Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയിൽ ഇന്ത്യൻ നഴ്സുമാർ തൊഴിൽ നഷ്ട ഭീതിയിൽ; എസ്എംവൈഎം അബുദാബി ആശങ്ക രേഖപ്പെടുത്തി

യുഎഇയിൽ ഇന്ത്യൻ നഴ്സുമാർ തൊഴിൽ നഷ്ട ഭീതിയിൽ; എസ്എംവൈഎം അബുദാബി ആശങ്ക രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

ന്ത്യൻ നഴ്സുമാർക്ക് യുഎഇ ൽ ഏർപ്പെടുത്തിയ പുതിയ വിദ്യാഭ്യാസ നിബന്ധനയിൽ SMYM അബുദാബി ഘടകം കടുത്ത ആശങ്ക രേഖപ്പെടുത്തി . രജിസ്റ്റേർഡ് നഴ്സുമാർക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി സർക്കാർ നഴ്സിങ് ബിരുദം നിജപ്പെടുത്തിയിരിക്കുകയാൽ UAE ലെ നൂറു കണക്കിന് ഇന്ത്യൻ നഴ്സുമാർ തൊഴിൽ നഷ്ട ഭീതിയിൽ ആയ സാഹചര്യം വളരെ ഗൗരവതരമായി ഇന്ത്യൻ ഗവർമെന്റ് കാണണം എന്ന് SMYM കോർഡിനേറ്റർ ജേക്കബ് ചാക്കോ അഭിപ്രായപ്പെട്ടു.

ഭൂരിഭാഗം വരുന്ന മലയാളി നഴ്സുമാർക്ക് വേണ്ടി കേരളസർക്കാരും നോർക്കയും കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തണമെന്നും ബിജു തോമസ് ആവശ്യപ്പെട്ടു. സിജോ ഫ്രാൻസിസ് , ടോജി തോമസ് , ടിൻസൺ ദേവസിയ , ജിതിൻ ജോണി , ജിന്റോ ജെയിംസ് , തോംസൺ ആന്റോ , നിധിൻ , ജസ്റ്റിൻ കെ മാത്യു, ജോപ്പൻ ജോസ് , ടോം ജോസ് , നോബിൾ കെ ജോസഫ് , പീറ്റർ ചാക്കോ എന്നിവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP