Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് വയസുകാരിയെ പീഡിപ്പിച്ചത് സംരക്ഷണച്ചുമതലയുണ്ടായിരുന്ന യുവാവ്; കുട്ടിയുടെ അമ്മയെ പ്രസവിക്കാൻ ആശുപത്രിയിലാക്കിയിട്ട് വന്ന ഭർത്താവ് കുഞ്ഞിന് വേണ്ടി തിരച്ചിൽ നടത്തിയത് രണ്ട് മണിക്കൂറോളം; കണ്ടെത്തിയത് ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന്

രണ്ട് വയസുകാരിയെ പീഡിപ്പിച്ചത് സംരക്ഷണച്ചുമതലയുണ്ടായിരുന്ന യുവാവ്; കുട്ടിയുടെ അമ്മയെ പ്രസവിക്കാൻ ആശുപത്രിയിലാക്കിയിട്ട് വന്ന ഭർത്താവ് കുഞ്ഞിന് വേണ്ടി തിരച്ചിൽ നടത്തിയത് രണ്ട് മണിക്കൂറോളം; കണ്ടെത്തിയത് ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

ആഗ്ര: അമ്മയുടെ പ്രസവസമയത്ത് രണ്ട് വയസുകാരിയായ പെൺകുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത യുവാവ് കുട്ടിയെ പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ വീട്ടിൽ നിത്യ സന്ദർശകനാണ് യുവാവ്. ഇയാളിലുള്ള വിശ്വാസത്തിന്റെ പുറത്താണ് കുട്ടിയെ നോക്കാൻ ഏൽപിച്ചതും. പൂർണ്ണ ഗർഭിണിയായിരുന്ന പെൺകുട്ടിയുടെ അമ്മയെ പ്രസവിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു. ഈ സമയത്ത് പെൺകുട്ടിയുമായി യുവാവ് തന്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടുകാർ ആശുപത്രിയിലേക്ക് പോകാറായപ്പോഴും ഇയാൾ പെൺകുട്ടിയെ തിരിച്ചേൽപ്പിച്ചില്ല.

യുവതിയെ ആശുപത്രിയിലാക്കിയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ ഭർത്താവ് മകളെ കാണാതായതോടെ തെരച്ചിൽ നടത്തി. രണ്ട് മണിക്കൂറോളം നേരം നടത്തിയ തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ പെൺകുട്ടിയെ കണ്ടെത്തി. ഈ സമയത്ത് പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. പിതാവ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും പ്രതിക്കായി തെരച്ചിൽ നടത്തുകയും ചെയ്തു. ഐപിസി 376, 504, 506 വകുപ്പുകളും പോക്‌സോ കേസ് വകുപ്പുകളും ചേർത്ത് പ്രതിക്കെതിരെ കേസെടുത്തു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP