.പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP