Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വട്ടപ്പാറ അപകട മേഖല : ശാശ്വത പരിഹാരം വേണം; ജിദ്ദ കോട്ടക്കൽ മണ്ഡലം കെഎംസിസി

വട്ടപ്പാറ അപകട മേഖല : ശാശ്വത പരിഹാരം വേണം; ജിദ്ദ കോട്ടക്കൽ മണ്ഡലം കെഎംസിസി

സ്വന്തം ലേഖകൻ

ജിദ്ദ: അപകടങ്ങൾ തുടർക്കഥയായ വളാഞ്ചേരിക്ക് സമീപം ദേശീയപാത 17- ലെ വട്ടപ്പാറ വളവിൽ അപകടങ്ങൾ ഇല്ലാതാക്കാൻ ശാശ്വത പരിഹാരം വേണമെന്ന് ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി വർക്കിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയിലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ഇതിനകം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അപകടം മൂലം വിലപ്പെട്ട മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഇനിയും ഉണ്ടാവരുതെന്നും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ കോട്ടക്കൽ മണ്ഡലം എം. എൽ.എ. പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.മലപ്പുറം ജില്ലയിൽ പ്രളയം ബാധിച്ചു ഭവന രഹിതരായവർക്ക് വീട് വെച്ച് കൊടുക്കുന്നതിനു വേണ്ടി മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രളയ പുനരധിവാസ സഹായ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രളയ പുനരധിവാസ സഹായ നിധി കൂപ്പൺ കോട്ടക്കൽ മണ്ഡലം തല വിതരണ ഉത്ഘാടനം മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം. മൂസ ഹാജിക്ക് നൽകി മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴ നിർവഹിച്ചു.

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് - മുനിസിപ്പൽ കെഎംസിസി കമ്മിറ്റികളുടെ പ്രവർത്തനം സജീവക്കാനും ഇതിനു മേൽനോട്ടം വഹിക്കാൻ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് ഭാരവാഹികളെ നിരീക്ഷകരായി നിയമിക്കാനും യോഗം തീരുമാനിച്ചു.

ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴ ഉത്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം. മൂസ ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് കല്ലിങ്ങൽ, അൻവർ പൂവല്ലൂർ, മുഹമ്മദലി ഇരണിയൻ, ടി. ടി. ഷാജഹാൻ പൊന്മള, അൻവർ സാദത്ത് കുറ്റിപ്പുറം, സി.കെ. കുഞ്ഞുട്ടി, ശരീഫ് കിഴക്കേതിൽ, ദിൽഷാദ് തലാപ്പിൽ, കെ.പി. സമദലി, ഹംദാൻ ബാബു മണ്ടായപ്പുറം, അഹമ്മദ് കുട്ടി വടക്കേതിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ട്രെഷറർ ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP