Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവല്ല ട്രാൻസ്പോർട്ട് ബസ് ടെർമിനലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് ഗ്രൂപ്പിലെ സജീവാംഗം; കുടുംബത്തിന്റെ കണ്ണീരൊപ്പാൻ തീരുമാനിച്ചത് യുവ കവിയുടെ കവിതാ സമാഹാരം ഇറക്കാൻ; ഒടുവിൽ കിട്ടിയ പണമെല്ലാം ഉപയോഗമില്ലാതെയായി; കുന്നന്താനം കവലയിലെ സീമ സജിക്കെതിരേ വീണ്ടും പരാതി; പത്തനംതിട്ട എസ്‌പിക്ക് പരാതി നൽകിയത് കവല എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ; ഭീഷണി മുഴക്കുന്നുവെന്ന പരാതിയിൽ സീമയുടെ മുൻകൂർ ജാമ്യം റദ്ദാക്കാനും സാധ്യത

തിരുവല്ല ട്രാൻസ്പോർട്ട് ബസ് ടെർമിനലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് ഗ്രൂപ്പിലെ സജീവാംഗം; കുടുംബത്തിന്റെ കണ്ണീരൊപ്പാൻ തീരുമാനിച്ചത് യുവ കവിയുടെ കവിതാ സമാഹാരം ഇറക്കാൻ; ഒടുവിൽ കിട്ടിയ പണമെല്ലാം ഉപയോഗമില്ലാതെയായി; കുന്നന്താനം കവലയിലെ സീമ സജിക്കെതിരേ വീണ്ടും പരാതി; പത്തനംതിട്ട എസ്‌പിക്ക് പരാതി നൽകിയത് കവല എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ; ഭീഷണി മുഴക്കുന്നുവെന്ന പരാതിയിൽ സീമയുടെ മുൻകൂർ ജാമ്യം റദ്ദാക്കാനും സാധ്യത

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: വ്യാജ പ്രൊഫൈൽ ചമച്ച് കുന്നന്താനം കവല ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ കുന്നന്താനം ചരിവുപുരയിടത്തിൽ സീമ സജിക്കെതിരേ വീണ്ടും പരാതി. വാഹനാപകടത്തിൽ മരിച്ച യുവകവി മനേഷ് മാധവന്റെ കവിതാ സമാഹാരം വിറ്റ വകയിൽ 15,000 രൂപ സീമ കൈവശം വച്ചിരിക്കുന്നുവെന്നും തിരികെ നൽകാൻ തയാറാകുന്നില്ലെന്നുമാണ് കവല എഡിറ്റോറിയൽ ഗ്രൂപ്പ് അംഗങ്ങൾ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കൂടാതെ, പരാതിക്കാരെ സ്വാധീനിക്കാൻ സീമ സജിയും സിനിമ നിർമ്മാതാവും ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും പരാതിക്കാരെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇത് സീമയുടെ മുൻകൂർ ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരിക്കുന്നതിന് എതിരാണ്. പരാതിക്കാരെ കാണുകയോ ഭീഷണി മുഴക്കുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുന്നതാണ് എന്ന ഉപാധികളോടെയാണ് ഹൈക്കോടതി സീമയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.

2016 ലാണ് കുന്നന്താനംത്ത് പുരോഗമനപരമായി ചിന്തിക്കുന്ന ഒരു പറ്റം യുവാക്കൾ കവല എന്ന കൂട്ടായ്മ രൂപീകരിച്ചത്. വാർത്താ വെബ്സൈറ്റും അനുബന്ധ പ്രവർത്തനങ്ങളും ആയിരുന്നു ലക്ഷ്യം. അതിനായി ആദ്യം 25അംഗ എഡിറ്റോറിയൽ ബോർഡിന് രൂപം നൽകി. കുന്നന്താനത്ത് നിന്നുമുള്ള പ്രവാസികളായ യുവാക്കളും എഡിറ്റോറിയൽ ബോർഡിൽ അംഗങ്ങൾ ആയിരുന്നു. 2018 ഏപ്രിൽ 13 ന് കവല എഡിറ്റോറിയൽ ബോർഡ് അംഗം മനേഷ് മാധവൻ തിരുവല്ല ട്രാൻസ്പോർട്ട് ബസ് ടെർമിനലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. മനേഷ് മാധവന്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ കവല എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചു.

തീയും തണുപ്പും എന്ന പേരിൽ മനേഷിന്റെ കവിതകൾ പുസ്തക രൂപത്തിലാക്കി. ഇത് പ്രസിദ്ധീകരിച്ച് ഒരു ലക്ഷം രൂപ സമാഹരിച്ച് മനേഷ് മാധവന്റെ കുട്ടിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാനായിരുന്നു ലക്ഷ്യം. 2019 ഫെബ്രുവരി 17 ന് കുന്നന്താനം കമ്മ്യുണിറ്റി ഹാളിൽ വെച്ച് സിനിമാതാരം ഇന്ദ്രൻസ് മനേഷ് മാധവന്റെ കവിതാസമാഹാരം തീയും തണുപ്പും പ്രകാശനം ചെയ്തു. ഒരു പുസ്തകത്തിന് നൂറ് രൂപ എന്ന രീതിയിൽ ആയിരം പുസ്തകം വിൽക്കണം എന്നതായിരുന്നു കവല എഡിറ്റോറിയൽ ബോർഡിന്റെ തീരുമാനം. ഏകദേശം 750 പുസ്തകങ്ങൾ വിറ്റു. 150 പുസ്തകം വിൽക്കാൻ എഡിറ്റോറിയൽ ബോർഡ് അംഗമായ സീമ സജിയെ ഏൽപ്പിച്ചിരുന്നു.

സിനിമ രംഗത്തെ ബന്ധം ഉപയോഗിച്ച് സീമ അത് വിൽക്കുകയും പണം കൈവശം സൂക്ഷിക്കുകയും ചെയ്യുകയുമായിരുന്നു. ഇതിനിടെയാണ് കവല ഗ്രൂപ്പിലെ അംഗങ്ങളിൽ നിന്ന് സ്മിത മേനോൻ എന്ന വ്യാജഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സീമ സജി ഒരു ലക്ഷത്തോളം രൂപ തട്ടിയത്. ഒരേ മനസയി ഒപ്പം നടന്ന ഗ്രൂപ്പ് അംഗം നടത്തിയ തട്ടിപ്പ് യുവാക്കൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസ് അന്വേഷണവും ആരംഭിച്ചു. നീരജ ശരത് എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ചാണ് സീമ സജി വ്യാജ ഫേസ്‌ബുക്ക് ഐഡി സൃഷ്ടിച്ചത്. സീമയെയും നീരജയെയും ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസെടുത്തു. ഇതോടെ സീമ ഒളിവിൽപ്പോയി. ജില്ലാ കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. അവിടെ നിന്ന് ജാമ്യം ലഭിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി അറസ്റ്റ് വരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിൻ പ്രകാരം കഴിഞ്ഞ ദിവസം സീമയെ കീഴ്‌വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷം കവല ഗ്രൂപ്പ് അംഗങ്ങൾ പുസ്തകം വിറ്റതിന്റെ പണം തേടി സമീപിച്ചപ്പോഴാണ് തരാൻ കഴിയില്ലെന്ന് സീമ അറിയിച്ചത്. മുൻകൂർ ജാമ്യം നേടിയ ശേഷം സീമ സജി കവല ഗ്രൂപ്പിനെ ഒന്നാകെ അധിക്ഷേപിക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് പരാതിയിൽ പറയുന്നു. കവല ഗ്രൂപ്പ് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അത് ചോദ്യം ചെയ്തതുകൊണ്ടാണ് തന്നെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതെന്നും സീമ സജി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നു. തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതി കൊടുത്തതിനാൽ തനിക്ക് വലിയ നാണക്കേട് ഉണ്ടായെന്നും പരാതി കൊടുത്തവരെയും അവരെ സഹായിച്ചവരെയും കൈകാര്യം ചെയ്യുമെന്നും പറഞ്ഞുവത്രേ.

സീമ സജി കൂടി അംഗമായ കവലയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തിരുവല്ല ശാഖയുടെ അക്കൗണ്ടിൽ 35000 രൂപയും ഉണ്ട്. ഈ പണം ഇതുവരെ തിരികെ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ മനേഷ് മാധവന്റെ കുടുംബത്തിന് ഞങ്ങൾ നൽകാമെന്നേറ്റ പണം ഇതുവരെയും മുഴുവനായും സ്വരൂപിക്കാൻ ആയിട്ടില്ല എന്നും പരാതിയിൽ സൂചിപ്പിക്കുന്നു. മുൻകൂർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സീമ സജിയുമായി ഞങ്ങൾ പണത്തിന്റെ കാര്യത്തിനായി ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ തനിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതുകൊണ്ട് പണം നല്കാൻ സാധിക്കില്ലന്നും ഇനി നിങ്ങൾക്ക് എങ്ങനെയെങ്കിലും വാങ്ങാമെങ്കിൽ വാങ്ങിക്കോളൂ എന്ന് ഞങ്ങളെ വെല്ലുവിളിക്കുകയുമാണ് സീമ സജി ചെയ്തതെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP