Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിറിയയിൽ തുർക്കി കയറി ആക്രമിക്കുന്നത് അമേരിക്കയ്ക്ക് ഗുണമേ ചെയ്യൂ; കുർദിഷ് പോരാളികൾ മാലാഖമാരൊന്നുമല്ല; അവർ അനുഭവിക്കുന്നതിന് അമേരിക്ക എന്തു പിഴച്ചു; കുർദിഷ് പോരാളികളെ കൊന്നൊടുക്കി തുർക്കി പട്ടാളം മുന്നേറുമ്പോഴും ഒരു കൂസലുമില്ലാതെ ട്രംപ്; കുർദ്ദുകളെ തീർക്കാൻ റഷ്യയും അസദിനൊപ്പം ചേർന്നതോടെ അമേരിക്കയ്‌ക്കൊപ്പം നിന്നവർക്ക് ഇനി പ്രതീക്ഷ ഒട്ടും ബാക്കിയില്ല

സിറിയയിൽ തുർക്കി കയറി ആക്രമിക്കുന്നത് അമേരിക്കയ്ക്ക് ഗുണമേ ചെയ്യൂ; കുർദിഷ് പോരാളികൾ മാലാഖമാരൊന്നുമല്ല; അവർ അനുഭവിക്കുന്നതിന് അമേരിക്ക എന്തു പിഴച്ചു; കുർദിഷ് പോരാളികളെ കൊന്നൊടുക്കി തുർക്കി പട്ടാളം മുന്നേറുമ്പോഴും ഒരു കൂസലുമില്ലാതെ ട്രംപ്; കുർദ്ദുകളെ തീർക്കാൻ റഷ്യയും അസദിനൊപ്പം ചേർന്നതോടെ അമേരിക്കയ്‌ക്കൊപ്പം നിന്നവർക്ക് ഇനി പ്രതീക്ഷ ഒട്ടും ബാക്കിയില്ല

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: സിറിയയിൽ ഭീകരവാദികളെ തുരത്താൻ എന്ന പേരിൽ തുർക്കി നടത്തുന്ന കൂട്ടക്കൊലയിൽ ലോകമെമ്പാടും എതിർപ്പ് ഉയരുമ്പോൾ നിലപാട് മയപ്പെടുത്തിയ പ്രസ്താവനയുമായാണ് ട്രംപ് രംഗത്തുവന്നത്. തുർക്കിയുടെ നീക്കങ്ങളെ എതിർക്കുന്നു എന്ന വിധത്തിൽ പ്രസ്താവന നടത്തിയ അമേരിക്കൻ പ്രസിഡന്റ് എന്നാൽ കുർദ്ദുകൾക്ക് എതിരായും നിലപാട് സ്വീകരിച്ചു. സിറിയയിൽ തുർക്കി കയറി ആക്രമിക്കുന്നത് അമേരിക്കയ്ക്ക് ഗുണമേ ചെയ്യൂ എന്നു ഇത് ബുദ്ധിപരമായ നീക്കമാണെന്നുമാണ് ട്രംപിന്റെ വിലയിരുത്തൽ. തുർക്കി നടപടിയെ ന്യായീകരിച്ച അദ്ദേഹം കുർദിഷ് പോരാളികൾ മാലാഖമാരൊന്നുമല്ലെന്നും നിലപാട് സ്വീകരിച്ചു. അവർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.

റഷ്യയും സിറിയയിൽ ഇപ്പോൾ ഐഎസിനെ നേരിടാൻ എന്ന വിധത്തിൽ രംഗത്തുണ്ട്. ഈ ആക്രമണങ്ങളെല്ലാം ഐസിസിന് എതിരാണെന്നാണ് ട്രംപിന്റെ പക്ഷം. ഇറ്റാലിയൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കിടെയാണ് ട്രംപ് കുർദുകൾ മാലാഖമാരല്ലെന്ന നിലപാട് സ്വീകരിച്ചത്. കുർദ്ദുകൾക്ക് എങ്ങനെ പോരാടണം എന്നറിയാമെന്നും ട്രംപ് പറയുന്നു. അതിനിടെ സൈന്യത്തെ പിൻവലിച്ചതിനെത്തുടർന്ന് അമേരിക്കയുടെ കുർദ് സഖ്യത്തിൽ വിള്ളൽ വീഴാതിരിക്കാനും രാഷ്ട്രീയപരമായി കേടുപാടുകൾ ഉണ്ടാകാതിരിക്കാനുമുള്ള ശ്രമങ്ങളും മറുവശത്തു കൂടി ട്രംപ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന് കത്തയക്കുകയും ചെയ്തു.

കുർദ്ദ് പോരാളികളെ കൊന്നൊടുക്കുന്നതിനെ വിമർശിച്ചാണ് ട്രംപ് കത്തെഴുതിയത്. എന്നാൽ സിറിയയുടെ വടക്കൻ അതിർത്തിയിൽനിന്ന് കുർദിഷ് പോരാളികളെ പൂർണമായും തുരത്തുംവരെ സൈനികനടപടി തുടരുമെന്ന് തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ പ്രഖ്യാപിച്ചു. ഇപ്പോൾ തുർക്കിയിലുള്ള 20 ലക്ഷത്തോളം വരുന്ന സിറിയൻ അഭയാർഥികളെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിക്കുന്ന അതിർത്തിപ്രദേശത്തുനിന്ന് കുർദ് സൈന്യം പിൻവാങ്ങണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് തുർക്കി വടക്കൻ സിറിയയിൽ ആക്രമണം തുടങ്ങിയത്. യു.എസ്. സൈന്യം സിറിയയിൽനിന്ന് പിൻവാങ്ങുന്നതായുള്ള ട്രംപിന്റെ പ്രസ്താവനയെത്തുടർന്നായിരുന്നു ഇത്. തുർക്കിയുടെ നടപടിക്കെതിരേ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം രംഗത്തെത്തി. സിറിയയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട യു.എസ്., തുർക്കിക്കുനേരെ ഉപരോധങ്ങളും ചുമത്തി.

യു.എസ്. തങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധത്തെ ഭയക്കുന്നില്ലെന്നാണ് ഉർദുഗാൻ കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കുർദുകൾക്ക് പ്രാമുഖ്യമുള്ള സിറിയൻ ഡെമോക്രാറ്റിക് സേനയെ (എസ്.ഡി.എഫ്.) ഭീകരസംഘമായാണ് തുർക്കി കണക്കാക്കുന്നത്. തുർക്കി ഇപ്പോൾ നടത്തുന്ന ആക്രമണം മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നാണ് യു.എസ്. ആരോപിക്കുന്നത്. ആക്രമണങ്ങളിൽ ഒട്ടേറെ സാധാരണക്കാർ കൊല്ലപ്പെടുന്നതായും വൈറ്റ് ഹൗസ് ആരോപിക്കുന്നു. തുർക്കിയെ പിന്തിരിപ്പിക്കാൻ ഉടൻതന്നെ അങ്കാറയിലേക്ക് യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നേതൃത്വത്തിൽ പ്രതിനിധിസംഘത്തെ അയക്കുമെന്ന് ട്രംപ് പറഞ്ഞു. വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട് ഒബ്രിയാൻ എന്നിവരും സംഘത്തിലുണ്ടാവും. വ്യാഴാഴ്ചയാണ് സംഘം ഉർദുഗാനുമായി ചർച്ചനടത്തുക. എന്നാൽ, പ്രതിനിധികളുമായി താൻ നേരിട്ട് ചർച്ചയ്ക്കു തയ്യാറല്ലെന്നാണ് ഉർദുഗാൻ പ്രതികരിച്ചത്. ട്രംപ് വന്നാൽ നേരിട്ടുസംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തുർക്കിയുടെ ആക്രമണത്തെത്തുടർന്ന് യുദ്ധം മുറുകിയതോടെ സിറിയയിൽ നൂറിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമുള്ള സൈനികനാശം വേറെയും. 1,60,000 പേർ പലായനംചെയ്തതായി ഐക്യരാഷ്ട്രസഭയും പറയുന്നു. അമേരിക്കൻ ഉപരോധം വകവെക്കാതെ തുർക്കി സൈന്യം ഉത്തര സിറിയയിലെ കുർദ് പട്ടണത്തിൽ ആക്രമണം തുടരുകയാണ്. 'നമുക്ക് നല്ല ഒരു നീക്കവുമായി മുന്നോട്ടുപോകാം. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയതിൽ നിങ്ങൾ ഉത്തരവാദിത്വമെടുക്കേണ്ട ആവശ്യമില്ല. അതുപോലെ, തുർക്കിയുടെ സാമ്പത്തികാവസ്ഥ ഇടിച്ചുതകർത്തതിൽ ഞാനും ഉത്തരവാദിത്വമെടുക്കുന്നില്ല', ട്രംപ് ഏർദോഗന് നൽകിയ കത്തിൽ പറയുന്നു.

സിറിയയെ ആക്രമിക്കുന്നതിൽ തുർക്കിക്ക് യുഎസ് പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ട്രംപ് മറ്റൊരു കത്തിൽ പറയുന്നു. മേഖലയിൽനിന്നും സൈന്യത്തെ പിൻവലിച്ചതിനെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തിയതോടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. മനുഷ്യത്വപരമായും നീതിയുക്തമായും ഇപ്പോൾ പ്രവർത്തിച്ചാൽ, ചരിത്രം പിന്നീട് നിങ്ങളോട് തൃപ്തികരമായി പ്രതികരിക്കും. നല്ല കാര്യങ്ങൾ സംഭവിച്ചില്ലെങ്കിൽ അത് നിങ്ങളെ എല്ലാക്കാലത്തും പരിഗണിക്കുക പരമദുഷ്ടനായിട്ടായിരുക്കും. വലിയ കാർക്കശ്യക്കാരനാവാൻ നോക്കരുത്. പരമ വിഡ്ഢിയാവാനും നിൽക്കരുത്. ഞാൻ പിന്നീട് വിളിക്കാം', ട്രംപ് എർദോഗനയച്ച കത്തിൽ ട്രംപ് പറയുന്നു.

എന്നാൽ, വടക്കൻ സിറിയയിലെ കുർദിഷ് സേനയ്ക്ക് നേരെയുള്ള സൈനികനടപടികൾ മറ്റു രാജ്യങ്ങൾ തങ്ങളുടെ മേൽ നിരോധനം ഏർപ്പെടുത്തിയാലും നിർത്തില്ലെന്നാണ് എർദോഗന്റെ നിലപാട്. ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ തുർക്കിയുടെ നീക്കത്തെ അപലപിച്ചു കൊണ്ട് കഴിഞ്ഞദിവസം തുർക്കിയിലേക്കുള്ള ആയുധകയറ്റുമതി നിർത്തലാക്കിയിരുന്നു. ഇത് സൂചിപ്പിച്ചു കൊണ്ടാണ് എർദൊഗാന്റെ പരാമർശം. വടക്കൻ സിറിയൻ മേഖലയിൽ നിന്നും സിറിയൻ കുർദുകളെ തുരത്തി തുർക്കിയിലുള്ള സിറിയൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് എർദൊഗാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് കുർദ് വംശജരാണ് മേഖലയിൽ നിന്നും ഒഴിഞ്ഞു പോയത്. തുർക്കിഷ് സൈന്യും സിറിയയിലെ സഖ്യ സേനയും കൂടിയും ഇവിടേക്ക് നടത്തിയ ആക്രണങ്ങളാൽ കുർദിഷ് സൈന്യത്തിന്റെ തടവിലുള്ള ഐ.എസ് ഭീകരർ രക്ഷപ്പെട്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP