Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആശിച്ച് മോഹിച്ച് കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കിയപ്പോൾ മകൻ സന്യാസിയായി; മകന്റെ പഠിപ്പിനായി ചെലവഴിച്ചത് 35 ലക്ഷത്തോളം; കോർപറേറ്റ് കമ്പനിയിൽ 60,000 രൂപ ശമ്പളത്തിൽ ജോലി കിട്ടിയിട്ടും വേണ്ടെന്ന് വച്ച് സന്യാസദീക്ഷ സ്വീകരിച്ചു; 27 കാരനായ ധർമേഷ് ഗോയൽ സന്യാസിയായെങ്കിലും മാതാപിതാക്കൾക്ക് 10,000 രൂപ മാസച്ചെലവ് നൽകണമെന്ന് കോടതി; തുക കൂട്ടിക്കിട്ടാൻ അപ്പീലുമായി മാതാപിതാക്കൾ

ആശിച്ച് മോഹിച്ച് കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കിയപ്പോൾ മകൻ സന്യാസിയായി; മകന്റെ പഠിപ്പിനായി ചെലവഴിച്ചത് 35 ലക്ഷത്തോളം; കോർപറേറ്റ് കമ്പനിയിൽ 60,000 രൂപ ശമ്പളത്തിൽ ജോലി കിട്ടിയിട്ടും വേണ്ടെന്ന് വച്ച് സന്യാസദീക്ഷ സ്വീകരിച്ചു; 27 കാരനായ ധർമേഷ് ഗോയൽ സന്യാസിയായെങ്കിലും മാതാപിതാക്കൾക്ക് 10,000 രൂപ മാസച്ചെലവ് നൽകണമെന്ന് കോടതി; തുക കൂട്ടിക്കിട്ടാൻ അപ്പീലുമായി മാതാപിതാക്കൾ

മറുനാടൻ ഡെസ്‌ക്‌

 അഹമ്മദാബാദ്: കാര്യമൊക്കെ ശരി. വീട് വിട്ടുപോവുകയോ, സന്യാസം സ്വീകരിക്കുകയോ എന്തുവേണമെങ്കിലും ആവാം. ഈ ലോകം ഉപേക്ഷിച്ചെന്നൊക്കെ വെറുതെ പറയാമെന്നേയുള്ളു. അച്ഛനമ്മമാരെ ഉപേക്ഷിച്ച് അങ്ങനെ മുങ്ങിക്കളയാമെന്ന് വിചാരിക്കരുത്. സന്യാസിയാലും മാതാപിതാക്കളെ നോക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് മകനോ മകൾക്കോ ഒഴിയാനാവില്ല. വീട് ഉപേക്ഷിച്ച് സന്യാസ ദീക്ഷ സ്വീകരിച്ച മകൻ മാസന്തോറും 10,000 രൂപ ചെലവ് കാശ് നൽകണമെന്ന് അലഹബാദിലെ കുടുംബ കോടതി ഉത്തരവിട്ടു.

64 കാരനായ ലിലാഭായിയുടെയും 55 കാരിയായ ബികിബെന്നിന്റെയും മകനാണ് 27 കാരനായ ധർമേഷ് ഗോൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസിക്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിന്ന് ഫാർമസിയിൽ മാസ്റ്റർ ബിരുദധാരിയാണ് ധർമേഷ് ഗോയൽ
പഠനശേഷം ഉഗ്രൻ കോർപറേറ്റ് ജോലി കിട്ടിയെങ്കിലും, സന്യാസ ജീവിതത്തിലേക്ക് ആകൃഷ്ടനായി. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്( ഇസ്‌കോൺ) പ്രവർത്തനങ്ങളിൽ താൽപര്യം തോന്നിയതോടെ അവരുടെ എൻജിഒകളായ അക്ഷയപാത്ര, ടച്ച്‌സ്‌റ്റോൺ, അന്നപൂർണ എന്നിവയിൽ സേവനം അനുഷ്ഠിച്ച് തുടങ്ങി. മാതാപിതാക്കളുമായുള്ള എല്ലാ ബന്ധവും ഇതോടെ മുറിച്ചു.

എന്നാൽ, വെറുതെ വിടാൻ അച്ഛനും അമ്മയും തയ്യാറായില്ല. എല്ലായിടത്തും അവർ മകനെ തിരക്കി. ധർമേഷിനെ കണ്ടെത്താൻ പൊലീസിന്റെ സഹായവും തേടി. ഒടുവിൽ കണ്ടെത്തിയപ്പോൾ മകൻ വീട്ടിലേക്ക് ഇനി മടങ്ങി വരുന്നില്ലെന്നായി. 50,000 രൂപ ജീവിതച്ചെലവ് ആവശ്യപ്പെട്ട് മാതാപിതാക്കൾ മകനെതിരെ അഹമ്മദാബാദിലെ കുടുംബക്കോടതിയിൽ കേസ് കൊടുത്തു. ശാരീരിക ശേഷി ഇല്ലാത്തവരാണ് തങ്ങളെന്നും മറ്റുവരുമാന മാർഗ്ഗങ്ങൾ ഒന്നും തങ്ങൾക്കില്ലെന്നും അവർ വാദിച്ചു. അച്ഛൻ സർക്കാർ ഉദ്യോഗത്തിൽ നിന്ന് നാല് വർഷം മുമ്പ് വിരമിച്ചു. തങ്ങളുടെ സമ്പാദ്യമെല്ലാം മകന്റെ ഉന്നത പഠനത്തിനായാണ് ചെലവിട്ടത്. തങ്ങൾക്ക് പ്രായമാകുമ്പോൾ, മകൻ നോക്കുമെന്നായിരുന്നു പ്രതീക്ഷ. ധർമേഷിന്റെ പഠനത്തിന് മാത്രമായി 35 ലക്ഷം രൂപ ചെലവഴിച്ചു. പഠനത്തിന് ശേഷം 60,000 രൂപ ശമ്പളമുള്ള ജോലി കിട്ടിയെങ്കിലും ധർമേഷ് അത് വേണ്ടെന്ന് വച്ചു.

മാതാപിതാക്കളുടെ ഏക മകനായ ധർമേഷ് ഗോയൽ എന്ന 27കാരനോടാണ് കോടതി ഇത്തരത്തിൽ ഉത്തരവിട്ടത്. മാസം 10,000 രൂപ വീതം നൽകാൻ ആണ് കോടതി നിർദ്ദേശിച്ചത്. മകനെ ഏറെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ പഠിപ്പിച്ചത്. ഏകദേശം 35 ലക്ഷം രൂപയാണ് ഇവർ മകന്റെ പഠനത്തിനായി ചെലവഴിച്ചത്. ഫാർമസിയിൽ മാസറ്റർ ബിരുദം നേടിയ ഗോയലിന് 60,000 രൂപ പ്രതിമാസം ശമ്പളമുള്ള ജോലി ലഭിച്ചെങ്കിലും അത് സ്വീകരിച്ചില്ല. ഒരു പുരോഹിതന്റെ ആകർഷണവലയത്തിൽ പെട്ട് ധർമേഷ് ഇസ്‌കോണിന്റെ എൻജിഒകൾക്കായി സേവനം തുടങ്ങി. പല സ്ഥാപനങ്ങളിലും ലക്‌ച്ചറർ നടത്തുകയും സംഘടനയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കുകയും ചെയ്യുന്ന ആളാണ്. ഒരുലക്ഷത്തോളം രൂപ സമ്പാദിക്കുന്നുണ്ട്. മകൻ കേസ് വാദിക്കാനൊന്നും മിനക്കെട്ടില്ല. ഇതോടെ, മകൻ മാതാപിതാക്കളെ കാരണമില്ലാതെ ഉപേക്ഷിച്ചതാണെന്ന് കോടതി വിലയിരുത്തി. വൃദ്ധർ രണ്ടുപേരും നിസ്സഹായാവസ്ഥയിലാണ്. മകനാകട്ടെ അവരെ സംരക്ഷിക്കാൻ ഒരുസംവിധാനവും ഏർപ്പെടുത്തിയില്ല. മകനെ അതീവശ്രദ്ധയോടെയും വാത്സല്യത്തോടെയും വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കൾ പഠിപ്പിച്ച് വലുതാക്കാൻ വലിയ തുക ചെലവഴിക്കുകയും ചെയ്തു.

നിയമത്തിന്റെ തത്വപ്രകാരം മാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതല മകനുണ്ട്. ധർമേഷിന്റെ മിനിമം വരുമാനം ഏകദേശം 30,000 മുതൽ 35,000 വരെയാണെന്ന് കോടതി വിലയിരുത്തി. ഇതോടെയാണ് 10,000 രൂപ ചെലവ് കാശായി നൽകാൻ കോടതി ഉത്തരവിട്ടത്. തുക കൂട്ടിക്കിട്ടാൻ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ലിലാഭായിയും ഭാര്യയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP