Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ കലിഫോർണിയായിൽ അറസ്റ്റിൽ

നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ കലിഫോർണിയായിൽ അറസ്റ്റിൽ

പി പി ചെറിയാൻ

കാലിഫോർണിയ: രണ്ടു മുതിർന്നവരേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പൊലീസിൽ കീഴടങ്ങിയ ഇന്ത്യൻ വംശജൻ കലിഫോർണിയായിൽ നിന്നുള്ള ശങ്കർ നാഗപ്പയെ (53) പൊലീസ് അറസ്റ്റു ചെയ്തു.

കൊലപ്പെടുത്തിയ ഒരു പുരുഷന്റെ മൃതദേഹവുമായി 200 മൈൽ കാറോടി ച്ചാണ് ശങ്കർ റോസ്വില്ല പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. റോസ്വില്ല പൊലീസ് ക്യാപ്റ്റൻ ജോഷ് സൈമനാണ് വിവരം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

പൊലീസ് ചോദ്യം ചെയ്യുന്നതിന് മുമ്പു തന്നെ മറ്റു മൂന്നുപേരെ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വച്ചു കൊലപ്പെടുത്തിയതായി പ്രതി മൊഴി നൽകി.
നാലുപേരേയും വധിച്ചത് ഒരാഴ്ചക്കു മുമ്പായിരിക്കാമെന്നാണ് പൊലീസ് നിഗമനം. റോസ്വില്ലയിൽ നിന്നും ഒരാഴ്ച മുമ്പാണ് ഇയാളെ കാണാതായത്.

മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.അറസ്റ്റു ചെയ്ത പ്രതി ശങ്കർ നാഗപ്പയെ പ്ലേയ്സൺ കൗണ്ടി ജയിലിലടച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP