Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വ്യക്തി ഒന്നിലധികം ഐ ഡി കാർഡുകൾ സംഘടിപ്പിച്ച ശേഷം തനിക്ക് വോട്ടുള്ള ബൂത്തിന് പുറമെ മറ്റ് ബൂത്തുകളിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ കൂടി പേര് ചേർക്കും; ആറ്റിങ്ങലിന് പിന്നാലെ കോന്നിയിലും സി പി എമ്മിന്റെ ഇരട്ട വോട്ട് കണ്ടെത്തി അടൂർ പ്രകാശ്; പതിനായിരത്തിലധികം പേർക്ക് ഇരട്ട തിരിച്ചറിയൽ കാർഡ്; ക്രമവിരുദ്ധമായി ചേർത്തത് 10238 വോട്ട്; കോന്നിയിലും അട്ടിമറി ചർച്ച സജീവമാക്കി കോൺഗ്രസ്

ഒരു വ്യക്തി ഒന്നിലധികം ഐ ഡി കാർഡുകൾ സംഘടിപ്പിച്ച ശേഷം തനിക്ക് വോട്ടുള്ള ബൂത്തിന് പുറമെ മറ്റ് ബൂത്തുകളിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ കൂടി പേര് ചേർക്കും; ആറ്റിങ്ങലിന് പിന്നാലെ കോന്നിയിലും സി പി എമ്മിന്റെ ഇരട്ട വോട്ട് കണ്ടെത്തി അടൂർ പ്രകാശ്; പതിനായിരത്തിലധികം പേർക്ക് ഇരട്ട തിരിച്ചറിയൽ കാർഡ്; ക്രമവിരുദ്ധമായി ചേർത്തത് 10238 വോട്ട്; കോന്നിയിലും അട്ടിമറി ചർച്ച സജീവമാക്കി കോൺഗ്രസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോന്നിയിലും ആറ്റിങ്ങൽ മോഡൽ കണ്ടെത്തലുമായി അടൂർ പ്രകാശ്. വോട്ടേഴ്‌സ് ലിസ്റ്റിൽ വ്യാപകമായ ക്രമക്കേട് നടത്തി ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം ശ്രമിക്കുന്നതായി അടുർ പ്രകാശ് എം പി ആരോപിക്കുന്നു. കോന്നിയിൽ പതിനായിരത്തിലധികം വ്യക്തികൾ ഒന്നിലധികം ഐ ഡി കാർഡുകൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അടുർ പ്രകാശ് എം പി ആരോപിച്ചു. സിപിഎം കോട്ടയായ ആറ്റിങ്ങലിൽ നിന്നാണ് അടൂർ പ്രകാശ് എംപിയായത്. അന്നും ഇരട്ട വോട്ടുകൾ കണ്ടെത്തി അവ പോൾ ചെയ്യുന്നത് തടഞ്ഞു. ഇത് അടൂർ പ്രകാശിന്റെ വിജയത്തിൽ നിർണ്ണായകമായിരുന്നു.

അടൂർ പ്രകാശ് എംപിയായതോടെയാണ് കോന്നിയിലെ എംഎൽഎ സ്ഥാനം രാജിവച്ചത്. ഇവിടെ കോൺഗ്രസിന്റെ പ്രചരണത്തെ നയിച്ച് അടൂർ പ്രകാശ് മുന്നിലുണ്ട്. ഇതിനിടെയാണ് വോട്ടർ പട്ടികയിലെ തട്ടിപ്പും കണ്ടെത്തുന്നത്. കോന്നി മണ്ഡലത്തിൽ 10238 ഇരട്ട വോട്ടുകളാണ് ക്രമവിരുദ്ധമായി ചേർത്തിരിക്കുന്നത്. ഒരു വ്യക്തി ഒന്നിലധികം ഐ ഡി കാർഡുകൾ സംഘടിപ്പിച്ച ശേഷം തനിക്ക് വോട്ടുള്ള ബൂത്തിന് പുറമെ മറ്റ് ബൂത്തുകളിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ കൂടി പേര് ചേർക്കുകയാണ് ചെയ്യുന്നത്. സി പി എം അനുകുല സംഘടനയായ എൻ ജി ഓ യൂണിയന്റെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഈ ക്രമക്കേടുകൾ നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു വ്യക്തി രണ്ട് സ്ഥലത്ത് വോട്ട് ചെയ്താൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

ഇത് കൂടാതെ നിലവിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും 12623 വേട്ടന്മാരെ ക്രമവിരുദ്ധമായി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒഴിവാക്കിയതായും അടുർ പ്രകാശ് ആരോപിച്ചു. ഒന്നിൽ കൂടുതൽ വോട്ടർ ഐ ഡി കാർഡുകൾ സമ്പാദിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 171 ഡി പ്രകാരവും കുട് നിന്ന ഉദ്യോഗസ്ഥർ ജനപ്രാതിനിധ്യം വകുപ്പ് 32 പ്രകാരവും കുറ്റകരമാണ്. ഇവർക്കെതിരെ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടറും തയ്യാറാവണമെന്നും അടുർ പ്രകാശ് എം പി ആവശ്യപ്പെട്ടു. ആറ്റിങ്ങലിൽ തെളിവ് സഹിതം ഇരട്ട വോട്ട് കണ്ടെത്തിയതോടെ ഇത്തരം വോട്ടുകൾ പോൾ ചെയ്യുന്നത് തടയാനായി. കള്ള വോട്ട് ചെയ്യാനെത്തിയാൽ പിടിക്കപ്പെടുമെന്ന ചിന്തയാണ് ഇതിന് കാരണം. ഇത് തന്നെയാണ് കോന്നിയിലും അടൂർ പ്രകാശ് ഉപയോഗിക്കുന്ന ആയുധം.

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ഒരേ വോട്ടർമാർക്ക് വിവിധ വാർഡുകളിൽ ഒരേ പേരിൽ ഉള്ളത് രണ്ടും മൂന്നും വോട്ടുകൾ. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ സിപിഎം നടത്തുന്ന തട്ടിപ്പിന്റെയും കൃത്രിമത്വത്തിന്റെയും ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് അന്ന് പുറത്തു വന്നത്്. ആറ്റിങ്ങൽ മണ്ഡലത്തിൽ പെട്ട നെടുമങ്ങാട്, അണ്ടൂർകോണം 14 ആം നമ്പർ ബുത്തിൽ ക്രമനമ്പർ 140 ബിനു S/o അപ്പു, 39 വയസ് എന്നയാൾക്ക് വഴക്കാട് ബൂത്ത് നമ്പർ 84 ൽ ക്രമനമ്പർ 265 പ്രകാരവും വേങ്കോട് 162 ൽ 572 പ്രകാരവും മുന്ന് വോട്ടുകൾ. ബിജുവിന് അണ്ടൂർകോണം 14 ൽ 1018, കാരന്തല ബൂത്ത് 165 ൽ ക്രമനമ്പർ 605 പ്രകാരവും വോട്ട്.

അബ്ദുൾ റഹ്മാനു ബൂത്ത് 14 ൽ 455 '110ൽ ക്രമനമ്പർ 165 പ്രകാരവും രണ്ട് വോട്ടുകൾ. ആമിനാ ബീവിക്ക് 14, 29 ബൂത്തുകളിലായി 563, 764 എന്നീ ക്രമനമ്പറുകളിലും വോട്ട്. കരകുളം വാർഡിൽ 141 സീരിയൽ നമ്പറിൽ 191 ബൂത്തിൽ അജയകുമാറിന് വോട്ടൂണ്ട്. ഇതേ അജയകുമാറിന് ചെക്കക്കോണം വാർഡിൽ 196 സീരിയൽ നമ്പറിൽ 176-ആം ബൂത്തിലും വോട്ടുണ്ട്. ഇത്തരം ക്രമക്കേടുകൾ ആയിരുന്നു പട്ടിക നിറയെ. ഈ രീതിയിൽ 56161 വോട്ടർമാർക്കാണ് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വിവിധ വാർഡുകളിൽ വോട്ടുകൾ ഉള്ളത്. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് ചൂണ്ടിക്കാട്ടി വോട്ടേഴ്‌സ് ലിസ്റ്റും ബൂത്തും ക്രമനമ്പറും അച്ഛന്റെ പേരുൾപ്പെടെയുള്ള രേഖകളും പുറത്തു വന്നിരുന്നു.

സാധാരണ കോൺഗ്രസ് സ്ഥാനാർത്ഥികളാരും വോട്ടേഴ്‌സ് ലിസ്റ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. എന്നാൽ സിപിഎമ്മിന്റെ കുത്തക മണ്ഡലമായ ആറ്റിങ്ങലിൽ അട്ടിമറി ലക്ഷ്യവുമായെത്തി അടൂർ പ്രകാശ് ലിസ്റ്റ് വിശദമായി തന്നെ പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. പത്തനംതിട്ടയിലെ സുരക്ഷിത മണ്ഡലത്തിൽ എംഎൽഎയായ അടൂർ പ്രകാശ് നിയമസഭയിലെ കോൺഗ്രസിന്റെ സ്ഥിരം മുഖമാണ്. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന അടൂർ പ്രകാശ് കരുതലോടെ തന്നെ പരിശോധന നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കോന്നിയിലും ഇത്തവണ വോട്ടർ പട്ടിക അടൂർ പ്രകാശ് പരശോധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP