Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൈജീരിയയിൽ ഒരു മാസത്തിനിടയിൽ നടത്തിയ റെയ്ഡിൽ മോചിപ്പിച്ചത് ആയിരക്കണക്കിന് വിദ്യാർത്ഥികളെ; ഇന്നലെ ഇസ്ലാമിക് സ്‌കൂളിൽ നിന്ന് കണ്ടെത്തിയത് ചങ്ങലയ്ക്കിട്ട നിലയിലുള്ള 500ൽ പരം ആൺകുട്ടികളെ; ഖുറാൻ പഠിപ്പിക്കാനെന്ന വ്യാജേന നടത്തുന്നത് ക്രൂരമായ പീഡനവും ബലാത്സംഗവും; സമാന സ്‌കൂളുകളിൽ കഴിയുന്നവരെ മോചിപ്പിക്കാനൊരുങ്ങി നൈജീരിയൻ ഗവൺമെന്റ്

നൈജീരിയയിൽ ഒരു മാസത്തിനിടയിൽ നടത്തിയ റെയ്ഡിൽ മോചിപ്പിച്ചത് ആയിരക്കണക്കിന് വിദ്യാർത്ഥികളെ; ഇന്നലെ ഇസ്ലാമിക് സ്‌കൂളിൽ നിന്ന് കണ്ടെത്തിയത് ചങ്ങലയ്ക്കിട്ട നിലയിലുള്ള 500ൽ പരം ആൺകുട്ടികളെ; ഖുറാൻ പഠിപ്പിക്കാനെന്ന വ്യാജേന നടത്തുന്നത് ക്രൂരമായ പീഡനവും ബലാത്സംഗവും; സമാന സ്‌കൂളുകളിൽ കഴിയുന്നവരെ മോചിപ്പിക്കാനൊരുങ്ങി നൈജീരിയൻ ഗവൺമെന്റ്

മറുനാടൻ മലയാളി ബ്യൂറോ

നൈജീരിയ: ഒരു മാസത്തിനിടയ്ക്ക് നൈജീരിയയിലെ ചില ഇസ്ലാമിക് സ്‌കൂളുകളിൽ നടത്തിയ റെയ്ഡിൽ മോചിപ്പിച്ചത് നിരവധി പുരുഷന്മാരെയും ആൺകുട്ടികളെയും. ഇന്നലെ മാത്രം ഒരു സ്‌കൂൾ റെയ്ഡ് ചെയ്തപ്പോൾ അഞ്ഞൂറോളം പേരാണ് രക്ഷപ്പെട്ടത്. ഇവരിൽ പലരും ചങ്ങലയ്ക്കിട്ട നിലയിലായിരുന്നു. വടക്കൻ നൈജീരിയയിലെ കട്‌സിനയിൽ ബുധനാഴ്ച മോചിപ്പിച്ചവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ ആയിരത്തിലധികം പേരാണ് ഇത്തരത്തിൽ ഖുറാൻ പഠിക്കാനായി എത്തി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും ബലാത്സംഗത്തിന് വിധേയമായതും. ഇത്തരത്തിൽ നൈജീരിയയിലുടനീളം സമാന സ്‌കൂളുകളിൽ കഴിയുന്ന ആയിരക്കണക്കിന് കുട്ടികളെ മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നൈജീരിയൻ ഗവൺമെന്റ്.

കഴിഞ്ഞ ഞായറാഴ്ച സ്‌കൂളിൽ നിന്ന് രക്ഷപ്പെട്ട ചില യുവാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചതിന്റെ ഫലമായാണ് പൊലീസ് കാറ്റ്‌സിനയിലെ സ്‌കൂളിനെക്കുറിച്ച് അറിയുന്നതും റെയ്ഡ് നടത്തുന്നതും. ഖുറാൻ പഠിക്കാനായിട്ടാണ് പ്രധാനമായും മാതാപിതാക്കൾ കുട്ടികളെ ഇവിടേക്ക് അയക്കുന്നത്. ഇവരെക്കൂടാതെ ലഹരിമരുന്നിന് അടിമപ്പെട്ടവരേയും ഇവിടേക്ക് അയക്കാറുണ്ട്. എന്നാൽ ഇവിടെ എത്തിയതിന് ശേഷം തികച്ചും മനുഷ്യത്വരഹിതമായ അനുഭവങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ചിലർ ഇവിടെ നിന്നും രക്ഷപ്പെട്ടെന്നും എന്നാൽ മറ്റുള്ളവർ ഇവിടെ തന്നെ കഴിഞ്ഞുവെന്നുമാണ് പൊലീസ് പറയുന്നത്. കണ്ടെത്തിയവരിൽ പലരും ചങ്ങലയ്ക്കിട്ട നിലയിലായിരുന്നു. നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവരെല്ലാം തന്നെ.

മോചിപ്പിച്ച യുവാക്കളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ട് അവരെ തിരികെ അയക്കുമെന്ന് പൊലീസ് പറഞ്ഞു. റെയ്ഡിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സ്‌കൂളിന്റെ ഉടമസ്ഥനേയും അദ്ധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 26 ന് അഞ്ഞൂറോളം പുരുഷന്മാരെയും ആൺകുട്ടികളെയും കാലിൽ ചങ്ങല ധരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ ദേഹം മുഴുവൻ ക്രൂരമായി പീഡിപ്പിച്ചതിലേറ്റ മുറിവുകളും കാണാനുണ്ടായിരുന്നു. പല വിദ്യാർത്ഥികളും ക്രൂര പീഡനത്തെ തുടർന്ന് മരിക്കുകയും ചെയ്തു. വടക്കൻ നൈജീരിയയിൽ ഉയർന്ന തോതിലുള്ള മയക്കുമരുന്ന് ഉപയോഗവും പുനരധിവാസ സൗകര്യങ്ങളുടെ അഭാവവും കുട്ടികളെ ഇത്തരത്തിലുള്ള സ്‌കൂളുകളിൽ ചേർക്കാൻ മാതാപിതാക്കളെ നിർബന്ധിതരാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP