Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി; ആൽഫാ വെഞ്ചേഴ്സിന്റെ ഫ്‌ളാറ്റ് തൊഴിലാളികൾ പൂജ നടത്തി; വിജയ സ്റ്റീൽ കമ്പനിക്ക് കരാർ ലഭിച്ചത് രണ്ട് ഫ്‌ളാറ്റുകൾ പൊളിക്കാൻ; ആദ്യ ഘട്ടത്തിൽ നടക്കുന്നത് പില്ലറുകൾ മാത്രം നിലനിർത്തി കൊണ്ട് പരമാവധി കെട്ടിടത്തെ സപ്പോർട്ട് ചെയ്തിരിക്കുന്ന ഭാഗങ്ങൾ മുഴുവൻ ഇടിച്ചുകളയുന്ന നടപടികൾ; ശേഷം കെട്ടിടത്തിന്റെ അടിഭാഗം മുതൽ മുകളിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറക്കുന്ന ജോലി; ഫ്‌ളാറ്റ് ഇടിച്ചു നിരത്താൻ വേണ്ടത് മൂന്ന് മാസം

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി; ആൽഫാ വെഞ്ചേഴ്സിന്റെ ഫ്‌ളാറ്റ് തൊഴിലാളികൾ പൂജ നടത്തി; വിജയ സ്റ്റീൽ കമ്പനിക്ക് കരാർ ലഭിച്ചത് രണ്ട് ഫ്‌ളാറ്റുകൾ പൊളിക്കാൻ; ആദ്യ ഘട്ടത്തിൽ നടക്കുന്നത് പില്ലറുകൾ മാത്രം നിലനിർത്തി കൊണ്ട് പരമാവധി കെട്ടിടത്തെ സപ്പോർട്ട് ചെയ്തിരിക്കുന്ന ഭാഗങ്ങൾ മുഴുവൻ ഇടിച്ചുകളയുന്ന നടപടികൾ; ശേഷം കെട്ടിടത്തിന്റെ അടിഭാഗം മുതൽ മുകളിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറക്കുന്ന ജോലി; ഫ്‌ളാറ്റ് ഇടിച്ചു നിരത്താൻ വേണ്ടത് മൂന്ന് മാസം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ വിവാദ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി. രണ്ട് ഫ്‌ളാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതിൽ ആൽഫാ വെഞ്ചേഴ്‌സിൽ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികൾ പൂജ നടത്തി. വിജയ സ്റ്റീൽ എന്ന കമ്പനിയാണ് ഇവിടെ പൊളിക്കുന്നതിനായുള്ള കോൺട്രാക്ട് എടുത്തിരിക്കുന്നത്. ഇവർ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്.

ഇന്നലെയാണ് ജെയിൻ കോറൽ കോവിന്റെ കെട്ടിടം എഡിഫൈസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിക്കും, ആൽഫാ വെഞ്ചേഴ്സിന്റെ ഇരട്ടകെട്ടിടത്തിൽ ഒരു കെട്ടിടം വിജയ സ്റ്റീൽ കമ്പനിക്കും പൊളിക്കുന്നതിന് വേണ്ടി കൈമാറിയത്. ഇതിന് പുറകെയാണ് ഇന്ന് വിജയ സ്റ്റീലിന്റെ തൊഴിലാളികൾ ആൽഫാ വെഞ്ചേഴ്സിന്റെ കെട്ടിടത്തിൽ എത്തുകയും പൊളിക്കലിന് മുന്നോടിയായുള്ള പൂജ ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുകയും ചെയ്തത്. പില്ലറുകൾ മാത്രം നിലനിർത്തി കൊണ്ട് പരാമാവധി കെട്ടിടത്തിനെ സപ്പോർട്ട് ചെയ്തിരിക്കുന്ന ഭാഗങ്ങൾ മുഴുവൻ ഇടിച്ച് കളയുന്ന നടപടികളാകും ആദ്യഘട്ടമായി നടത്തുന്നത്. ഇതിന് ശേഷം കെട്ടിടത്തിന്റെ താഴേത്തട്ട് മുതൽ മുകളിലോക്ക് സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ നടത്തുക. ഏതാണ്ട് അറുപതോളം ദിവസത്തെ പ്രവൃത്തി ഇതിനായിവേണ്ടി വരും എന്നാണ് കുതുന്നത്.

ആൽഫാ വെഞ്ചേഴ്സിന്റെ ഇരട്ടക്കെട്ടിടങ്ങൾ പതിനാറ് നിലകളുള്ള കെട്ടിടമാണ്. ഇതിൽ ഒരു കെട്ടിടത്തിന്റെ അഞ്ച് നിലകൾ വരെയാകും സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുക. എല്ലാ കെട്ടിടങ്ങളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാൻ തന്നെയാണ് ധാരണ ആയിട്ടുള്ളത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സുപ്രീംകോടതി നിർദ്ദേശ പ്രകാരം വലിയ പാർപ്പിട സമുച്ചയങ്ങൾ പൊളിച്ചു മാറ്റുന്നത്. അതേസമയം മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിക്കാൻ കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടത് രണ്ടര കോടി രൂപ. ഇതിൽ ഏറ്റവും ഉയർന്ന തുക ജെയിൻ ഫ്‌ളാറ്റ് പൊളിക്കാനാണ്, 86 ലക്ഷം. നഷ്ടപരിഹാര കമ്മറ്റിയുടെ എല്ലാ ചെലവും ഫ്‌ളാറ്റ് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കാനുള്ള ഉത്തരവും പുറത്തിറങ്ങിയിരുന്നു.

ആകെ ചെലവ് 23,281,720 രൂപയാണ് എഡിഫെസ് എൻജിനിയറിങ് പൊളിക്കുന്ന ജെയിൻ ഫ്‌ളാറ്റിനാണ് ഏറ്റവും കൂടുതൽ തുക ചെലവ് വരുന്നത് 86,76,720 രൂപ. ഗോൾഡൻ കായലോരം ഫ്‌ളാറ്റ് പൊളിക്കാനാണു ഏറ്റവും കുറവ് തുക വരുന്നത്. 21,02,760 രൂപ.ഹോളി ഫെയ്ത്തിന്റെ എച്ച് ടു ഒ ഫ്‌ളാറ്റ് പൊളിക്കാൻ 64,02,240 രൂപയാണ് ചെലവ്. ആൽഫാ സെറിൻ ഫ്‌ളാറ്റിന്റെ ഇരട്ട കെട്ടിടങ്ങൾ പൊളിക്കാൻ വിജയ് സ്റ്റീൽസ് ചോദിച്ചത് 61, 00,000 രൂപയാണ്. ഈ കണക്കുകൾ ഇന്ന് ചേരുന്ന നഗരസഭ കൗൺസിലിൽ സബ് കളക്ടർ അവതരിപ്പിക്കും. നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് ഒരു രൂപ പോലുമെടുക്കില്ല എന്നാണ് സർക്കാർ ഉറപ്പ് നൽകുന്നത്. അതേസമയം ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ നഷ്ടപരിഹാര സമിതിക്ക് സർക്കാർ 14 അനുബന്ധ സ്റ്റാഫുകളെ സർക്കാർ നിയമിച്ചു. കമ്മറ്റിയുടെ ചെലവ് പൂർണമായും ഫ്‌ളാറ്റ് നിർമ്മാതാക്കൾ വഹിക്കണം എന്ന് നിയമന ഉത്തരവിൽ പറയുന്നു.

അതിനിടെ, നാല് ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കി. സ്വത്തുക്കൾ കണ്ടുകെട്ടൽ ചുമതല ആര് നിർവഹിക്കുമെന്നുള്ളത് സംബന്ധിച്ച് ആശയക്കുഴപ്പം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നാല് ഫ്‌ളാറ്റ് നിർമ്മാതാക്കളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിൽ കേസിന്റെ അന്വേഷണവും ക്രൈംബ്രാഞ്ച് തന്നെയാണ് നടത്തുന്നത്. നഗരസഭ കൗൺസിൽ അറിയാതെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്ന് ആരോപിച്ചുകൊണ്ട് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായി. എന്നാൽ, ആൽഫാ വെഞ്ചേഴ്സിൽ നടന്നത് പൊളിക്കലിനെ കുറിച്ചുള്ള പഠനത്തിന് മുന്നോടിയായുള്ള പൂജയാണെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ യോഗത്തിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP